നിഷേധ വോട്ടില്‍ തട്ടി പ്രമുഖര്‍ വീഴും, ഏറ്റവും കൂടുതല്‍ നിഷേധ വോട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ആദ്യ പ്രതികരണങ്ങള്‍
നിഷേധ വോട്ട് അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാവര്‍ത്തികമാക്കുമെങ്കില്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള നിയോജകമണ്‌ഡലങ്ങളില്‍ പല പ്രമുഖരും വെള്ളം കുടിക്കും.
ഏറ്റവും കൂടുതല്‍ നിഷേധ വോട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ഇതു സംബന്ധിച്ചുളള ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.
സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ താരം നിഷേധ വോട്ടാണ് കഞ്ഞികുടിക്കാന്‍ വകയില്ലാത്തവനെയൊക്കെ കോടീശ്വരനാക്കുന്നതെന്തിനാണെന്ന് നിഷ്‌പക്ഷരായ വോട്ടര്‍മാര്‍ ചോദിക്കുന്നു. പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന പുതിയ തലമുറ ഒന്നാകെ നിഷേധവോട്ടിന് ഓശാന പാടുന്നു. വോട്ട് ചെയ്യാന്‍ പോകില്ലെന്ന് ദൃഢനിശ്ചയമെടുത്തവര്‍ തങ്ങളുടെ നിലപാട് തിരുത്തി ജനാധിപത്യപ്രക്രീയയില്‍ പങ്കാളിയാകുമെന്ന് ഉറപ്പുനല്‍കുന്നു.
ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വിലക്കയറ്റി രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും ജനങ്ങളെ സാമ്പത്തിക അരക്ഷിതത്വത്തിലേക്കും നയിക്കുന്ന മാന്യന്‍മാര്‍ക്ക് ഗോബാക്ക് വിളിക്കണമെന്നു തന്നെയാണ് പുതിയ തലമുറയുടെ അഭിപ്രായം.
എന്നാല്‍ സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ മിണ്ടാതിരിക്കുമെന്ന് കരുതാന്‍ വയ്യ. രാഷ്‌ട്രീയക്കാര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് സുപ്രീംകോടതി വിധി.
ജനങ്ങളുടെ അവകാശം ഇന്ത്യയിലാദ്യമായി സംരക്ഷിക്കപ്പെട്ടിരിക്കുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവര്‍ പറയുന്നു.
സുപ്രീംകോടതി വിധിക്ക് തൊട്ടു പിന്നാലെ പുറത്തു വന്ന രാഹുല്‍ഗാന്ധിയുടെ പുതിയ നമ്പര്‍ വിധിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറയ്‌ക്കാനാണെന്നും കരുതേണ്ടിയിരിക്കുന്നു. ക്രിമിനലുകളെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന സുപ്രീംകോടതി വിധിക്കെതിരെ രാഹുല്‍ഗാന്ധിയുടെ സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് കീറിയെറിയണം എന്നായിരുന്നു ഗാന്ധി കുടുംബത്തിലെ കൊച്ചുമകന്റെ പ്രസ്‌താവന. അടുത്ത തെരഞ്ഞെടുപ്പില്‍ യുവജനതയുടെ വോട്ടുകള്‍ ലക്ഷ്യമിടുന്ന രാഹുല്‍ഗാന്ധി നിഷേധവോട്ടിനെ മറികടക്കാന്‍ നടത്തിയ ശ്രമമാണ് വിവാദ പ്രസ്‌താവന. ഇത്തരം നമ്പരുകള്‍ പഴയതുപോലെ വിലപോകില്ലെന്ന് രാഹുല്‍ഗാന്ധി മനസ്സിലാക്കിയില്ലെന്നു വേണം കരുതാന്‍.
ഫേസ് ബുക്കിലും ട്വിറ്ററിലും എയര്‍ കണ്ടീഷന്‍സ് കാറിലും മാത്രം കണ്ടുമുട്ടാവുന്ന പാര്‍ലമെന്റംഗങ്ങളുടെ മുട്ടുവിറച്ചുതുടങ്ങിയെന്നാണ് കേള്‍ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha