രമേശ് ചെന്നിത്തലയ്‌ക്ക് സോണിയ ഗാന്ധിയുടെ താക്കീത്, ഗ്രൂപ്പ് കളിക്കാതെ സര്‍ക്കാരുമായി സഹകരിക്കണമെന്ന് നിര്‍ദ്ദേശം
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രമേശ് ചെന്നിത്തലയ്ക്ക് ശക്തമായ താക്കീത് നല്‍കി. ഗ്രൂപ്പ് കളിക്കാതെ സര്‍ക്കാരുമായി സഹകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. നേരത്തെ ചെന്നിത്തലയ്ക്ക് ഒപ്പമായിരുന്നു സോണിയയും ഹൈക്കമാന്‍ഡും. എന്നാല്‍ ഇവിടെയെത്തിയ സോണിയ ഭൂരഹിതരില്ലാത്ത കേരളം പോലുള്ള പദ്ധതികളും അതിലെ ജനകീയ പങ്കാളിത്തവും കണ്ട് അമ്പരന്നു. തുടര്‍ന്നാണ് നിലപാട് മാറ്റിയത്.
ഐ, എ ഗ്രൂപ്പും മാറി മാറി സോണിയയോട് കുറ്റങ്ങള്‍ ബോധിപ്പിച്ചു. അതിനു മുമ്പ് ഘടകക്ഷികള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങളടക്കം പരാതി പറഞ്ഞിരുന്നു. ഇതെല്ലാം മനസിലാക്കി ഉമ്മന്‍ചാണ്ടിയുമായും ചെന്നിത്തലയുമായും സോണിയ ചര്‍ച്ച നടത്തി. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും ഗ്രൂപ്പ് പോരില്‍ അതെല്ലാം മുങ്ങി പോകുന്നെന്നുമായിരുന്നു സോണിയ പറഞ്ഞത്. അതിനാല്‍ പാര്‍ട്ടിയും സര്‍ക്കാരും യോജിച്ച് പോകണമെന്നും നിര്‍ദ്ദേശിച്ചു.
രമേശിനെ വെട്ടിലാക്കാന്‍ ഘടകക്ഷികളെ കൊണ്ട് അദ്ദേഹത്തെ മന്ത്രിസഭയില്‍ എടുക്കണമെന്ന് ഉമ്മന്‍ചാണ്ടി പറയിച്ചു. പക്ഷെ, ചെന്നിത്തല അതിന് വഴങ്ങിയിട്ടില്ല. അതിനാല്‍ ഗ്രൂപ്പ് പോരും വരും ദിവസങ്ങളിലും ശക്തമാകും. അതിന്റെ ഭാഗമായാണ് കെ.മുരളീധരന്‍ ഇന്നലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. സലിം രാജിന്റെ കേസില്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചതോടെ ഐ ഗ്രൂപ്പ് കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് ഉറപ്പായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha