പിസി ജോര്‍ജും തിരുവഞ്ചൂരും നേര്‍ക്കുനേര്‍, മന്ത്രിസഭയില്‍ ചാരനുണ്ടെന്ന് പിസി, ചാരന്‍ ആരാണെന്ന് ജനത്തിനറിയാമെന്ന് തിരുവഞ്ചൂര്‍
ഡാറ്റ സെന്റര്‍ അന്വേഷണം സിബിഐക്ക് വിടേണ്ട എന്ന സര്‍ക്കാര്‍ തീരുമാനം നേതാക്കള്‍ തമ്മിലുള്ള തുറന്ന പോരിലെത്തി. പിസി ജോര്‍ജും കെ മുരളീധരനും സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആരോപണങ്ങളുമായി രംഗത്തെത്തി. എന്നാല്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ പ്രസ്ഥാവനയ്‌ക്കെതിരെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും വന്നതോടെ രംഗം കൊഴുത്തു.
സര്‍ക്കാര്‍ നിലപാടിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് ആരോപിച്ചു. കേസ് സംബന്ധിച്ച വിവരങ്ങള്‍ വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിന് ചോര്‍ത്തി നല്‍കിയത് മന്ത്രി സഭയിലെ ഒരു ചാരനാണെന്നും ജോര്‍ജ് ആരോപിച്ചു. എന്നാല്‍, ചാരനായി പ്രവര്‍ത്തിച്ച മന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ ചീഫ് വിപ്പ് തയ്യാറായില്ല. ഇതാരാണെന്ന് കണ്ടുപിടിക്കാനുളള ചുമതല മുഖ്യമന്ത്രിക്കും കെപിസിസിക്കുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, താനല്ല ചാരപ്പണി നടത്തുന്നതെന്നും ചാരപ്പണി നടത്തുന്നത് ആരെന്ന് ജനത്തിന് അറിയാമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിച്ചു. ജോര്‍ജ് ഇന്നു പറയുന്നതായിരിക്കില്ല നാളെ പറയുകയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സിപിഎമ്മിനെ സഹായിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് കെ മുരളീധരന്‍ എംഎല്‍എ പ്രതികരിച്ചത്. സിബിഐ അന്വേഷണത്തെ അനുകൂലിക്കുന്നതാണ് യുഡിഎഫ് തീരുമാനം. നിലപാടുമാറ്റം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും മുരളി വ്യക്‌തമാക്കി.
https://www.facebook.com/Malayalivartha