കൊലക്കേസ് പ്രതികളെ എന്‍ ഐ എ പിടിക്കട്ടെ; വിളിച്ചാൽ സ്റ്റേഷനിൽ വരുന്ന പ്രതികളെ വീട് വളഞ്ഞു പിടിച്ചോളാം എന്ന് കേരള പോലീസ്; അത് അല്ലെ ഹീറോയിസം ? പോപ്പുലര്‍ ഫ്രണ്ട് കേസില്‍ കണ്ണൂര്‍ സ്വദേശി ജാഫര്‍ ഭീമന്റവിടെയെ വളഞ്ഞിട്ടു പൂട്ടി എന്‍ ഐ എയുടെ മാസ്സ് നീക്കം!!! കേരള പോലീസിന്റെ മൂക്കിന് കീഴെ സംഭവിച്ചത് !!!!
![](https://www.malayalivartha.com/assets/coverphotos/w657/305139_1707802731.jpg)
പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ ഐ എ അന്വേഷിച്ചു വന്ന കണ്ണൂര്‍ സ്വദേശി ജാഫര്‍ ഭീമന്റവിടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് എൻ ഐ എ പിടിയിലായി.ഇയാൾ പിഎഫ്‌ഐയുടെ ആയുധ പരിശീലകനാണെന്നു എൻഐഎ പറയുന്നു. ദീർഘ നാളായി ജാഫർ ഒളിവിലായിരുന്നു. പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന. കേസിൽ 59-ാം പ്രതിയാണ്. ഒട്ടേറെ കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയാണ് ജാഫർ ഭീമന്റവിട.
2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ ഗൂഢാലോചന നടത്തിയെന്നും ഇയാൾക്കെതിരായ ആരോപണം ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ജാഫർ തീവ്ര സംഘടനകളുമായി ബന്ധം പുലർത്തിയിരുന്നുവെന്നു എൻഐഎ വ്യക്തമാക്കി. കൈവെട്ട് കേസിൽ കണ്ണൂരിൽ നിന്നും സവാദ് അറസ്റ്റിലായത് ആഴ്ചകൾക്ക് മുമ്പാണ്. സാവദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ജാഫറിനെ കുറിച്ചുള്ള വിവരം കിട്ടിയതെന്നും സൂചനയുണ്ട്.
ഭരിക്കുന്ന പാർട്ടി തങ്ങൾ അറിയാതെ ഒരു പൂച്ചകുഞ്ഞു പോലും അനങ്ങില്ല എന്ന് പറയുന്ന കണ്ണൂരിൽ നിന്നാണ് പോപ്പുലര്‍ ഫ്രണ്ട് കൊടും തീവ്രവാദികളെ ദേശിയ അന്വേഷണ ഏജൻസികൾ ചറപറ അറസ്റ്റ് ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്റെ കഴിവുകേടാണ് ഇത് എന്നും അത് അല്ല തീവ്രവാദികൾക്ക് ഭരണത്തണലിൽ സൗകര്യം ഒരുക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
എന്നാൽ ഈ സംരക്ഷണം ഒന്നും സർക്കാർ ഹിന്ദുക്കൾക്ക് നൽകുന്നില്ല എന്ന് മാത്രമല്ല അവരുടെ നേതാക്കളെ ക്രൂരമായി വേട്ടയാടുന്നു എന്നും ആക്ഷേപം ഉയരുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹിന്ദു ഐക്യവേദി സംസ്ഥാനസഹകരണ സെക്രട്ടറി ശ്രീരാജിന്റെ അറസ്റ്റ് .ശ്രീരാജിനെതിരെ ചുമത്തിയിരിക്കുന്നത് 153 എയാണ് . ഇപ്പോൾ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
തന്റെ ഫേസ്ബുക്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ചിത്രം പങ്കുവച്ചു ഇത് വരച്ച കലാകാരനെ നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട് എന്ന് കുറിച്ചതിനാണ് കേസ് എന്നാണ് പോലീസ് ഭാഷ്യം. ഹിന്ദു ഐക്യവേദിയുടെ ശക്തനായ സാരഥിയാണ് ശ്രീരാജ് കൈമൾ. ശബരിമലയിൽ സ്ത്രീകളെ കയറ്റണം എന്ന മുഖ്യമന്ത്രിയുടെ തീട്ടൂരത്തെ മാനിക്കാതെ പോലീസ് സ്ത്രീകളെ കയറ്റുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ മുന്നിലുണ്ടായിരുന്ന ഒരാളായിരുന്നു ശ്രീരാജ്. അതിനും മുമ്പ് ഐസിസ് കേരളത്തിൽ വേരോട്ടം തുടങ്ങിയപ്പോൾ സെക്രട്ടറിയേറ്റിന് മുമ്പിൽ ഐസിസ് പതാക അഗ്നിക്കിരയാക്കിയതും ശ്രീരാജ് ആയിരുന്നു. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഭൂരിഭാഗവും നിർദ്ധരരായ ഹിന്ദു കുടുംബങ്ങൾക്കു വേണ്ടിഉള്ള സഹായ അഭ്യർത്ഥനകളാണ്.
പുലർച്ചെ മൂന്നുമണിക്ക് ആലപ്പുഴ തായങ്കരിയിലെ ശ്രീരാജിന്റെ വീട്ടിൽ 12 അംഗ പോളിസി എത്തിയാണ് അറസ്റ്റ് നടത്തിയത്. അപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന അച്ഛനോടും ഭാര്യയോടും പറഞ്ഞത് എടത്വ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്‌തിട്ട് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകും എന്ന്. എന്നാൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ എത്തിയ ഹിന്ദു സേവാ കേന്ദ്രം പ്രവർത്തകരോട് അമ്പലപ്പുഴ പോലീസ് ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടേ ഇല്ല എന്ന് പറഞ്ഞു. ഇതോടെ ശ്രീരാജിനെ വ്യാജപോലീസുകാരുടെ കൈയിൽ നിന്ന് മോചിപ്പിക്കാൻ ഹിന്ദുസേവ കേന്ദ്രം പ്രവർത്തകർ തയ്യാറായതോടെ പോലീസ് 10 മിനിറ്റ് ആവശ്യപ്പെട്ടു. എന്നിട്ടു അറിയിച്ചത് ഇന്റലിജൻസ് എഡിജിപി യുടെ നിർദേശപ്രകാരം ചെർപ്പുളശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത് എന്ന്.
ഇതോടെ പോലീസ് അറസ്റ്റ് ലക്‌ഷ്യം വയ്ക്കുന്നത് ശ്രീരാജിനെയല്ല പകരം പ്രതീഷ് വിശ്വനാഥിനെയാണ് എന്നാണ് പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കേസിന്റെ അണിയറയിൽ പ്രതീഷ് വിശ്വനാഥ് പ്രവർത്തിക്കുന്നു എന്നതാണ് ഭരണപക്ഷത്തെ അസ്വസ്ഥമാക്കുന്നു. അതോടെ പ്രതീഷിൻറെ വളം കൈ ആയ ശ്രീരാജിനെ ലക്‌ഷ്യം വയ്ക്കുകയായിരുന്നു. അങ്ങനെ സമ്മർദ്ദത്തിലൂടെ പ്രതീഷ് വിശ്വനാഥിനെ കേസിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് ലക്‌ഷ്യം എന്നും പറയപ്പെടുന്നു.
പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞാൽ ഹാജരാകുമായിരുന്ന ഒരാളെയാണ് പോലീസ് വെളുപ്പിനെ വീട് വളഞ്ഞു പിടിച്ചത്. എന്നാൽ ഇവിടെ വിഹരിക്കുന്ന കൊടുംകുറ്റവാളികളെ എൻ ഐ എ അറസ്റ്റ് ചെയ്യുന്നത് പോലും പോലീസ് അറിയുന്നില്ല.
https://www.facebook.com/Malayalivartha