നരേന്ദ്രമോഡി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഭാവനാസൃഷ്‌ടിയെന്ന് വി. മുരളീധരന്‍, തിരുവനന്തപുരത്ത് ഒ. രാജഗോപാല്‍ മത്സരിക്കും
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോഡി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഭാവന സൃഷ്‌ടി മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. നരേന്ദ്രമോഡി തിരുവനന്തപുരത്ത് മത്സരിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മോഡി തിരുവനന്തപുരത്ത് മത്സരിക്കാന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ വെല്ലുവിളിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് വി. മുരളീധരന്റെ വിശദീകരണം. ഒ. രാജഗോപാല്‍ തിരുവനന്തപുരത്തും കെ. സുരേന്ദ്രന്‍ കാസര്‍ഗോഡും മത്സരിക്കും. ഇരുപതു സീറ്റിലും ബിജെപി മത്സരിക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha