ഉമ്മന്‍ കഥകള്‍ സൂപ്പര്‍ ഹിറ്റാവുന്നു
ഒരു എഴുത്തുകാരനോ വായനക്കാരനോ അല്ലാതിരുന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കഥകള്‍ സൂപ്പര്‍ ഹിറ്റാവുന്നു. സ്വന്തം ജീവിതത്തിലെ അനുഭവങ്ങള്‍ ചേര്‍ത്തുവച്ച ഒ.സി. സ്റ്റോറീസ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പുസ്‌തകമാണ് ഇപ്പോള്‍ സംസാര വിഷയം. ഡിസി ബുക്‌സിന്റെ രാജ്യാന്തര പുസ്‌തക മേളയോടനുബന്ധിച്ച് ഒ.സി. സ്റ്റോറീസ് പ്രകാശനം ചെയ്‌തു.
എന്നും ജനങ്ങളോടൊപ്പം ഇടപഴകുന്ന ഉമ്മന്‍ ചാണ്ടിയുടെ ദീര്‍ഘകാലത്തെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഉണ്ടായ രസകരമായ അനുഭവങ്ങളാണ് പുസ്‌തക രൂപത്തിലിറക്കിയത്. കുഞ്ഞൂഞ്ഞ് കഥകളുടെ ഇംഗ്ലീഷ് പതിപ്പാണിത്.
സാമ്പിളിനായി ഇതാ ഒരു ഉമ്മന്‍ കഥ
ഒരിടത്തു കൂടി ഉമ്മന്‍ ചാണ്ടി കാറില്‍ പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കൈകാണിച്ചു. അമ്മയ്‌ക്കു തീരെ സുഖമില്ല. ഉമ്മന്‍ ചാണ്ടിയെ കാണണമെന്നതാണ് അന്ത്യാഭിലാഷം. കാര്‍ നേരെ അദ്ദേഹത്തിന്റെ വീട്ടിലേക്കു തിരിച്ചുവിട്ടു.
വീട്ടിലേക്കുള്ള പടികള്‍ കയറാന്‍ തുടങ്ങുമ്പോള്‍ യുവാവ് അതിവേഗം മുന്നില്‍ പോയി. മുറ്റത്തു ചെല്ലുമ്പോള്‍ അമ്മ നെല്ലു ചിക്കുന്നു. മകന്‍ അമ്മയെ വാരിയെടുത്തു കട്ടിലില്‍ കിടത്തി. അമ്മ എന്തു പണിയാണു കാണിച്ചത്. കട്ടിലില്‍ കിടക്കാനല്ലേ പറഞ്ഞത്. എന്നായിരുന്നു മകന്റെ ചോദ്യം. മോനേ, കുറേ നേരം കിടന്നു. പിന്നെ വിചാരിച്ചു ഇദ്ദേഹം വരില്ലെന്ന്. വെയിലു വന്നപ്പോള്‍ അല്‍പം നെല്ലു ചിക്കാന്‍ ഇറങ്ങിയതാണ്. എന്നായിരുന്നു അമ്മയുടെ മറുപടി.
അത്യാസന്ന നിലയിലായിരുന്ന ആ അമ്മയെ വളരെ വര്‍ഷള്‍ക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെ അവരുടെ കൊച്ചു മകന്റെ കല്യാണത്തിനും ഉമ്മന്‍ ചാണ്ടി കണ്ടുവത്രേ…
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha