Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാളെ എഴുന്നേൽക്കരുതെന്ന് വിചാരിച്ചാണ് കിടക്കുന്നത്. മതിയായിട്ടുണ്ട് എനിക്ക് ജീവിച്ച്.'...കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് വിനോദിനി...


ഗോവിന്ദന്റെ പ്രതികരണത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പിവി അന്‍വര്‍... ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍...


അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി...അർജുൻ മടങ്ങിയെത്തുന്നു, ചേതനയറ്റ്; നാളെ രാവിലെ ആറുമണിയോടെ ആംബുലൻസ് കോഴിക്കോട് എത്തുമെന്നും എംഎൽഎ...


സ്കൂളിന് അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നൽകി... സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു...ഇയാൾ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നു...


യെമനിൽ നിന്ന് ഹൂതികൾ തൊടുത്ത മിസൈൽ ഇസ്രായേൽ നിർവീര്യമാക്കി...തൊടുത്തുവിട്ട മിസൈൽ ഇസ്രായേലിന്റെ Arrow Air Defence System നിർവീര്യമാക്കി...ഏതുനിമിഷവും ലെബനനിലേക്ക് കരയുദ്ധം ആരംഭിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ...

ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കും: മന്ത്രി കെ. രാധാകൃഷ്ണൻ

18 JUNE 2024 09:35 PM IST
മലയാളി വാര്‍ത്ത

More Stories...

നാളെ എഴുന്നേൽക്കരുതെന്ന് വിചാരിച്ചാണ് കിടക്കുന്നത്. മതിയായിട്ടുണ്ട് എനിക്ക് ജീവിച്ച്.'...കോടിയേരി ബാലകൃഷ്ണനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് വിനോദിനി...

ഗോവിന്ദന്റെ പ്രതികരണത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പിവി അന്‍വര്‍... ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍...

അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി...അർജുൻ മടങ്ങിയെത്തുന്നു, ചേതനയറ്റ്; നാളെ രാവിലെ ആറുമണിയോടെ ആംബുലൻസ് കോഴിക്കോട് എത്തുമെന്നും എംഎൽഎ...

സെറിബ്രൽ പാൾസി ബാധിതയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം; ഗൗരവതരവും അപലപനീയവുമെന്ന് മന്ത്രി ഡോ:ആർ.ബിന്ദു

വനമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളോട് സർക്കാരിന് നിഷേധാത്മക നിലപാടില്ലെന്നും ശാശ്വത പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി എ.കെ ശശീന്ദ്രൻ

ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾക്ക് കോളനി എന്ന പേര് നൽകുന്നതിന് പകരം എന്തു പേര് വേണമെന്ന് ആ പ്രദേശത്തുള്ളവർക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ മാത്രം നടത്താതെ അവരെ സംരംഭകരാക്കി വളർത്തുക കൂടിയാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യം.

മികച്ച പഠനം നേടിയവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ഉന്നതി പദ്ധതിയിലൂടെ ചെയ്യുന്നത്. 691 പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികളെ വിദേശ സർവകലാശാലകളിൽ അയച്ച് പഠിപ്പിക്കാൻ സാധിച്ചു. 255 കുട്ടികൾ ഈ സെപ്റ്റംബറിൽ വിദേശത്തേക്ക് പോകുന്നുണ്ട്. 150 ഗോത്രവർഗ്ഗ കുട്ടികൾ എയർഹോസ്റ്റസുമാരായി ജോലി ചെയ്യുന്നു.

ഗോത്രവർഗ്ഗ യുവാക്കളെ പൈലറ്റുമാരാക്കുന്നതിനുള്ള വിംഗ്സ് പദ്ധതിയിലൂടെ കൂടുതൽ പൈലറ്റുമാരെ ഇനിയും സൃഷ്ടിക്കും. അന്താരാഷ്ട്ര വിമാനം പറത്തുന്നതിനുള്ള പരിശീലനം നേടുന്നതിന് അഞ്ച് കുട്ടികൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകി. 1285 കേന്ദ്രങ്ങളിൽ ഇൻറർനെറ്റ് കണക്ഷൻ എത്തിച്ചു.

17 കേന്ദ്രങ്ങളിൽ കൂടി വൈദ്യുതി എത്തിയാൽ 100% വൈദ്യുതീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറും. അർഹതപ്പെട്ട ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ സാമ്പത്തിക പ്രതിസന്ധി കുറച്ച് പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മണ്ണന്തല അംബേദ്കർ ഭവനിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വനജ രാജേന്ദ്രബാബു, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ മേഘശ്രീ ഡി. ആർ, പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ സജീവ് തുടങ്ങിയവരും പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KODIYERI BALAKRISHNAN പിണറായി അൻവർ യുദ്ധത്തിനിടയിൽ  (9 hours ago)

PV ANVAR പുതിയ പാർട്ടിയുമായി അൻവർ  (9 hours ago)

ചേതനയറ്റ് അർജുൻ മടങ്ങിയെത്തുന്നു  (9 hours ago)

രണ്ടാം ക്ലാസുകാരനെ ബലി നൽകി  (9 hours ago)

ഇസ്രായേലിനെ ചൊറിഞ്ഞ് ഹൂതികൾ  (9 hours ago)

പിണറായി സര്‍ക്കാര്‍ നടത്തിയ കൊള്ളയ്ക്ക് കൂട്ടുനിന്ന് പി വി അന്‍വറിന് യുഡിഎഫ് രാഷ്ട്രീയ അഭയം നല്‍കില്ല; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അന്തിമ സമരം ആരംഭിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍  (10 hours ago)

അന്‍വറിനെ എല്‍ഡിഎഫില്‍ നിന്നു പുറത്താക്കിവാര്‍ത്ത സൃഷ്ടിച്ച് അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ മുക്കിക്കളയാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും എല്‍ഡിഎഫും ശ്രമിക്കുന്നത്; തുറന്നടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക  (10 hours ago)

അൻവർ വിഷയത്തിൽ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രത്യക്ഷ സമരത്തിനൊരുങ്ങുമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ  (10 hours ago)

സെറിബ്രൽ പാൾസി ബാധിതയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം; ഗൗരവതരവും അപലപനീയവുമെന്ന് മന്ത്രി ഡോ:ആർ.ബിന്ദു  (10 hours ago)

യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമായി കേരളം; തൊഴിലില്ലായ്മയിൽ കേരളത്തെ നമ്പർ വണ്ണാക്കിയത് എൽഡിഎഫ്- യുഡിഎഫ് ഭരണമെന്ന് കെ.സുരേന്ദ്രൻ  (10 hours ago)

സ്വര്‍ണ്ണക്കടത്തിലും സ്വര്‍ണ്ണം പൊട്ടിക്കലിലും പൂരംകലക്കിയതിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഭരണ കക്ഷി എംഎല്‍എ നടത്തിയത്; സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ സിറ്റിംഗ് ജ  (10 hours ago)

വനമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളോട് സർക്കാരിന് നിഷേധാത്മക നിലപാടില്ലെന്നും ശാശ്വത പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി എ.കെ ശശീന്ദ്രൻ  (10 hours ago)

വെളിപ്പെടുത്തി അമൃത സുരേഷ്  (11 hours ago)

പി വി അൻവറിന്റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടർമാർക്കെതിരാണ്; ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്ന് മന്ത്രി വി ശിവൻകുട്ടി  (11 hours ago)

വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥവകുപ്പ്  (11 hours ago)

Malayali Vartha Recommends