ഈഴവ സമുദായത്തിന്റെ ശക്തി പിണറായി ഇനി അറിഞ്ഞോളും;വെല്ലുവിളിച്ച് വെള്ളാപ്പള്ളി നെട്ടോട്ടമോടി എംവി ഗോവിന്ദന്‍, ഈഴവ വോട്ടുകള്‍ ബിജെപിയ്ക്ക് മറിഞ്ഞെന്ന് ഓര്‍മ്മിപ്പിക്കുന്നു,സിപിഎമ്മിന്റെ അടിത്തറ ഒരുവഴിക്കൂടെ ഇളകിത്തുടങ്ങി,തുടര്‍ഭരണം കിട്ടിയപ്പോള്‍ അഹങ്കരിച്ച കൂട്ടത്തിന് തലങ്ങും വിലങ്ങും അടി
കുളം കലക്കിയിട്ട് നിന്ന് ആര്‍ത്തുചിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നേടശന്‍. പിണറായി മുസ്ലിം പ്രീണം നടത്തുന്നുവെന്ന് വെടി പൊട്ടിച്ച വെള്ളാപ്പള്ളി ഇപ്പോള്‍ മുഖ്യന് ഒരു താക്കീത് കൊടുക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഈഴവ വോട്ടെല്ലാം ബിജെപിക്ക് പോയി. കൂടെ നിന്നവരെ കാണാതെ പോയതിനുള്ള മറുപടിയാണിതെന്ന്. അതെ ഈഴവ സമൂഹത്തിന്റെ വികാരം ഇളക്കിവിടാന്‍ പണിയുകയാണ് നടേശന്‍. ഇത്തവണ ഈഴവ വോട്ട് ബിജെപിക്ക് മറിഞ്ഞു എന്നത് വാസത്വമാണ്. അത് വലിയ അടിയായിരുന്നു സിപിഎമ്മിന്. ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും ഈഴവ സമുദായത്തെ കയറി അടിക്കാറില്ല പിണറായി. കൂടാതെ ശിവഗിരിയില്‍ എന്ത് നടന്നാലും അവിടുത്തെ സന്യാസ സമൂഹം ക്ഷണിച്ചാല്‍ പിണറായി ഓടിയെത്താറുണ്ട്. അത് വോട്ട് ബാങ്ക് സുരക്ഷിതമാക്കി വെക്കാനുള്ള പിപ്പിടിവിദ്യകളാണ്. തുടര്‍ഭരണം കിട്ടിയപ്പോള്‍ അഹങ്കരിച്ച കൂട്ടത്തില്‍ മതമേലദ്ധ്യക്ഷന്മാരേയും സമുദായങ്ങളേയും കടന്നാക്രമിക്കുന്ന നിലപാട് ഉണ്ടയി. കൂടാതെ ഒരു പ്രത്യേക വിഭാഗത്തോട് മാത്രം കൂറ് കാണിച്ചതോടെ മറ്റ് പല സംഘടനകളും ഇടതിനോട് അകന്നു.
ഈഴവര്‍ക്ക് ചോദിക്കുന്നത് ഒന്നും ലഭിക്കുന്നില്ല.ഈഴവര്‍ക്ക് നീതി കിട്ടാത്ത സ്ഥിതിയാണ്. ഇതോടെ ഇന്നലെകളില്‍ ഇടതുപക്ഷത്തെ സഹായിച്ച ഈഴവര്‍ മാറി ചിന്തിച്ചു. ഈഴവര്‍ക്ക് അധികാരത്തിലും പാര്‍ട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണ്. ഈഴവ സമൂഹവും മാറി ചിന്തിച്ചു അവരില്‍ പലരും ബിജെപിക്ക് വോട്ട് കുത്തിയെന്നാണ് നടേശന്‍ പറഞ്ഞത്. ഈഴവസമൂഹത്തെ ഇടതില്‍ നിന്ന് അകറ്റാന്‍ കളിയിറക്കുകയാണ് നടേശന്‍. മകന്‍ തുഷാര്‍ ബിഡിജെഎസ് നേതാവാണ് മകന്റെ നിലനില്‍പ്പും നോക്കണമല്ലോ. ഇനി കുടുംബത്തോടെ താമരയ്ക്ക് വേണ്ടി പണിയെടുക്കാനാണ് തീരുമാനം. ഇതുവരെ പിണറായിയെ ചേര്‍ന്ന് നിന്നിരുന്ന വെള്ളാപ്പള്ളി കാലുവാരി. ഈഴവ വോട്ട് ബിജെപി പാളയത്തില്‍ എത്തിക്കാന്‍ നടേശന്‍ അറിഞ്ഞങ്ങ് ഇറങ്ങിയാല്‍ അത് സിപിഎമ്മിന് തിരിച്ചടി ഉണ്ടാക്കും. അടിമുടി വിറച്ച് നില്‍ക്കുകയാണ് സിപിഎം. ഈഴവ സമൂഹം ഇടതിനോട് അകലുന്നുവെന്നത് ഒരു വസ്തുതയാണ്. ഈ തെരഞ്ഞെടുപ്പിലൂടെ അത് വ്യക്തമായിരിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ഇടതിന്റെയും യു.ഡി.എഫിന്റെയും പരമ്പരാഗത വോട്ടുകളില്‍ ഒരു ഭാഗം ബി.ജെ.പിയിലേക്ക് മറിഞ്ഞു. ബി.ജെ.പി. ഒന്നാമതെത്തിയ 11 നിയമസഭ മണ്ഡലങ്ങളും നിലവില്‍ ഇടതുപക്ഷ എം.എല്‍.എമാരോ മന്ത്രിമാരോ പ്രതിനിധാനം ചെയ്യുന്നവയാണ്. നിയമസഭയില്‍ നേമം ഒഴികെ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് യു.ഡി.എഫായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ആറിടത്ത് ഇടതു മുന്നണിയും അഞ്ചിടത്ത് യു.ഡി.എഫുമാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ബി.ജെ.പി രണ്ടാമതെത്തിയ എട്ടു നിയമസഭ മണ്ഡലങ്ങളില്‍ ഇടതു മുന്നണിയാണ് മൂന്നാം സ്ഥാനത്ത്. ഈഴവ, ദലിത് വോട്ടുകളില്‍ ഒരു ഭാഗം ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് അനുകൂലമായി. കഴിഞ്ഞ ലോക്‌സഭയുമായി താരതമ്യപ്പെടുത്തിയാല്‍ ആറു ലക്ഷം വോട്ട് യു.ഡി.എഫിന് കുറഞ്ഞു. നാലു ലക്ഷത്തോളം വോട്ട് ഇടതിനും. പോളിങ് കുറഞ്ഞിട്ടും ആറര ലക്ഷം വോട്ടാണ് ബി.ജെ.പിക്ക് വര്‍ധിച്ചത്. ഇടതിന് വലിയ കരുത്തുള്ള ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളില്‍ ഈഴവ വോട്ടുകള്‍ പതിവ് രീതി വിട്ട് മാറി. ഈഴവ വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ഥികള്‍ മത്സരിച്ച ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് പോരാണു നടന്നത്. യു.ഡി.എഫിലെ അടൂര്‍ പ്രകാശ് ജയിച്ചത് വെറും 684 വോട്ടിനാണ്. 16,272 വോട്ടിന്റെ കുറവ് മാത്രമാണ് മൂന്നാം സ്ഥാനത്ത് വന്ന കേന്ദ്ര മന്ത്രി വി. മുരളീധരനുണ്ടായത്. കഴിഞ്ഞ തവണ ശോഭാ സുരേന്ദ്രന്‍ നേടിയതിനെക്കാള്‍ 63,698 വോട്ട് അധികം നേടിയ മുരളീധരന്‍ സി.പി.എം ശക്തികേന്ദ്രങ്ങളായ ആറ്റിങ്ങലിലും കാട്ടാക്കടയിലും ഒന്നാമതായി. ആലപ്പുഴയില്‍ ഈഴവ വോട്ടുകള്‍ നല്ലരീതിക്ക് ശോഭ സുരേന്ദ്രന് മറിഞ്ഞു. ആലപ്പുഴയിലെ കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളില്‍ ഇടതുപക്ഷം ബി.ജെ.പിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പോയതിലും ഈ മാറ്റം പ്രകടമാണ്. അവിടെ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. അമ്പലപ്പുഴയില്‍ 110ഉം കരുനാഗപ്പള്ളിയില്‍ 191 ഉം വോട്ട് മാത്രമാണ് രണ്ടാമതുള്ള എ.എം. ആരിഫും ശോഭാ സുരേന്ദ്രനും തമ്മിലുള്ള വ്യത്യാസം. എസ്.എന്‍.ഡി.പി, ധീവര, ദലിത് വിഭാഗ വോട്ടുകള്‍ ബി.ജെ.പിക്ക് മറിഞ്ഞു. ശോഭ 1,13,370 വോട്ടാണ് അധികം നേടിയത്. പാര്‍ട്ടി വോട്ട് വിഹിതം 18ല്‍ നിന്ന് 30 ശതമാനത്തിലേക്ക് ഉയര്‍ന്നു.
ഈഴവ വോട്ട് ബാങ്ക് തകര്‍ന്നാല്‍ സിപിഎമ്മിന്റെ നടുവൊടിയും എന്നതില്‍ സംശയമില്ല. ആ ഭയം കൊണ്ടാണ് വെള്ളാപ്പള്ളി തലങ്ങും വിലങ്ങും അടിച്ചിട്ടും സിപിഎം പോരടിക്കാത്തത്. സമുദായ സംഘടനകളെ പ്രീണിപ്പിച്ച് നിര്‍ത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. വെള്ളാപ്പള്ളിയുടെ അതിരുകടന്ന പ്രസ്താവനകളില്‍ മുസ്ലിം മത നേതാക്കള്‍ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നു. എന്നാല്‍ ഒരക്ഷരം സിപിഎം നേതാക്കള്‍ മിണ്ടിയിട്ടില്ല. നടേശന്‍ പറഞ്ഞത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ സി പി എമ്മിനെ വിമര്‍ശിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷത്തുനിന്നും നീതി ലഭിക്കാത്തതിന് കിട്ടിയ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പ് ഫലം. ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലീങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്.മുസ്ലീങ്ങള്‍ക്ക് ചോദിക്കുന്നതെല്ലാം നല്‍കി. കോഴിക്കോടും മലപ്പുറത്തും നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവര്‍ വൈകുന്നേരത്തോടെ കാര്യം സാധിച്ച് മടങ്ങുന്നു.ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഡബിള്‍ പ്രമോഷനാണെന്ന ഗുരുതര ആരോപണം ഉയര്‍ത്തി. സിപിഎം ഇതിന് മൗനംപാലിച്ചു ഇതിന് മറുപടി കൊടുത്തത് പാളയം ഇമാമും മറ്റ് മുസ്ലിം സംഘടനകളുമാണ്.
സംസ്ഥാന സര്‍ക്കാര്‍ ന്യുനപക്ഷ പ്രീണനം നടത്തുന്നുവെന്നത് വസ്തുതാ വിരുദ്ധം. ഇത്തരം ആരോപണങ്ങള്‍ പല കോണുകളില്‍ നിന്നും പല ആളുകളും പറയുന്നു. ഒരു നുണ 100 തവണ പറഞ്ഞാല്‍ അത് സത്യമാണെന്ന് ജനങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കും. ഈ തന്ത്രമാണ് നമ്മുടെ സമൂഹത്തിലും ചില ആളുകള്‍ ചെയ്യുന്നതെന്നും പാളയം ഇമാം പറഞ്ഞത്. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് ഫലം ആശ്വാസം നല്‍കുന്നതാണ്. രാജ്യത്തിന്റെ സുമനസ്സുകള്‍ ഐക്യത്തോടു കൂടി നിന്ന് പ്രവര്‍ത്തിച്ചാല്‍ വര്‍ഗീയതയെ അതിജീവിക്കാന്‍ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കൊണ്ട് സാധ്യമായി. വര്‍ഗീയ അജണ്ട ആരു മുന്നോട്ടുവച്ചാലും അത് നേട്ടമാവില്ല എന്ന് തെളിയിച്ചു. വര്‍ഗീയമാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല എന്ന് പറഞ്ഞ തിരഞ്ഞെടുപ്പാണ് ഈ കഴിഞ്ഞതെന്നും പാളയം ഇമാം വിശദീകരിച്ചു.
https://www.facebook.com/Malayalivartha