ലീഗ് കവാത്തു മറന്നു രമേശിന്റെ കാര്യം സ്വാഹ, രമേശിനെ മന്ത്രിസഭയില്‍ എടുത്തെന്നു കരുതി കേരളത്തിലെ പ്രശ്‌നങ്ങള്‍ തീരില്ല
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തെക്കുറിച്ച് കേരള കോണ്‍ഗ്രസ് (എം) മുന്നോട്ടു വെച്ച നിര്‍ദ്ദേശം സോണിയ തളളി. പരസ്യമായി പറഞ്ഞില്ലെങ്കിലും സോണിയയുടെ മനസ്സിലിരുപ്പ് ഇതാണെന്ന് എ.ഐ.സി.സി വ്യക്തങ്ങള്‍ സൂചിപ്പിക്കുന്നു.
രമേശിനെ മന്ത്രിസഭയില്‍ എടുത്തെന്നു കരുതി കേരളത്തിലെ പ്രശ്‌നങ്ങള്‍ തീരുമെന്ന് സോണിയ വിശ്വസിക്കുന്നില്ല. തന്നെ മന്ത്രിസഭയിലേക്ക് എടുക്കണമെന്ന് ഒരു ഘടകകക്ഷിയെ കൊണ്ട് ആവശ്യപ്പെട്ടതും സോണിയക്ക് രസിച്ചിട്ടില്ല. തന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച അവ്യക്തതകള്‍ അവസാനിപ്പിക്കുന്നതിനും ലീഗിനെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കുന്നതിനും വേണ്ടിയാണ് കഴിഞ്ഞദിവസം രമേശ് കോഴിക്കോടെത്തിയത്. എല്ലാമേറ്റ കുഞ്ഞാലിക്കുട്ടി മദാമയെ കണ്ടപ്പോള്‍ കവാത്തു മറന്നു. കെ എം മാണി കൈ വിട്ടില്ലെങ്കിലും അതുകൊണ്ട് ഫലമുണ്ടായില്ല.
തിരുവഞ്ചൂരിനെ ഇളക്കുകയാണ് രമേശിന്റം ലക്ഷ്യം. പി. സി ജോര്‍ജ്ജിന് തിരുവഞ്ചൂര്‍ അനഭിമതനായതിനാല്‍ കേരള കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ താല്‌പര്യമുണ്ട്. എന്നാല്‍ എ.കെ.യുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ തിരുവഞ്ചൂരിനെ ഇളക്കാന്‍ സോണിയ ഒരുക്കമല്ല. മാത്രവുമല്ല ടാല്‍ക്കം പൗഡറിലും പെര്‍ഫ്യൂമിലും ജീവിക്കുന്ന ഒരാള്‍ക്ക് കേരളത്തിലെ ആഭ്യന്തരവകുപ്പ് സുഗമമായി കൊണ്ടു പോകാന്‍ കഴിയില്ലെന്നും സോണിയ കരുതുന്നു.
ആഭ്യന്തരവും പോയിട്ട് വനവകുപ്പു പോലും കിട്ടില്ലെന്ന് മനസ്സിലാക്കിയതോടെയാണ് രമേശിന്റെ ഗ്രൂപ്പുകാര്‍ സോണിയയെ കണ്ട് കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈ കൂട്ടി പിടിച്ചാണ് നടക്കുന്നതെന്ന് ആരോപിച്ചത്.
പ്രകാശ് കാരാട്ടിന്റെ സിപിഎമ്മുമായി ഭായിഭായി ബന്‌ധം സൂക്ഷിക്കുന്ന സോണിയയ്‌ക്ക് ഇതിലൊന്നും പരാതിയേയില്ല. മാത്രവുമല്ല അടുത്ത ലോകസഭയില്‍ യു.പി.എക്ക് ഭരിക്കണമെങ്കില്‍ കാരാട്ട് സഹായിക്കണമെന്നും സോണിയക്കറിയാം. രമേശിന്റെ സൂഹൃത്തുക്കളുടെ ആരോപണം കേട്ട് സോണിയ ചിരിച്ചെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ടി.പി. ചന്ദ്രശേഖരന്‍, ഡാറ്റാസെന്റര്‍ തുടങ്ങിയ കേസുകളില്‍ വിട്ടു പിടിക്കണമെന്നാണ് സോണിയയുടെ അഭിപ്രായം. ഇത്തരം പ്രശ്‌നങ്ങളില്‍ മുല്ലപ്പള്ളി ബഹളം കൂട്ടിയപ്പോള്‍ എ. കെ. വിളിച്ച് ശാസിച്ചു എന്നാണ് സൂചന.
ചുരുക്കത്തില്‍ രമേശുമായുള്ള അടി മൂത്തെന്നല്ലാതെ കേരള കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം മറ്റൊരുഫലവും കണ്ടില്ല. ഒരു സുപ്രഭാതത്തില്‍ കെപിസിസി ഓഫീസിലെ കസേര പോയാല്‍ എം.എല്‍ എ ഹോസ്റ്റലിലെ ഏതെങ്കിലും മുറിയില്‍ കിടന്ന് കാലം കഴിക്കാനാവും തന്റെ വിധിയെന്നും രമേശ് കരുതുന്നു.
https://www.facebook.com/Malayalivartha