സാന്ത്വനത്തിന്റെ വെളളരിപ്രാവുകള്‍ക്ക് ഇനി ചുരിദാറിന്റെ സ്വാതന്ത്ര്യം
സാരിയുടെ അസൗകര്യങ്ങളില്‍ നിന്ന് മോചനം . ഇന്ന് മുതല്‍ സംസ്ഥാനത്തെ സര്‍ക്കാരാശുപത്രികളിലെ നഴ്‌സുമാര്‍ക്ക് വെളള സാരിക്ക് പകരം വെളള ചുരിദാര്‍ ധരിക്കാം. വാര്‍ഡില്‍ നിന്ന് വാര്‍ഡിലേക്ക് തിരക്കിട്ടോടിപ്പോകുമ്പോള്‍ സാരിയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ക്ക് അവസാനമായതിന്റെ ആശ്വാസത്തിലാണ് നഴ്‌സുമാര്‍. എപ്പോഴും എന്തും സംഭവിക്കാവുന്ന അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുമ്പോഴാണ് സാരിയുടെ അസ്വാതന്ത്ര്യം ഏറെ ബുദ്ധിമുട്ടാകുന്നത്. അതേസമയം ചിലര്‍ക്കെങ്കിലും ഈ വേഷപ്പകര്‍ച്ചയോട് അല്‍പ്പം നീരസമുണ്ട്. സാരിയാണത്രേ പക്വത തോന്നിക്കാന്‍ ഏറെ നല്ലത്. പ്രായത്തിനും ശരീരഘടനയ്‌ക്കും യോജിച്ച വേഷവിധാനം വേണമെന്നും ഇവര്‍ പറയുന്നു. ഏതായാലും സാരിയിലും ചുരിദാറിലും ഉടക്കുന്ന ഇവര്‍ പക്ഷേ ഒരു കാര്യം ~ഒരേ സ്വരത്തില്‍പ്പറയുന്നു. യൂണിഫോം ഏതായാലും 1600 രൂപയെന്ന വാര്‍ഷിക യൂണിഫോം അലവന്‍സ് ഒന്നിനും തികയില്ല !
https://www.facebook.com/Malayalivartha