മൊഞ്ചത്തിമാര്‍ക്ക് സര്‍ക്കാരും ഓശാന പാടും
പ്രായം കുറഞ്ഞ മൊഞ്ചത്തിമാരെ കെട്ടണമെന്ന മുസ്ലീം വയോധികരുടെ ആഗ്രഹത്തിന് സര്‍ക്കാരും ഓശാന പാടിയേക്കും.
കയ്യാല പുറത്തിരിക്കുന്ന തേങ്ങ പോലെ ഭരണം നടത്തുന്ന കോണ്‍ഗ്രസിന് രണ്ടാമത്തെ പ്രബല ഘടകകക്ഷിയായ ലീഗിനെ പിണക്കാനാവില്ല. ലീഗിന്റെ പ്രമുഖ സീനിയര്‍ നേതാക്കള്‍ മൊഞ്ചത്തിമാരെ നേരത്തെ കെട്ടിക്കണമെന്ന അഭിപ്രായഗതിക്കാരാണ്.
മതപണ്‌ഡിതരുടെ അഭിപ്രായത്തെ വിവരക്കേടാണെന്ന് വിശേഷിപ്പിച്ച യൂത്ത് ലീഗിനും നിലപാട് മാറ്റേണ്ടി വരും. മുസ്ലീം പണ്‌ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി ഇവര്‍ക്ക് നിലകൊള്ളാനാവില്ല എന്നത് തന്നെയാണ് കാരണം.
ശൈശവവിവാഹത്തെ പരോക്ഷമായി പ്രോത്സാഹിപ്പിച്ചുകൊണ്ട് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നിയമവകുപ്പ് കണ്ടാണ് ഉത്തരവ് ഇറക്കിയതെന്ന് പറഞ്ഞ് സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ കൈകഴുകിയെങ്കിലും അത് പൂര്‍ണ്ണമായും ശരിയായിരുന്നില്ല. സാമൂഹ്യനീതി വകുപ്പ് പ്രസ്‌തുത ഫയല്‍ കണ്ടശേഷമാണ് നിയമവകുപ്പിന് കൈമാറിയത്. നിയമവകുപ്പ് നിയമവശം ചൂണ്ടി കാണിച്ചെന്നേയുള്ളൂ.
ശൈശവവിവാഹം പ്രോത്സാഹിപ്പിക്കുകയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ലീഗിന്റെ കുരുക്ക് മുറുകിയാല്‍ അദ്ദേഹം നിസ്സഹായകനാവും. ഇതിനിടയില്‍ ലീഗിന്റെ മതപണ്‌ഡിതന്‍മാര്‍ക്കെതിരെ പിണറായിയും രംഗത്തു വന്നു. തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ലീഗ് ഇത്തരം കണ്‍കെട്ട് വിദ്യകള്‍ പ്രയോഗിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സി.പി.എം. രംഗത്തു വന്നത്.
ലീഗ് നേതാവ് മായിന്‍ ഹാജിയാണ് സമസ്‌തക്ക് വേണ്ടി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വിവാഹത്തിലേക്ക് നയിക്കുക വഴി കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ തന്നെയാണ് തകിടം മറിക്കുന്നതെന്ന് ലീഗ് നേതാക്കള്‍ക്ക് അറിയാമെങ്കിലും വോട്ടാണ് യഥാര്‍ത്ഥ പ്രശ്‌നം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha