നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് ദിലീപുമായി ബന്ധം
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് ദിലീപുമായി അടുത്ത ബന്ധമെന്ന് ആരോപണം. ഫയസ് അറസ്റ്റിലായപ്പോള്‍ സിനിമയിലെ പലരും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പല സിനിമകള്‍ക്കും ഇയാള്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നതായും അറിയുന്നു. നടികള്‍ ഉള്‍പ്പെടെ പലരും ഇയാളുടെ അടുത്ത സുഹൃത്തുക്കളാണ്.
പല സിനിമാ ലൊക്കേഷനിലും ആഡംബര കാറുകളും സണ്‍ ഗ്ലാസുകളും മറ്റ് ഇലക്ട്രേണിക്‌സ് ഉപകരണങ്ങളും എത്തിച്ച് താരങ്ങളെയും സംവിധായകരെയും മറ്റും വലയില്‍ വീഴ്ത്തുകയാണ് ഇയാളുടെ രീതി. ഇത്തരത്തില്‍ പല നടിമാരെയും ഫയാസ് വലയില്‍ വീഴ്ത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗങ്ങളായ ജിക്കുമോനും, ടെനി ജോപ്പനുമടക്കമുള്ള ഉന്നതരുമായി ഫയാസിന് ബന്ധമുള്ളതായി നേരത്തെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ കെ പി സി സി വൈസ് പ്രസിഡണ്ടിനും ഫയാസുമായി അടുത്ത ബന്ധമുള്ളതായി സൂചനകളുണ്ട്. ഇയാളുടെ ഗള്‍ഫ് യാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നതും താമസ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതും ഫയാസാണ് എന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും 'ചെലവി'ലാണത്രെ ഫയാസിന്റെ ഇടപാടുകള്‍. നെടുമ്പാശ്ശേരിയിലെയും കരിപ്പൂരിലെയും വിമാനത്താവളങ്ങളില്‍ ഗ്രീന്‍ ചാനല്‍ വഴിയാണ് ഇയാള്‍ കടന്നുപോയിരുന്നതെന്നാണ് മറ്റൊരു വിവരം. സ്വര്‍ണം കടത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ നാട്ടില്‍ നിന്നും വന്‍തുക തട്ടിയതായും ആക്ഷേപമുണ്ട്.
പോലീസ് ഉദ്യോഗസ്ഥരുമായും സി.ബി.ഐ ഉദ്യോഗസ്ഥരുമായും സിനിമാ താരങ്ങളുമായും ബന്ധമുള്ളതായി ഫയാസിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഉന്നതനെയും വിളിച്ചിട്ടില്ല എന്നും കേസില്‍ തന്നെ ആരോ കുടുക്കിയതാണ് എന്നും ഫയാസ് ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha