ഇ.ടി.മുഹമ്മദ് ബഷീര്‍ ഒന്നാന്തരം വര്‍ഗീയ വാദി- ആര്യാടന്‍
മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ ഒന്നാന്തരം വര്‍ഗീയ വാദിയാണെന്ന് ആര്യാടന്‍ മുഹമ്മദ്. തിരൂരും കുറ്റിപ്പുറവും മങ്കടയും തോറ്റത് ലീഗ് മറക്കരുതെന്നും മഞ്ചേരിയില്‍ തോറ്റത് എന്തുകൊണ്ടാണെന്ന് ആലോചിക്കണമെന്നും ആര്യാടന്‍ ഓര്‍മിപ്പിച്ചു. മുക്കത്ത് കഴിഞ്ഞ ദിവസം നടന്ന തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസിനെ താഴ്‌ത്തിക്കെട്ടി ലീഗ് നേതാക്കള്‍ സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് ആര്യാടന്‍ ആഞ്ഞടിച്ചത്.
പൊന്നാനി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് വേണ്ടെന്നല്ലേ ലീഗ് പറഞ്ഞേക്കുന്നതെന്നും ആര്യാടന്‍ പ്രവര്‍ത്തകരോട് ചോദിച്ചു. കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാന്‍ ലീഗ് ഇപ്പോഴുള്ള രീതിയല്ല സ്വീകരിക്കേണ്ടതെന്നും ആര്യാടന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha