Widgets Magazine
13
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിറിയയെ തകർത്ത് തരിപ്പണമാക്കി അമേരിക്ക..യുഎസ് സൈനികർക്കെതിരെ നടന്ന റോക്കറ്റ്, ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയത്...


ഐ. എ. എസുകാരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ. ഡോ. കെ എം. ഏബ്രഹാമിനെ നിയോഗിക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.. ഐ എ എസുകാർ ഭരണം കുളമാക്കുന്നത് നിരന്തര സംഭവമാകുന്നു...


വടക്കൻ ഗാസയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും, ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി... ജനുവരിയില്‍ ട്രംപ് അധികാരമേൽക്കും മുൻപ് ഇതു പൂർത്തിയാക്കുമെന്നു റിപ്പോർട്ടുണ്ട്...


വടക്കൻ ഗാസയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും, ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി... ജനുവരിയില്‍ ട്രംപ് അധികാരമേൽക്കും മുൻപ് ഇതു പൂർത്തിയാക്കുമെന്നു റിപ്പോർട്ടുണ്ട്...


നെതന്യാഹുവിന്റെ ശക്തമായ ഒരു മുന്നറിയിപ്പ്...ഇസ്രായേലിനെതിരായ മറ്റൊരു ആക്രമണം ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ 'തളർത്തും...സ്വന്തം രാജ്യത്തെ വികസനമല്ല, ഇസ്രായേലിന്റെ നാശമാണ് ഇറാന്റെ മുൻഗണന..

ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ആദ്യമായി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ആരംഭിക്കുന്നുതായി മന്ത്രി വീണാ ജോര്‍ജ്

04 JANUARY 2024 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം; ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയിൽ 52 ഗ്രാം ബ്രൗൺ ഷുഗറും 20 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

പ്രമേഹ നിയന്ത്രണ പദ്ധതികള്‍ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

ദിവ്യയുടെ സ്വകാര്യ ഫോണിലെ രഹസ്യങ്ങൾ അരിച്ചുപെറുക്കി..? കണ്ണൂർ കളക്ടർക്ക് കുടുക്ക്..?

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താന്‍ ഈ ചികിത്സയിലൂടെ സാധിക്കും. ഈ വിഭാഗം ആരംഭിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടും കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഒന്ന് വീതവും അസി പ്രൊഫസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. തല മുതല്‍ പാദം വരെയുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് ശസ്ത്രക്രിയയില്ലാതെ വേദന രഹിതമായ ചികിത്സയാണ് ഈ വിഭാഗത്തിന്റെ പ്രത്യേകത.

മാത്രമല്ല 90 ശതമാനം ചികിത്സകള്‍ക്കും രോഗിയെ പൂര്‍ണമായി മയക്കേണ്ടതുമില്ല. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ഈ ചികിത്സ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്. മെഡിക്കല്‍ കോളേജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ആരംഭിക്കുന്നതോടെ ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കുന്നതിനും കൂടുതല്‍ മെഡിക്കല്‍ കോളേജിലേക്ക് ചികിത്സ വ്യാപിപ്പിക്കുന്നതിനും സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

മിക്കവാറും എല്ലാ അവയവ സംവിധാനങ്ങളെയും വിലയിരുത്തുകയും ചികിത്സിയ്ക്കുകയും ചെയ്യുന്ന അത്യാധുനിക ശാസ്ത്ര ശാഖയാണ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി. റേഡിയോ ഡയഗ്നോസിസ് വിഭാഗം രോഗനിര്‍ണയത്തിനുള്ള പരിശോധനയ്ക്കാണെങ്കില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയിലൂടെ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. ശസ്ത്രക്രിയയ്ക്ക് നല്ലൊരു ബദല്‍ കൂടിയാണ് ഈ ചികിത്സാ രീതി. വലിയ മുറിവുകളുണ്ടാക്കാതെ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ എക്‌സ്‌റേ കിരണങ്ങള്‍ കടത്തിവിട്ട് രക്ത ഒഴുക്കിന്റെ തടസം കണ്ടെത്താനും ചികിത്സിക്കാനുമാകും. ഇത് വേഗം ഭേദമാകാനും ആശുപത്രി വാസം കുറയ്ക്കാനും സഹായിക്കും.

നിലവില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ചികിത്സ ലഭ്യമാക്കി വരുന്നു. ഇതിന്റെ ചികിത്സയ്ക്കാവശ്യമായ ഡി.എസ്.എ. മെഷീന്‍ ഈ മെഡിക്കല്‍ കോളേജുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡി.എസ്.എ. മെഷീന്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകുന്നതാണ്. ഈ മെഷീനിലൂടെ ആന്‍ജിയോഗ്രാം നടത്തി രക്തത്തിലെ ബ്ലോക്ക് കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിക്കും.

ഇതുകൂടാതെ ക്രമാതീതമായി രക്തയോട്ടമുള്ള തലച്ചോറിലെ മുഴകളും ശരീരത്തിന്റെ ഏത് ഭാഗത്തുമുള്ള ട്യൂമറുകളും ശസ്ത്രക്രിയയ്ക്ക് മുമ്പായി നടത്തുന്ന എംബൊളൈസേഷനിലൂടെ ശസ്ത്രക്രിയാ സമയത്തുള്ള അമിത രക്തസ്രാവം ഒഴിവാക്കാനും അതിനാല്‍ തന്നെ നല്‍കേണ്ടി വരുന്ന രക്തത്തിന്റെ അളവ് കുറയ്ക്കാനും സാധിക്കും. വൈകല്യങ്ങളോ മരണമോ തന്നെ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സാധിക്കും.

കരള്‍, പിത്തനാളം, രക്തക്കുഴലുകള്‍ തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സറിന്റെ ചികിത്സയ്ക്കായി കീമോ തെറാപ്പി ഉള്‍പ്പെടെ ചെയ്യാന്‍ ഇതിലൂടെ സാധിക്കും. അപകടങ്ങളാലുള്ള രക്തസ്രാവം, മലത്തിലെ രക്തം എന്നിവയ്ക്കുള്ള എംബോളൈസേഷന്‍ പ്രൊസീജിയറുകളും നടത്താനാകും. ഡയാലിസിസ് രോഗികള്‍ക്ക് ഡയാലിസിസ് നടത്താനുള്ള ഫിസ്റ്റുലയില്‍ ബ്ലോക്ക് ഉണ്ടാകുമ്പോഴും ഈ ചികിത്സയിലൂടെ തടസം നീക്കാന്‍ സാധിക്കുന്നു.

കരള്‍, വൃക്ക തുടങ്ങിയ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും ചികിത്സിക്കാന്‍ സാധിക്കുന്നു. സ്വതന്ത്രമായ ഡിപ്പാര്‍ട്ട്‌മെന്റ് ആകുന്നതോടെ രോഗികളെ നേരിട്ട് പ്രവേശിപ്പിക്കാനും ചികിത്സ ഏകോപിപ്പിക്കാനും സാധിക്കുന്നു. ഇതുകൂടാതെ ന്യൂറോളജി വിഭാഗത്തിന് കീഴില്‍ രാജ്യത്ത് ആദ്യത്തെ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം; ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ  (23 minutes ago)

സമ്പൂർണ്ണ തകർച്ചയിലേക്കാണ് സിപിഎം പോകുന്നത്; പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയെ പറ്റി ഇപി ജയരാജൻ പറഞ്ഞത് നാട്ടുകാരുടെ മൊത്തത്തിലുള്ള അഭിപ്രായമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (27 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയിലുള്ള മോശമായ അഭിപ്രായമാണ് ഇ.പി ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (31 minutes ago)

ഇരുന്നൂറോളം സ്ത്രീകളെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത 43 കാരന് പരസ്യ വധശിക്ഷ  (35 minutes ago)

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍ വേട്ടയാടിയത് ഉപതെരഞ്ഞെടുപ്പ് ദിവസങ്ങളിലായിരുന്നു; തെരഞ്ഞടുപ്പു ദിവസം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ ക  (40 minutes ago)

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (50 minutes ago)

കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയിൽ 52 ഗ്രാം ബ്രൗൺ ഷുഗറും 20 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ  (57 minutes ago)

പ്രമേഹ നിയന്ത്രണ പദ്ധതികള്‍ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടിയെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഖമേനിയെ കല്ലെറിഞ്ഞോടിക്കാൻ ഇറാനികൾ ..! ഇറാനെ നയിക്കാൻ നെതന്യാഹു നേരിട്ടിറങ്ങുന്നു  (1 hour ago)

ദിവ്യയുടെ സ്വകാര്യ ഫോണിലെ രഹസ്യങ്ങൾ അരിച്ചുപെറുക്കി..? കണ്ണൂർ കളക്ടർക്ക് കുടുക്ക്..?  (1 hour ago)

അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ അമേരിക്കയുടെ താണ്ഡവം തുടങ്ങി  (1 hour ago)

നൈഹാട്ടി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനിടെ നടന്ന വെടിവയ്പ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു  (2 hours ago)

ചിത്രീകരണം ആരംഭിച്ച് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര  (2 hours ago)

സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം വന്നത് ബോളിവുഡില്‍ നിന്നുതന്നെ  (2 hours ago)

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു... ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്ന് ലാല്‍ ജോസ്  (2 hours ago)

Malayali Vartha Recommends