ഡിജിപിയ്ക്ക് സലീം രാജിനെ പേടിയാണോയെന്ന് ഹൈക്കോടതി, സലിംരാജ് മുഖ്യമന്ത്രിയെപ്പോലെ, അപ്പീല്‍ പോകാന്‍ സര്‍ക്കാരിന് എന്താണ് ഇത്ര തിടുക്കം
ഒടുവില്‍ സലിംരാജിന്റെ പേരില്‍ സര്‍ക്കാരിനും ഡിജിപിക്കും കോടതിയുടെ രൂക്ഷ വിമര്‍ശനം. ഡിജിപിയ്ക്ക് സലീം രാജിനെ പേടിയാണോയെന്ന് ഹൈക്കോടതി. സലീം രാജിനെതിരായ ആരോപണങ്ങള്‍ വളരെയധികം ഗൗരവതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്ശിച്ചു. സലീം രജിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാരിന് എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ഹാരുല്‍ ഹമീദിന്റേതാണ് നിരീക്ഷണം. സലിം രാജിന്റെ ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
കോണ്‍സ്റ്റബിളിനെ പേടിച്ച് ജനം ജീവിക്കേണ്ട അവസ്ഥയാണ്. എന്ത് തരം ജനാധിപത്യമാണ് സംസ്ഥാനത്ത് നടക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമല്ല സംസ്ഥാനത്ത് നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha