എല്ലാ ദുര്‍വൃത്തര്‍ക്കും കയറിയിറങ്ങാവുന്ന ഇടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് പിണറായി വിജയന്‍
എല്ലാ ദുര്‍വൃത്തര്‍ക്കും കയറിയിറങ്ങാവുന്ന ഇടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ പിടിച്ച സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം അതാണ് തെളിയിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ അദ്ദേഹത്തെ മാതൃകയാകുനുണ്ടോയെന്നും അന്വേഷിക്കണം. വ്യക്തിപരമായ ഉത്തരവാദിത്വങ്ങള്‍ താന്‍ നിറവേറ്റുന്നുണ്ടോയെന്ന് ഉമ്മന്‍ചാണ്ടി പരിശോധിക്കുന്നത് നല്ലതാണ്. സോളാര്‍ കേസില്‍ കഴിഞ്ഞദിവസം വന്നത് അന്തിമവിധിയല്ല. ജഡ്ജിയുടെ ഒരു പരാമര്‍ശം മാത്രമാണത്. അത് ആ ഗൗരവത്തില്‍ എടുത്താല്‍ മതിയെന്നും പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha