സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സോണിയാഗാന്ധിയുടെ ഭൂമിവിതരണം, സെക്രട്ടറിയേറ്റില്‍ യുവമോര്‍ച്ചയുടെ ഉപരോധം
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്‌ഘാടനം നടക്കുന്നു. സോണിയാഗാന്ധിയാണ് പദ്ധതി ഉദ്‌ഘാടനം ചെയ്യുന്നത്. എന്നാല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച ഉപരോധ സമരത്തിലുമാണ്.
തിങ്കളാഴ്ച രാവിലെ മുതല്‍ ഉപരോധം തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി തന്നെ സെക്രട്ടറിയേറ്റിന്റെ പരിസരത്ത് എത്തിയിരുന്നു. സോണിയയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ പ്രവര്‍ത്തകരുടെ രാവിലത്തെ വരവ് തടയുമോയെന്ന ആശങ്കയെ തുടര്‍ന്നാണ് രാത്രി തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകരെ എത്തിച്ചത്.
https://www.facebook.com/Malayalivartha