ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചത്,അവരുടെ ഭാഗം ജയിക്കാൻ അവർ ന്തും ചെയ്യും പൊട്ടിത്തെറിച്ച് യദു... ബസിൽ മൂന്ന് സിസിടിവി ക്യാമറയുണ്ടായിട്ടും ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള മെമ്മറി കാർഡ് ആ ബസിൽ ഇല്ല എന്നതിൽ ആശയകുഴപ്പം

കെ എൽ 15 എ 763 എന്ന കെ എസ് ആർ ടി സി ബസിൽ മൂന്ന് സിസിടിവി ക്യാമറയുണ്ട്. എന്നാൽ ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള മെമ്മറി കാർഡ് ആ ബസിൽ ഇല്ല. ഇതോടെ ആർ പി സി 101 എന്ന നമ്പർ ബസിലെ മെമ്മറി കാർഡിൽ ആശയക്കുഴപ്പം ഉയരുകയാണ്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാണ്. ഈ ദൃശ്യം പരിശോധിക്കാനാണ് പൊലീസ് തമ്പാനൂർ സ്റ്റാൻഡിലെത്തിയത്. ബസിൽ പരിശോധിച്ച ശേഷം പൊലീസാണ് മെമ്മറി കാർഡ് ഇല്ലെന്ന് വ്യക്തമാക്കിയത്. ഇതിലും അന്വേഷണം നടത്തും.
കേസിലെ നിർണായക തെളിവ് ശേഖരിക്കാൻ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നൽകിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയത് അറിഞ്ഞാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവർടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസിടിവിയിലെ ദൃശ്യങ്ങൾ നിർണായകമായിരുന്നു. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആർടിസി അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും രേഖപ്പെടുത്തും. ഈ സാഹചര്യത്തിൽ സിസിടിവി ദൃശ്യം നിർണ്ണായകമായിരുന്നു.
ബസ് ഓടിക്കുമ്പോൾ മെമ്മറി കാർഡ് ഉണ്ടായിരുന്നുവെന്ന് യദു പറയുന്നു. മെമ്മറി കാർഡ് ഉണ്ടായിരുന്നുവെന്നും യദു വിശദീകരിച്ചു കഴിഞ്ഞു. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് ഇതെന്നും യദു പറയുന്നു. ആരെങ്കിലും മെമ്മറി കാർഡ് ഊരിമാറ്റിയിരിക്കുമെന്നാണ് യദു പറയുന്നത്. മേയർക്കും എംഎൽഎക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവർ യദു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കന്റോൺമെന്റ് പൊലീസിന് പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് യദു സിറ്റി പൊലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകിയത്.
കേസ് എടുത്തില്ലെങ്കിലും മേയർക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു ആവർത്തിക്കുന്നത്. മേയർക്ക് വേണ്ടിയാണ് അന്വേഷണം നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. അതിനിടെയാണ് മെമ്മറി കാർഡ് നഷ്ടമായെന്ന് പൊലീസ് തന്നെ പറയുന്നത്. അതിനിടെ ബസ് സർവീസ് തടഞ്ഞ മേയർക്കും എംഎൽഎക്കും എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കെ എസ് യു പരാതി നൽകിയിരുന്നു. നടുറോഡിൽ ബസ്സിന് മുന്നിൽ മേയറുടെ കാർ കുറുകെ നിർത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്ത് വന്ന പശ്ചാത്തലത്തിൽ, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന ചോദ്യം പ്രതിപക്ഷവും ശക്തമായി ഉയർത്തിയിരുന്നു. വിഷയത്തിൽ കെഎസ്ആർടിസി വിജിലൻസ് ഓഫീസറുടെ അന്വേഷണവും സാമാന്തരമായി നടക്കുന്നുണ്ട്. ഇതിനിടെയാണ് മെമ്മറി കാർഡ് നഷ്ടമാകുന്നത്.
അതിനിടെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണത്തിനെതിരെ മേയർ ആര്യ രാജേന്ദ്രൻ പരാതി നൽകി. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നൽകിയത്. കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്നങ്ങൾക്ക് പിന്നാലെ സൈബർ ആക്രമണം തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്‌ബുക്ക് പോസ്റ്റുകൾക്കും കീഴിൽ അശ്ലീല കമന്റുകൾ നിറയുന്നെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ 27ന് തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം നടന്നത്. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ഡ്രൈവർ യദു രംഗത്തെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha