പാമോയില്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു, ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണ് കേസ് പിന്‍വലിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍
പാമോയില്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ ഉടന്‍ അപേക്ഷ നല്‍കും. കേസ് പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. കേസ് പിന്‍വലിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നേരത്തെ കേസിലെ അഞ്ചാം പ്രതി ജിജി തോംസണെ ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് ജിജി തോംസണ്‍ മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.
1991 ല്‍ യുഡിഎഫ് ഭരണകാലത്താണ് പാമോയില്‍ ഇറക്കുമതിയുമായി അഴിമതി ആരോപണം ഉണ്ടാകുന്നത്. 1993ലെ സി.എ.ജി റിപ്പോര്‍ട്ടിലാണ് ഇത് കണ്ടെത്തിയത്. കെ.കരുണാകരനായിരുന്നു അന്നത്തെ മുഖ്യമന്ത്രി. 15,000 മെട്രിക് ടണ്‍ പാമോയില്‍ സിംഗപ്പൂരില്‍ നിന്നും ഇറക്കുമതി ചെയ്തുവെന്നും ഇതില്‍ സര്‍ക്കാര്‍ ഖജനാവിന് 2.32 കോടിയുടെ നഷ്ടം ഉണ്ടാവുകയും ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
കേസിലെ രണ്ടാം പ്രതിയാണ് കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ. കേസില്‍ മുസ്തഫ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. പാമോയില്‍ കേസ് ആരോപണകാലത്ത് ഉമ്മന്‍ചാണ്ടി ധനമന്ത്രിയായിരുന്നു. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
പ്രതികളെ പ്രത്യേകിച്ച് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണ് പാമോയില്‍ കേസ് പിന്‍വലിക്കുന്നതെന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേസ് പിന്‍വലിക്കുവാനുള്ള തീരുമാനത്തിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha