സി പി എം നേതൃത്വം കിടന്നു വിയർക്കുകയാണ്...തോമസ് ഐസക്ക്, എ സി മൊയ്തീന്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണ എന്നിവരൊക്കെ വിവിധ കേസുകളില്‍ കുടുങ്ങി അറസ്റ്റിന്റെ വക്കിലാണ്... അറസ്റ്റുചെയ്താല്‍ കാലാപം ?

പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ സി പി എം നേതൃത്വം കിടന്നു വിയർക്കുകയാണ്. സ്‌ഫോടനത്തിലും ബോംബ് നിർമ്മാണത്തിലും പങ്കാളിത്തം നിഷേധിക്കുമ്പോഴും പാർട്ടി പ്രവർത്തകരും അനുഭാവികളും പ്രതിസ്ഥാനത്തു കൊണ്ടു വന്ന പൊലീസ് നടപടിയിലാണ് അമർഷം. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ഇത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. കോഴിക്കോടും വടകരയിലും കണ്ണൂരിലും കാസർഗോഡും സിപിഎമ്മിന്റെ ജയസാധ്യതകളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ. നാലിടത്തും വിജയം പ്രതീക്ഷിച്ചാണ് സിപിഎം പ്രചരണത്തിൽ സജീവമായത്. ഇതിനിടെയാണ് അക്രമ രാഷ്ട്രീയം ചർച്ചകളിലെത്തിച്ച പാനൂർ സ്‌ഫോടനമുമണ്ടായത്.എന്ത് ചെയ്യണം എന്നറിയാതെ മാധ്യമങ്ങൾക്ക് മുൻപിൽ ന്യായീകരണങ്ങൾ നിരത്തി നിരത്തി സഖാക്കൾക്ക് ഇപ്പോൾ ഉറക്കം പോലും നഷ്ട്ടപെട്ട അവസ്ഥയാണ് .
ഏതായാലും ഷാഫി പറമ്പിൽ പറഞ്ഞത് പോലെ ബോംബ് ഉണ്ടാക്കി ബാങ്കിലിട്ട പലിശ വാങ്ങിക്കാനൊന്നുമല്ലല്ലോ അത് ചെയ്തത് എന്നുള്ളത് . അതെ സമയം ഇതും മുഖ്യമന്ത്രിയുടെ മകൾ വീണയിലേക്ക് നീങ്ങുന്ന തരത്തിലുള്ള ചില റിപോർട്ടുകൾ എല്ലാം വരുന്നുണ്ട് . പാനൂരില്‍ ബോംബ് നിര്‍മാണം സിപിഎം നേതൃത്വത്തിന്റെ അറിവോടെ. കേസുകളില്‍ കുടുങ്ങിയ സിപിഎം നേതാക്കളെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറസ്റ്റുചെയ്താല്‍ കാലാപം ഉണ്ടാക്കാനായി നിര്‍മ്മിച്ചതാണ് ബോംബുകള്‍. മുന്‍മന്ത്രിമാരായ തോമസ് ഐസക്ക്, എ സി മൊയ്തീന്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണ എന്നിവരൊക്കെ വിവിധ കേസുകളില്‍ കുടുങ്ങി അറസ്റ്റിന്റെ വക്കിലാണ്.അറസ്റ്റ് രാഷ്‌ട്രീയമായി വലിയ തിരിച്ചടി ഉണ്ടാകുമെന്നതിനാല്‍ വലിയ തോതില്‍ കലാപം ഉണ്ടാക്കാന്‍ സിപിഎം തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ് ബോംബ് നിര്‍മാണം.ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ മരിച്ചു.
കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. സ്‌ഫോടനം നടന്നയുടനെ ഒളിവില്‍പ്പോയ മുഖ്യസൂത്രധാരന്‍ ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ (31), കെ. അക്ഷയ് (29) എന്നിവരെയാണ് അന്വേഷണച്ചുമതലയുള്ള കൂത്തുപറമ്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.ഷിജാലിനെ കണ്ടെത്താന്‍ മൂന്നുദിവസമായി പൊലീസ് വ്യാപക തിരച്ചിലായിരുന്നു. ഇതിനിടെ ഉദുമല്‍പേട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇരുവരെയും പാലക്കാട് ബോര്‍ഡറില്‍ വെച്ചാണ് പിടികൂടിയത്. മരിച്ച ഷിറില്‍ ഉള്‍പ്പെടെ 12 പേരാണ് കേസില്‍ ഉള്‍പ്പെട്ടത്.ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമല്‍ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവര്‍ത്തകന്‍ കരിപ്പന കാട്ടില്‍ മിഥുന്‍ (31) എന്നിവര്‍ ഉള്‍പ്പെടെ ആറുപേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അശ്വന്ത്, വിനോദ്, വിനീഷ് എന്നിവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
പാനൂര്‍ സ്‌ഫോടനം വടകര മണ്ഡലത്തിലുള്‍പ്പെടെ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സിപിഎം നേതൃത്വത്തില്‍ അഭിപ്രായഭിന്നത.വടകരയില്‍ ശൈലജയുടെ തെരഞ്ഞെടുപ്പ് സാധ്യതയെ പ്രതികൂലമായി ബാധിക്കും.വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗമായ പി. ജയരാജനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ബോംബു നിര്‍മ്മാണെത്ത ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ ഏറെയും വിരല്‍ ചൂണ്ടുന്നത് പി. ജയരാജനിലേക്കാണ്.ടി.പി. ചന്ദ്രശേഖരന്‍ വധക്കേസും സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയവും ചര്‍ച്ചയാകുന്ന വടകര മണ്ഡലത്തില്‍ ഇരുട്ടടിയായി മാറിയിരിക്കുകയാണ് പാനൂരിലെ സ്‌ഫോടനം. ഇതിനിടെ സംഭവത്തില്‍ തനിക്കെതിരെ ഉയരുന്ന പ്രചാരണങ്ങളെ സ്വന്തം നിലയില്‍ പ്രതിരോധിച്ച് ശൈലജ രംഗത്തു വന്നു.പാനൂര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്‌ട്രീയ പശ്ചാത്തലം തെരയേണ്ടതില്ലെന്ന് അവര്‍ പറഞ്ഞു.
ബോംബ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ സഖാക്കളെ ന്യായീകരിക്കുകയും കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും ചെയ്ത നേതാക്കളുടെ നടപടിയില്‍ തനിക്കുള്ള അപ്രിയമാണ് ശൈലജ പറഞ്ഞത്.. സ്‌ഫോടനക്കേസിലുള്‍പ്പെട്ട ആള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് ശൈലജക്കെതിരായ സാമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha