അവധിക്കാലം ആഘോഷമാക്കാം.... ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്നതിന് അനുമതി...

അവധിക്കാലം ആഘോഷമാക്കാം.... ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്നതിന് അനുമതി...
മെയ് 31 വരെയാണ് അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദര്‍ശനം അനുവദിക്കുക. സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിച്ച് സിസി ടിവി ക്യാമറ നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തുന്നതാണ്.
ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കിയാകും സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. ഡാമിന് സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ബാരിക്കേഡുകളും മറ്റും ഉപയോഗിച്ചു പ്രവേശനം നിയന്ത്രിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവുണ്ട്.
കഴിഞ്ഞ വര്‍ഷം സുരക്ഷ ക്രമീകരണങ്ങളുടെ പേരില്‍ അണക്കെട്ടിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ഇടുക്കി അണക്കെട്ടിലെത്തിയ സഞ്ചാരികളിലൊരാള്‍ പതിനൊന്ന് സ്ഥലത്ത് താഴിട്ട് പൂട്ടിയത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രവേശനം നിരോധിച്ചത്.
പ്രതിഷേധം ശക്തമായതോടെ, കഴിഞ്ഞ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് പത്തു ദിവസം സഞ്ചാരികളെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. ഡിസംബര്‍ 31ന് വീണ്ടും പ്രവേശനം നിരോധിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha