Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ എഴുന്നേൽക്കരുതെന്ന് വിചാരിച്ചാണ് കിടക്കുന്നത്. മതിയായിട്ടുണ്ട് എനിക്ക് ജീവിച്ച്.'...കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് വിനോദിനി...


ഗോവിന്ദന്റെ പ്രതികരണത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പിവി അന്‍വര്‍... ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍...


അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി...അർജുൻ മടങ്ങിയെത്തുന്നു, ചേതനയറ്റ്; നാളെ രാവിലെ ആറുമണിയോടെ ആംബുലൻസ് കോഴിക്കോട് എത്തുമെന്നും എംഎൽഎ...


സ്കൂളിന് അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി... സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു...ഇയാൾ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നു...


യെമനിൽ നിന്ന് ഹൂതികൾ തൊടുത്ത മിസൈൽ ഇസ്രായേൽ നിർവീര്യമാക്കി...തൊടുത്തുവിട്ട മിസൈൽ ഇസ്രായേലിന്റെ Arrow Air Defence System നിർവീര്യമാക്കി...ഏതുനിമിഷവും ലെബനനിലേക്ക് കരയുദ്ധം ആരംഭിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ...

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത..

18 JUNE 2024 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

നാളെ എഴുന്നേൽക്കരുതെന്ന് വിചാരിച്ചാണ് കിടക്കുന്നത്. മതിയായിട്ടുണ്ട് എനിക്ക് ജീവിച്ച്.'...കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് വിനോദിനി...

ഗോവിന്ദന്റെ പ്രതികരണത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പിവി അന്‍വര്‍... ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍...

അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി...അർജുൻ മടങ്ങിയെത്തുന്നു, ചേതനയറ്റ്; നാളെ രാവിലെ ആറുമണിയോടെ ആംബുലൻസ് കോഴിക്കോട് എത്തുമെന്നും എംഎൽഎ...

സെറിബ്രൽ പാൾസി ബാധിതയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം; ഗൗരവതരവും അപലപനീയവുമെന്ന് മന്ത്രി ഡോ:ആർ.ബിന്ദു

വനമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളോട് സർക്കാരിന് നിഷേധാത്മക നിലപാടില്ലെന്നും ശാശ്വത പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി എ.കെ ശശീന്ദ്രൻ

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്നും നാളെയും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരംഎന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ തീയതികളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.ജൂൺ 18 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

 

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KODIYERI BALAKRISHNAN പിണറായി അൻവർ യുദ്ധത്തിനിടയിൽ  (7 hours ago)

PV ANVAR പുതിയ പാർട്ടിയുമായി അൻവർ  (7 hours ago)

ചേതനയറ്റ് അർജുൻ മടങ്ങിയെത്തുന്നു  (8 hours ago)

രണ്ടാം ക്ലാസുകാരനെ ബലി നൽകി  (8 hours ago)

ഇസ്രായേലിനെ ചൊറിഞ്ഞ് ഹൂതികൾ  (8 hours ago)

പിണറായി സര്‍ക്കാര്‍ നടത്തിയ കൊള്ളയ്ക്ക് കൂട്ടുനിന്ന് പി വി അന്‍വറിന് യുഡിഎഫ് രാഷ്ട്രീയ അഭയം നല്‍കില്ല; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അന്തിമ സമരം ആരംഭിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍  (8 hours ago)

അന്‍വറിനെ എല്‍ഡിഎഫില്‍ നിന്നു പുറത്താക്കിവാര്‍ത്ത സൃഷ്ടിച്ച് അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ മുക്കിക്കളയാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും എല്‍ഡിഎഫും ശ്രമിക്കുന്നത്; തുറന്നടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക  (8 hours ago)

അൻവർ വിഷയത്തിൽ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രത്യക്ഷ സമരത്തിനൊരുങ്ങുമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ  (8 hours ago)

സെറിബ്രൽ പാൾസി ബാധിതയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം; ഗൗരവതരവും അപലപനീയവുമെന്ന് മന്ത്രി ഡോ:ആർ.ബിന്ദു  (9 hours ago)

യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമായി കേരളം; തൊഴിലില്ലായ്മയിൽ കേരളത്തെ നമ്പർ വണ്ണാക്കിയത് എൽഡിഎഫ്- യുഡിഎഫ് ഭരണമെന്ന് കെ.സുരേന്ദ്രൻ  (9 hours ago)

സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണം പൊട്ടിക്കലിലും പൂരംകലക്കിയതിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഭരണ കക്ഷി എംഎല്‍എ നടത്തിയത്; സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ സിറ്റിംഗ് ജ  (9 hours ago)

വനമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളോട് സർക്കാരിന് നിഷേധാത്മക നിലപാടില്ലെന്നും ശാശ്വത പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി എ.കെ ശശീന്ദ്രൻ  (9 hours ago)

വെളിപ്പെടുത്തി അമൃത സുരേഷ്  (9 hours ago)

പി വി അൻവറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടർമാർക്കെതിരാണ്; ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്ന് മന്ത്രി വി ശിവൻകുട്ടി  (9 hours ago)

വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥവകുപ്പ്  (9 hours ago)

Malayali Vartha Recommends