മാന്യമായ സ്ഥാനം നല്‍കി ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരണമെന്ന് കേരള കോണ്‍ഗ്രസ് എം
കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി. മാന്യമായ സ്ഥാനം നല്‍കി ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരണം. ആവശ്യം സോണിയ ഗാന്ധിയെ അറിയിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചു. രമേശ് ചെന്നിത്തലയില്ലാത്ത മന്ത്രിസഭക്ക് ഇനി പ്രസക്തിയില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നതാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വിലയിരുത്തല്‍. ഇന്ന് യുഡിഎഫ് നേതാക്കളുമായി സോണിയ കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ പാര്‍ട്ടിയുടെ അഭിപ്രായം കെ എം മാണി സോണിയയെ അറിയിക്കുക.
https://www.facebook.com/Malayalivartha