ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ യു പി എ സര്‍ക്കാര്‍ കേരളത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സോണിയ
ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് യു പി എ സര്‍ക്കാര്‍ കേരളത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
കേരളം നടപ്പാക്കുന്ന ഭൂരഹിതരില്ലാത്ത കേരളം പദ്ധതി മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അവര്‍ പറഞ്ഞു. കേരളത്തിന്റെ മാത്രം പദ്ധതിയാണിത്. യു പി എ സര്‍ക്കാരും കേരളത്തിലെ യു ഡി എഫ് സര്‍ക്കാരും നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ യു പി എ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha