Widgets Magazine
15
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് പുറപ്പെട്ടു; വീട്ടിൽ എത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കി നിൽക്കെ, ഉറക്കം... പിന്നാലെ ദാരുണ അപകട മരണം...


മഞ്ഞുമാസത്തിലും മഴ... ചക്രവാതച്ചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദമായി രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം; കേരളത്തില്‍ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത


സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; സ്വർണം വാങ്ങാൻ ഇത് തന്നെ അവസരം...


ശബരിമലയിൽ മദ്യപിച്ച് ബഹളം; ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു...


ഇത് കലിയുഗം തന്നെ... തോരാമഴയിലും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം; കനത്തജാഗ്രതയില്‍ ജില്ലാ ഭരണകൂടം

ഉച്ചയ്ക്ക് ആശുപത്രിയിൽ നിന്നിറങ്ങിയത് ചിരിച്ച മുഖത്തോടെ; എല്ലാം മാറ്റിമറിച്ച് വൈകുന്നേരം സംഭവിച്ചത്... മരണത്തിന് ആരും ഉത്തരവാദികളല്ല:- ജീവിതം മടുത്തത് കൊണ്ട് പോകുന്നുവെന്ന് അഭിരാമിയുടെ അവസാന കുറിപ്പ്...

27 MARCH 2024 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവേ....അവസാന നിമിഷം അനുവിന്റെ വിളി.. മക്കൾക്ക് അപ്പന്മാരുടെ സർപ്രൈസ് പക്ഷെ വിടാതെ കാലൻ...

കെ.എം. മാണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തുനിര്‍ത്തി കൂറ്റന്‍ നക്ഷത്രം....

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി

മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് പുറപ്പെട്ടു; വീട്ടിൽ എത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കി നിൽക്കെ, ഉറക്കം... പിന്നാലെ ദാരുണ അപകട മരണം...

വീട്ടിലേക്കുള്ള യാത്രക്കിടെ കാല്‍ നനക്കാന്‍ കടലില്‍ ഇറങ്ങി ചുഴിയില്‍പെട്ട വിദ്യാര്‍ഥിയെ യുവാക്കള്‍ രക്ഷപ്പെടുത്തി...

മുന്നിലെത്തുന്ന രോഗികളോട് കരുണയോടെ പെരുമാറിയ ഡോക്ടർ സ്വയം അനസ്തേഷ്യ കുത്തിവച്ച് മരണത്തിന് കീഴടങ്ങിയതിന്റെ ഞെട്ടലിലാണ് കുടുംബത്തിലുള്ളവരും, സുഹൃത്തുക്കളും, അയൽവാസികളും. ആശുപത്രിയിലെ ജീവനക്കാർക്കും പ്രിയപ്പെട്ടവളായിരുന്നു.  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണൻ. ഇന്നലെ ഉച്ചയ്ക്കും ആശുപത്രിയിൽ മുഖത്ത് ചിരിയുമായി നടന്നു പോയ അഭിരാമിയെ കണ്ടവരുണ്ട്. രാത്രിയായപ്പോൾ അവർ അറിഞ്ഞത് പ്രിയപ്പെട്ടവളുടെ മരണ വിവരമാണ്. ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വലിയ ചർച്ചകളാണ് നടന്നത്.

ആത്മഹത്യാ കുറിപ്പ് കിട്ടിയിട്ടും പൊലീസും അത് വെളിപ്പെടുത്തിയില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് പോലീസ്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിരാമി താമസിച്ചിരുന്ന മെ‍ഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്.

വെള്ളനാട് ഭഗവതിക്ഷേത്രത്തിനു സമീപം അഭിരാമത്തിൽ മുൻ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ് അഭിരാമി. ആത്മഹത്യാകുറിപ്പിന് പിന്നാലെ, പോസ്റ്റ്മോർട്ടം റിപ്പോർട്ടും നിർണായകമാകും. ഇതിനിടെ കോളേജിൽ അഭിരാമിക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൂചനകൾ വരുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ടോടെ ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമിതയളവിൽ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചുവെന്നാണ് നിഗമനം. ആറു മാസം മുൻപായിരുന്നു കൊല്ലം രാമൻകുളങ്ങര സ്വദേശി ഡോ. പ്രതീഷുമായി അഭിരാമിയുടെ വിവാഹം നടന്നത്. പ്രതീഷ് മുംബൈ ഇ.എസ്‌ഐ. ആശുപത്രിയിൽ ഡോക്ടറാണ്.

തിരുവനന്തപും മെഡിക്കൽ കോളേജിൽ നിന്നും എംഡി പഠനം പൂർത്തിയാക്കിയ ശേഷം ബോണ്ട് നിബന്ധന പ്രകാരം ജോലി നോക്കുകയായിരുന്നു അഭിരാമി. കഴിഞ്ഞ ഡിസംബറിൽ പി.ജി വിദ്യാർത്ഥിനിയായ ഡോ.ഷഹ്ന ആത്മഹത്യ ചെയ്തിരുന്നു. ഡോ.അഭിരാമിയുടെ മരണം കൂടിയായതോടെ മെഡിക്കൽ കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഞെട്ടലിലാണ്.

സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രിയും കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്നലെ റൂമിലെ സഹ താമസക്കാരി എത്തിയപ്പോഴാണ് മുറി അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. തട്ടി വിളിച്ചിട്ടും മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടുടമസ്ഥരെ വിളിച്ചുവരുത്തി വാതിൽ പൊളിച്ച് കയറിയപ്പോഴാണ് അഭിരാമിയെ കട്ടിലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

കുടുംബ പ്രശ്‌നങ്ങളാണോ, കോളേജിലെ പ്രശ്‌നങ്ങളാണോ ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിലെ വ്യക്തമാകൂ. അഭിരാമി ഇന്നലെ ഉച്ചയ്ക്ക് ശേഷവും തന്നോട് ഫോണിൽ സംസാരിച്ചിരുന്നെന്ന് പിതാവ് ബാലകൃഷ്ണൻ പറഞ്ഞു. കൊല്ലത്ത് ഭർതൃഗൃഹത്തിൽ വൈകിട്ട് പോകുമെന്നാണ് പറഞ്ഞത്. അഭിരാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പൊലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കുകയായിരുന്നു.

അജ്ഞാത രാസപദാർത്ഥം അനസ്തേഷ്യ മരുന്ന് ആണോയെന്ന കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ അറിയാൻ കഴിയുകയുള്ളൂ. അസ്‌തേഷ്യ മരുന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ എങ്ങനെ സംഘടിപ്പിക്കുന്നുവെന്നത് അടക്കം ചർച്ചകളിൽ എത്തും.

സാധാരണ കുടുംബത്തിൽ നിന്നും പഠനത്തിലെ മികവുമായി മുമ്പോട്ട് നീങ്ങിയ മിടുക്കിയായിരുന്നു ഡോ അഭിരാമി. അനസ്‌ത്യേഷ്യ മരുന്ന് ഉപയോഗിച്ചാണ് ആത്മഹത്യയെന്നാണ് സൂചന. എങ്ങനെ ഈ ഡോക്ടർ ഇത് സംഘടിപ്പിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ഡോ ഷഹനയും ഇതേ വഴിയിലൂടെയാണ് ജീവനൊടുക്കിയത്.

കുറച്ചു കാലം മുമ്പ് കാറിനുള്ളിൽ ഇതേ രീതിയിൽ മറ്റൊരു ഡോക്ടറും തിരുവനന്തപുരത്ത് മരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ സ്ഥിരമാകുമ്പോഴും അധികാരികൾ വേണ്ടതൊന്നും ചെയ്യുന്നില്ലെന്നതാണ് വസ്തുത. കഴിഞ്ഞ മൂന്ന് വർഷമായി മെഡിക്കൽ കോളജിന് സമീപത്തെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണ് അഭിരാമി. കൊടുത്താൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്ത് വരൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ജയത്തോടെ തുടങ്ങി കേരളം.. .ഗോവയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് വീഴ്ത്തി കേരളം  (48 minutes ago)

ഹൃദയാഘാതം മൂലം തമിഴ്‌നാട് സ്വദേശി റിയാദില്‍ മരിച്ചു...  (1 hour ago)

കർത്താവേ....അവസാന നിമിഷം അനുവിന്റെ വിളി.. മക്കൾക്ക് അപ്പന്മാരുടെ സർപ്രൈസ് പക്ഷെ വിടാതെ കാലൻ...  (1 hour ago)

കെ.എം. മാണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തുനിര്‍ത്തി കൂറ്റന്‍ നക്ഷത്രം....  (1 hour ago)

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല... പവന് 57,120 രൂപ  (1 hour ago)

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി  (1 hour ago)

മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് പുറപ്പെട്ടു; വീട്ടിൽ എത്താൻ ഏഴ് കിലോമീറ്റർ മാത്രം ബാക്കി നിൽക്കെ, ഉറക്കം... പിന്നാലെ ദാരുണ അപകട മരണം...  (2 hours ago)

കര്‍ഷകര്‍ക്ക് ആശ്വാസം.... കാര്‍ഷിക മേഖലയ്ക്കുള്ള ഈട് രഹിത വായ്പാ പരിധി 1.6 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഉയര്‍ത്തി  (2 hours ago)

വീട്ടിലേക്കുള്ള യാത്രക്കിടെ കാല്‍ നനക്കാന്‍ കടലില്‍ ഇറങ്ങി ചുഴിയില്‍പെട്ട വിദ്യാര്‍ഥിയെ യുവാക്കള്‍ രക്ഷപ്പെടുത്തി...  (2 hours ago)

എല്ലാ വാഹനങ്ങളിലും ക്യാമറകള്‍ ഘടിപ്പിക്കും.... യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍  (2 hours ago)

ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടി... വടകര ചോറോട് 9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി...  (3 hours ago)

മുല്ലപ്പെരിയാറിൽ ജലനിരപ്പ്‌ 129 അടിയിലെത്തി...!ALERT ഉടൻ ....!വരും മണിക്കൂറിൽ മഴ ഡാമിൽ സംഭവിക്കുന്നത്..!  (3 hours ago)

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പൊലിഞ്ഞത് നവദമ്പതികളും അവരുടെ അച്ഛന്മാരും...  (3 hours ago)

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

മധുവിധു കഴിഞ്ഞെത്തി മരണത്തിലേയ്ക്ക്..!ആ നാല് പെൺ കുട്ടികളുടെ കാലൻ റിയാസ്...? ഗണേഷ് കുമാർ നേരിട്ടിറങ്ങി..!  (3 hours ago)

Malayali Vartha Recommends