സ്വര്‍ണക്കടത്തു കേസില്‍ മുഖ്യപ്രതി അഷറഫ്, സ്വര്‍ണം അയച്ചത് അഷറഫിന്റെ കമ്പനി, ഫയാസിന് സ്‌ത്രീകളെ കടത്തുന്ന സംഘവുമായി ബന്ധം
നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി തലശേരി സ്വദേശി അഷറഫാണെന്ന് കസ്റ്റംസ്. ഗോള്‍ഡ് മെഡലിസ്റ്റ് എക്‌സിം എന്ന കമ്പനിയുടെ ഉടമായാണ് ഫയാസിന്റെ സുഹൃത്തായ അഷറഫ്. ഫയാസും സഹോദരന്‍ ഫൈസലും രണ്ടും മൂന്നും പ്രതികളാവും. ഫയാസില്‍ നിന്നും സ്വര്‍ണക്കടത്തില്‍ അഷറഫിനുള്ള ബന്ധം മനസിലാക്കി അഷറഫിന്റെ തലശേരിയിലെ ഫ്‌ളാറ്റില്‍ കസ്‌റ്റംസ് റെയ്‌ഡ് നടത്തി. സ്വര്‍ണക്കടത്ത് നടത്താന്‍ അഷറഫാണ് പണം മുടക്കിയത്. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് സംഘമാണ് റെയ്ഡ് നടത്തിയത്.
അഷറഫിന്റെ കമ്പനിയാണ് ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങി നാട്ടിലേക്ക് അയച്ചിരുന്നത്. അഷറഫാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫയാസ് വ്യാജരേഖ ഉപയോഗിച്ച് സ്ത്രീകളെ വിദേശത്തേക്ക് കടത്തിതായും പോലീസിന് സുചന ലഭിച്ചിട്ടുണ്ട്. മുന്‍ മിസ് സൗത്ത് ഇന്ത്യയായ യുവതിയുമായി നിരവധി തവണ ഫയാസ് ഫോണില്‍ ബന്ധപ്പെട്ടതിനും തെളിവ് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് പര്‍ദ ധരിച്ചെത്തിയ രണ്ട് യുവതികളില്‍ നിന്ന്, 20 കിലോ സ്വര്‍ണം പിടികൂടിയത്.
കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറേറ്റ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹാരിസ് സ്വര്‍ണം കടത്തിക്കൊണ്ടു വരുന്നുവെന്നാണ് കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറേറ്റ് വിഭാഗത്തിന് ലഭിച്ചിരുന്ന രഹസ്യവിവരം. ഇതനുസരിച്ച് കൊച്ചി വിമാനത്താവളത്തിലെത്തിയ ഉദ്യോഗസ്ഥര്‍ ഹാരിസിനെ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടയില്‍ പര്‍ദ ധരിച്ചെത്തിയ യുവതികള്‍ സ്വര്‍ണവുമായി ഗ്രീന്‍ ചാനല്‍ വഴി പുറത്തുകടന്നു. ഹാരിസിനെ ചോദ്യം ചെയ്യുന്നതിനിടെ പോക്കറ്റില്‍ നിന്ന് സ്വര്‍ണം വാങ്ങിയതിന്റെ ബില്‍ കിട്ടി. തുടര്‍ന്നാണ് യുവതികളാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നിരിക്കുന്നതെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഹാരിസിന്റെ ഭാര്യ ആരിഫ, കോഴിക്കോട് സ്വദേശിനി ആസിഫ ടെര്‍മിനലിന് പുറത്തുവെച്ച് പിടികൂടുകയായിരുന്നു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രധാന പ്രതി ഫയസിനെ കുറിച്ച് വിവരം ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha