പാമോയിലില്‍ വഴുക്കില്ലെന്ന് വി.എസ്; ഡാറ്റാ സെന്റര്‍ കളയാമെന്ന് ചാണ്ടി; ഒത്തുകളി പൊളിഞ്ഞു
കേരളത്തിന്റെ ഡാറ്റാസെന്റര്‍ റിലയന്‍സിന് കൈമാറാന്‍ തീരുമാനിച്ച ഇടതുസര്‍ക്കാരിന്റെ നിലപാടിനെതിരെ സിബിഐ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദഫലമായി.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യകണ്ണിയായുള്ള റിലയന്‍സ് ഇടപാടില്‍ സി.ബി.ഐ അന്വേഷണം ഇല്ലെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. ഇത് വിവാദമായിരുന്നു.
പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിശബ്‌ദനായിരിക്കാമെന്ന വിഎസ്സിന്റെ ഉറപ്പിനെ തുടര്‍ന്ന് ഡാറ്റാസെന്റര്‍ അന്വേഷണത്തില്‍ നിന്നും നേരത്തെ സര്‍ക്കാര്‍ പിന്‍മാറിയത്.
എന്നല്‍ റിലയന്‍സ് ഇടപാട് സിബിഐ അന്വേഷിക്കാന്‍ തീരുമാനിച്ചാല്‍ അച്യുതാനന്ദന്‍ വെറുതെയിരിക്കുമോ എന്ന് കണ്ടെറിയണം. അച്യുതാനന്ദനെ ആശ്വസിപ്പിക്കാന്‍ ഭരണകക്ഷിയിലെ പ്രമുഖന്‍ രംഗത്തെത്തിയിട്ടുണ്ട്.
പി.കെ. കുഞ്ഞാലിക്കുട്ടിയാണ് അച്യുതാനന്ദനെതിരെ കര്‍ശന നിലപാട് വേണമെന്ന് ഇന്നലത്തെ യു.ഡി.എഫ് യോഗത്തില്‍ ആവശ്യപ്പെട്ടത്. ഡാറ്റാസെന്ററില്‍ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് അറിഞ്ഞയുടനെ അദ്ദേഹം രംഗത്തു വന്നിരുന്നു. ഇത്തരം നിലപാടുകള്‍ ശരിയല്ലെന്നും അന്വേഷണം നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് അന്ത്യശാസനം നല്‍കിയിരുന്നു.
എന്നാല്‍ അന്വേഷണം നടത്തുന്നതിനു പകരം കുഞ്ഞാലിക്കുട്ടിയെ ആശ്വസിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ ലീഗ് നേതൃത്വം തങ്ങളുടെ വേദിയിലേക്ക് രമേശിനെ ക്ഷണിച്ചു വരുത്തി കളിച്ചാല്‍ കളിപഠിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്രയും നാളും രമേശും ലീഗും അകന്നു കഴിയുകയായിരുന്നു. സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് കെ. മുരളീധരനും ആവശ്യപ്പെട്ടിരുന്നു.
പാമോയില്‍ കേസില്‍ അച്യുതാനന്ദന്‍ പുലര്‍ത്തുന്ന നിശബ്‌ദത മനസിലാക്കിയാണ് രമേശ് ഉള്‍പ്പടെയുള്ള ഐ ഗ്രൂപ്പുകള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്തുവന്നത്. കേരളം ഭരിക്കുന്നത് സിപിഐമ്മും കോണ്‍ഗ്രസ്സും ചേര്‍ന്നാണെന്നുവരെ സോണിയയോട് ഇവര്‍ പറഞ്ഞുവച്ചു. ഏതായാലും വീണ്ടും വിവാദത്തിനില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് ഡാറ്റാസെന്റര്‍ കഥയിലെ നായകന്‍ നന്ദകുമാറുമായി രഹസ്യബന്ധമുണ്ടെന്ന പി.സി.ജോര്‍ജിന്റ ആരോപണവും വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha