Widgets Magazine
13
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിറിയയെ തകർത്ത് തരിപ്പണമാക്കി അമേരിക്ക..യുഎസ് സൈനികർക്കെതിരെ നടന്ന റോക്കറ്റ്, ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയത്...


ഐ. എ. എസുകാരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ. ഡോ. കെ എം. ഏബ്രഹാമിനെ നിയോഗിക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.. ഐ എ എസുകാർ ഭരണം കുളമാക്കുന്നത് നിരന്തര സംഭവമാകുന്നു...


വടക്കൻ ഗാസയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും, ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി... ജനുവരിയില്‍ ട്രംപ് അധികാരമേൽക്കും മുൻപ് ഇതു പൂർത്തിയാക്കുമെന്നു റിപ്പോർട്ടുണ്ട്...


വടക്കൻ ഗാസയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും, ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി... ജനുവരിയില്‍ ട്രംപ് അധികാരമേൽക്കും മുൻപ് ഇതു പൂർത്തിയാക്കുമെന്നു റിപ്പോർട്ടുണ്ട്...


നെതന്യാഹുവിന്റെ ശക്തമായ ഒരു മുന്നറിയിപ്പ്...ഇസ്രായേലിനെതിരായ മറ്റൊരു ആക്രമണം ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ 'തളർത്തും...സ്വന്തം രാജ്യത്തെ വികസനമല്ല, ഇസ്രായേലിന്റെ നാശമാണ് ഇറാന്റെ മുൻഗണന..

ജെസ്‌ന മരിയ ജയിംസിന്റെ അച്ഛന് നോട്ടീസ് അയച്ച് കോടതി:- തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കണമെന്ന് സിജെഎം കോടതി...

04 JANUARY 2024 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം; ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയിൽ 52 ഗ്രാം ബ്രൗൺ ഷുഗറും 20 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

പ്രമേഹ നിയന്ത്രണ പദ്ധതികള്‍ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

ദിവ്യയുടെ സ്വകാര്യ ഫോണിലെ രഹസ്യങ്ങൾ അരിച്ചുപെറുക്കി..? കണ്ണൂർ കളക്ടർക്ക് കുടുക്ക്..?

2018 മാര്‍ച്ച് 22ന്‌ കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ അച്ഛന് നോട്ടീസ് അയച്ച് കോടതി. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൻ പരാതിയുണ്ടെങ്കിൽ അറിയിക്കാനാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നോട്ടീസ്. പരാതി ഉണ്ടെങ്കില്‍ ഈ മാസം 9 നുള്ളില്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായില്ലെന്നാണ് സിബിഐ കഴി‍ഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

ഭാവിയിൽ പുതിയ തെളിവുകള്‍ ലഭിക്കുകയാണെങ്കിൽ തുടരന്വേഷണം നടത്തുമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന പറഞ്ഞിറങ്ങിയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐ ഏറ്റെടുത്തത്.

2021 ഫെബ്രുവരിൽ കേസേറ്റെടുത്ത സിബിഐക്കും ജെസ്ന എവിടെയെന്ന കണ്ടെന്നായില്ല. മതപരിവർത്തന കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്തനകത്തും പുറത്തും അന്വേഷണം നടത്തി. അച്ഛനും സുഹൃത്തിനുമെതിരെയായിരുന്നു ചിലർ സംശയമുന്നയിച്ചത്. രണ്ട് പേരെയും രാജ്യത്തെ മികച്ച് ലാബുകളിൽ കൊണ്ടുപോയി ശാസ്ത്രീയ പരിശോധന നടത്തി. തിരോധാനത്തിൽ രണ്ടുപേർക്കും പങ്കില്ലെന്ന് തെളിഞ്ഞു.

കാണാതാകുന്നതിന് തലേ ദിവസം മരിക്കാൻ പോകുന്നവെന്ന ഒരു സന്ദേശമാണ് ജെസ്ന സുഹൃത്തിന് അയച്ചത്. പക്ഷേ, ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജെസ്നയെ കാണില്ലെന്ന് റിപ്പോർട്ട് ചെയ്ത ആദ്യ 48 മണിക്കൂറിൽ ലോക്കൽ പൊലീസിന് വലിയ അലംഭാവം ഉണ്ടായെന്ന് റിപ്പോർട്ടിൽ സിബിഐ പറയുന്നു.

ഗോള്‍ഡൻ അവറിൽ ശേഖരിക്കേണ്ടിയിരുന്ന തെളിവുകള്‍ ശേഖരിച്ചില്ല, കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ജെസ്ന ജീവിച്ചിരിക്കുന്നതിന് തെളിവുണ്ടെന്ന് പ്രചരിപ്പിച്ചു. തീർത്തും അടിസ്ഥാന രഹിതമായിരുന്നു ഇതെന്നും സിബിഐ പറയുന്നു. ലുക്ക് ഔട്ട് നോട്ടീസും ഇന്‍റർപോള്‍ നോട്ടീസും സജീവമാണ്, ഭാവിയിൽ സൂചന ലഭിച്ചാൽ തുടരന്വേഷണം നടത്തുമെന്ന് സിബിഐ പറയുന്നു.

അതേ സമയം ജെസ്‌ന തിരോധാന കേസില്‍ സി ബി ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സാങ്കേതിക നടപടി മാത്രമാണ് എന്ന് മുന്‍ ഡി ജി പി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. കേസില്‍ എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കില്‍ സി ബി ഐക്ക് തുടര്‍ന്നും അന്വേഷിക്കാന്‍ പറ്റുമെന്ന് തച്ചങ്കരി പറഞ്ഞു. ക്ലോഷര്‍ റിപ്പോര്‍ട്ട് ഒരു സാങ്കേതിക നടപടിയാണെന്നും ജെസ്‌ന ഒരു മരീചികയൊന്നുമല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജെസ്‌നയെ സി ബി ഐ കണ്ടെത്തുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവെച്ചു.

 

കൈയെത്തും ദൂരത്ത് ജെസ്‌ന എത്തി എന്ന് കരുതുന്ന സമയത്താണ് കൊവിഡ് വന്നത് എന്നും തമിഴ്‌നാട്ടിലേക്ക് പോകേണ്ടിയിരുന്ന ആ സമയത്ത് ഒന്നര വര്‍ഷക്കാലത്തോളം കേരളം അടഞ്ഞുകിടന്നു എന്നും അദ്ദേഹം പറഞ്ഞു. അതിനിടെയാണ് കുടുംബം കോടതിയില്‍ പോയി കേസ് സി ബി ഐക്ക് കൈമാറിയത്.

ജെസ്‌ന പ്രപഞ്ചത്തില്‍ എവിടെ ജീവിച്ചാലും മരിച്ചാലും അവരെ സി ബി ഐ കണ്ടെത്തും എന്ന് തച്ചങ്കരി പറഞ്ഞു. ഈ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയാണ് സി ബി ഐ എന്നും ക്ലോഷര്‍ റിപ്പോര്‍ട്ട് കൊടുത്തത് ഒരു സാങ്കേതിക നടപടിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി ബി ഐയില്‍ പൂര്‍ണ വിശ്വാസമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും കേസ് തെളിയാതെ വരുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ വരാറുണ്ട്. എന്നാല്‍ ആരും മനപ്പൂര്‍വം കുറ്റങ്ങള്‍ ചെയ്തിട്ടില്ല എന്നും നൂറുകണക്കിന് കേസുകള്‍ ലോക്കല്‍ പൊലീസിന് അന്വേഷിക്കാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം; ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ  (15 minutes ago)

സമ്പൂർണ്ണ തകർച്ചയിലേക്കാണ് സിപിഎം പോകുന്നത്; പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയെ പറ്റി ഇപി ജയരാജൻ പറഞ്ഞത് നാട്ടുകാരുടെ മൊത്തത്തിലുള്ള അഭിപ്രായമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (19 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയിലുള്ള മോശമായ അഭിപ്രായമാണ് ഇ.പി ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (23 minutes ago)

ഇരുന്നൂറോളം സ്ത്രീകളെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത 43 കാരന് പരസ്യ വധശിക്ഷ  (27 minutes ago)

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍ വേട്ടയാടിയത് ഉപതെരഞ്ഞെടുപ്പ് ദിവസങ്ങളിലായിരുന്നു; തെരഞ്ഞടുപ്പു ദിവസം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ ക  (32 minutes ago)

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (42 minutes ago)

കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയിൽ 52 ഗ്രാം ബ്രൗൺ ഷുഗറും 20 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ  (49 minutes ago)

പ്രമേഹ നിയന്ത്രണ പദ്ധതികള്‍ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടിയെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഖമേനിയെ കല്ലെറിഞ്ഞോടിക്കാൻ ഇറാനികൾ ..! ഇറാനെ നയിക്കാൻ നെതന്യാഹു നേരിട്ടിറങ്ങുന്നു  (1 hour ago)

ദിവ്യയുടെ സ്വകാര്യ ഫോണിലെ രഹസ്യങ്ങൾ അരിച്ചുപെറുക്കി..? കണ്ണൂർ കളക്ടർക്ക് കുടുക്ക്..?  (1 hour ago)

അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ അമേരിക്കയുടെ താണ്ഡവം തുടങ്ങി  (1 hour ago)

നൈഹാട്ടി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനിടെ നടന്ന വെടിവയ്പ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു  (2 hours ago)

ചിത്രീകരണം ആരംഭിച്ച് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര  (2 hours ago)

സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം വന്നത് ബോളിവുഡില്‍ നിന്നുതന്നെ  (2 hours ago)

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു... ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്ന് ലാല്‍ ജോസ്  (2 hours ago)

Malayali Vartha Recommends