രഹസ്യങ്ങള്‍ ചുരുളഴിയുന്നു; നടി പ്രിയങ്കയുടെ മരണത്തില്‍ ഫയാസിന് പങ്ക്?
നടിയും മോഡലുമായ പ്രിയങ്കയുടെ മരണത്തില്‍ ഫയാസിന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി നടിയുടെ അമ്മ രംഗത്തെത്തി. പ്രിയങ്ക ആത്മഹത്യ ചെയ്‌തതല്ലെന്നും ഫയാസും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രിയങ്കയെ വിദേശത്തേക്ക് കടത്താനുള്ള ശ്രമം നടന്നതായും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസിന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
മകളുടെ മരണത്തില്‍ ഫയാസിനുള്ള പങ്ക് അന്വേഷിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റഹീമിന്റെ അടുത്ത സുഹൃത്താണ് ഫയാസ്.
2011 നവംബര്‍ 26നാണ് പ്രിയങ്ക നായരെ (21) കോഴിക്കോട് അശോകപുരത്തുള്ള ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ വാഗ്‌ദാനം ചെയ്‌ത് ഗര്‍ഭിണിയാക്കി വഞ്ചിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്.
പ്രിയങ്കയെ തനിക്കു പരിചപ്പെടുത്തിത്തന്നത് ഫയാസാണെന്ന് റഹീം പൊലീസിനു മൊഴി നല്‍കിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് പ്രിയങ്ക വിളിച്ചത് ഫയാസിനെയായിരുന്നുവെന്നും റഹീം പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha