സോളാറിനു ശേഷം സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിക്ക് കണ്ടകശ്ശനി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കണ്ടകശ്ശനി. സോളാര്‍ വിവാദം കെട്ടടങ്ങിയപ്പോള്‍ സ്വര്‍ണക്കടത്ത് വിവാദവും അദ്ദേഹത്തെ വേട്ടയാടുന്നു. ഇത് മുതലെടുത്ത് ഐ ഗ്രൂപ്പും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍. കെ.ബാലകൃഷ്ണന് ഫയാസുമായി അടുത്തബന്ധം ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്തായതോടെ എന്ത് ചെയ്യണമെന്നറിയാതെ കൂടുതല്‍ ബുദ്ധിമുട്ടിലാണ് അദ്ദേഹം.
താമസിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തലസ്ഥാനത്ത് എത്തുന്നുണ്ട്. ഐ ഗ്രൂപ്പ് ഇവിടുത്തെ സംഭവികാസങ്ങളുടെ റിപ്പോര്‍ട്ട് സോണിയയ്ക്കും നല്‍കും. സ്വര്‍ണക്കടത്ത് മാത്രമല്ല ഹവാലാ ഇടപാടിലും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ഈ റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനാല്‍ കേസ് സോണിയയുടെ മുന്നില്‍ എത്തിയിട്ടുണ്ടെന്നാണ് ഐ ഗ്രൂപ്പ് കണക്കു കൂട്ടുന്നത്. അതുകൊണ്ട് പലകാര്യങ്ങള്‍ക്കും മുഖ്യമന്ത്രി വിശദീകരണം നല്‍കേണ്ടിവരുമെന്ന് ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു.
ഓഫീസും ജീവനക്കാരെയും നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി പാര്‍ട്ടിക്ക് നാണക്കേടാണ്. ഈ നിലയില്‍ അദ്ദേഹം ഓഫീസില്‍ തുടരുന്നത് ശരിയല്ല. പെണ്‍വിഷയം, സാമ്പത്തിക ക്രമക്കേട്, ഹവാല, സ്വര്‍ണക്കടത്ത്, അധികാര ദുര്‍വിനയോഗം തുടങ്ങിയ ഇടപാടുകളിലെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നും അവര്‍ ആരോപിക്കും.
https://www.facebook.com/Malayalivartha