നരേന്ദ്ര മോഡിയെങ്ങാനും വന്നാല്‍ ... തിരുവനന്തപുരത്ത് മത്സരിക്കാന്‍ നരേന്ദ്ര മോഡിക്ക് ശശി തരൂരിന്റെ വെല്ലുവിളി
ആ വര്‍ഷം ജയിച്ചത് സിപിഐയുടെ അതികായന്‍ പി. വാസുദേവന്‍ നായരായിരുന്നു. ഒരുപക്ഷേ വാസുദേവന്‍ നായരല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ രാജഗോപാല്‍ ജയിക്കുമായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് അധികവും.
അതിനുശേഷം വന്ന 2005ലെ ബൈ ഇലക്ഷനില്‍ സിപിഐയുടെ ക്ലീന്‍ ഇമേജായ പന്ന്യന്‍ രവീന്ദ്രനാണ് വിജയിച്ചത്. വിഎസ് ശിവകുമാര്‍ രണ്ടാം തവണയും തോറ്റു.
അതുകഴിഞ്ഞാണ് ഗ്ലാമര്‍താരമായ ശശിതരൂര്‍ പെട്ടന്ന് തിരുവനന്തപുരത്ത് അവതരിച്ചത്. സീറ്റ് മോഹികളയായ പല കോണ്‍ഗ്രസുകാരുടേയും കഞ്ഞിയില്‍ പാറ്റയിട്ട് തരൂര്‍ എത്തിയപ്പോള്‍ തന്നെ ഡല്‍ഹി നായരെ തോല്‍പ്പിക്കാനുള്ള ശ്രമങ്ങളും സീറ്റു മോഹികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ തരൂരിന്റെ വ്യക്തി പ്രഭാവവും ഗ്ലാമര്‍ പരിവേഷവും എല്ലാം തിരുവനന്തപുരത്തുകാര്‍ക്കു പിടിച്ചു. തിരുവനന്തപുരത്തെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുമെന്നും ഇരട്ട നഗര പദവി നല്‍കുമെന്നൊക്കെ കേട്ടപ്പോള്‍ തിരുവനന്തപുരം നിവാസികളുടെ കണ്ണു തള്ളി. 99,998 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ശശി തരൂരിനെ വിജയിപ്പിച്ചു.
ശശിതരൂര്‍ വിവാദത്തില്‍പ്പെട്ട് മന്ത്രിപദം നഷ്‌ടപ്പെട്ടതും സോണിയയുമായുള്ള അടുപ്പം കൊണ്ടുമാത്രം മന്ത്രി പദത്തില്‍ വീണ്ടുമെത്തിയതുമൊന്നും തിരുവനന്തപുരത്തുകാര്‍ക്ക് ഒരു പ്രശ്‌നമല്ല. പ്രസംഗിച്ചു നടന്ന ഇരട്ട നഗരവും ആഗോള പദവിയും ഒക്കെ ജനങ്ങള്‍ ഇലക്ഷനില്‍ എണ്ണിയെണ്ണി ചോദിക്കും. സാധാരണക്കാരും തരൂരം തമ്മിലുള്ള അകല്‍ച്ചയും അല്‍പ്പം കൂടിപ്പോയെന്ന പരാതിയുമുണ്ട്. മാത്രമല്ല ശശിതരൂര്‍ തിരുവനന്തപുത്തിനു വേണ്ടി എന്തു ചെയ്‌തു എന്ന ചോദ്യത്തിനുള്ള മറുപടിയെ ആശ്രയിച്ചായിരിക്കും അദ്ദേഹത്തിന്റെ ഭാവി. ചരിത്രം ഇങ്ങനെ നില്‍ക്കുമ്പോഴാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോഡി തിരുവനന്തപുരത്ത് നില്‍ക്കുന്നു എന്ന വാര്‍ത്ത പരന്നത്. തിരുവനന്തപുരത്തുകാരുടെ മനസറിഞ്ഞ് മോഡിക്ക് വിജയിക്കാനും ബിജെപ്പിക്ക് അക്കൗണ്ട് തുറക്കുക്കാനും കഴിയും എന്നവര്‍ കണക്കു കൂട്ടുന്നു. മോഡിയുടെ കേരളവുമായുള്ള ബന്ധവും ശിവഗിരി, അമൃതാനന്ദമയീ മഠം സന്ദര്‍ശനവും എല്ലാം ഇതിന് പിന്നിലുണ്ടെന്ന് പറയുന്നു. മാത്രമല്ല കേരളത്തിലെ ബിഷപ്പുമാരോട് മോഡികാട്ടുന്ന അടുപ്പവും വളരെ വലുതാണ്. ഗുജറാത്തിനു പുറത്ത് ഉത്തര്‍പ്രദേശിലെ വാരണാസിയിലും തിരുവനന്തപുരത്തും മോഡി മത്സരിക്കുമെന്ന വാര്‍ത്ത കാട്ടുതീപോലെ ശശി തരൂരിന്റെ അടുത്തുമെത്തി.
ശശി തരൂര്‍ ഒട്ടും വിട്ടില്ല. തിരുവനന്തപുരത്ത് മത്സരിക്കാന്‍ നരേന്ദ്രമോഡി ഒരുക്കമാണോയെന്ന് ശശി തരൂര്‍ വെല്ലുവിളിച്ചു. തിരുവനന്തപുരത്ത് മത്സരിച്ചാല്‍ മോഡിക്ക് വോട്ടര്‍മാര്‍ ഉചിതമായ മറുപടി നല്‍കുമെന്നും തരൂര്‍ പറഞ്ഞു. എന്തായാലും മോഡി വെല്ലുവിളി സ്വീകരിച്ചുകൊണ്ട് വന്നാല്‍ തിരുവനന്തപുരത്തുകാര്‍ക്കാര്‍ക്കറിയാം ആരെ ജയിപ്പിക്കണമെന്ന്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha