ഇന്നലെ കോടതി ഇന്ന് പരാതിക്കാരന്‍ ... ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയും സലിംരാജും ഭീഷണിപ്പെടത്തിയതായി പരാതിക്കാരന്‍
സലിംരാജിനെ ഡിജിപിക്ക് പേടിയാണോ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. എന്നാല്‍ കോടതിയുടെ പരാമര്‍ശത്തെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുമായി ഭൂമി തട്ടിപ്പു കേസിലെ പരാതിക്കാരന്‍ രംഗത്തെത്തി. ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിനെതിരെ പരാതിയുമായി ചെന്നപ്പോള്‍ മുഖ്യമന്ത്രിയും ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരനായ എ കെ നാസര്‍ . ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി. തന്റെ പരാതി ശരിയാണെന്ന് മുഖ്യമന്ത്രിയുടെ മുന്നില്‍വെച്ച് സമ്മതച്ച സലിംരാജ് തെളിവുകളുണ്ടോയെന്ന് വെല്ലുവിളിച്ചു.
പിന്നീട് സലിംരാജ് വീട്ടില്‍ വന്നു ഭീഷണിപ്പെടുത്തി. തങ്ങള്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിലേക്ക് കണ്ട് കെട്ടുമെന്ന് സലിം രാജ് പറഞ്ഞു.അതിന് സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിക്കുമെന്നും സലിം രാജ് പറഞ്ഞതായി നാസര്‍ പറഞ്ഞു.
ഇടപ്പള്ളി പത്തടിപ്പാലത്തെ ഭൂമി തട്ടിപ്പു കേസിലെ പരാതിക്കാരനാണ് നാസര്‍. ഈ കേസില്‍ സലിംരാജിനെ ഒഴിവാക്കി പോലീസ് കഴിഞ്ഞ ദിവസം എഫ്‌ഐആര്‍ തയ്യാറാക്കിയിരുന്നു.
തെറ്റിദ്ധരിപ്പിച്ചാണ് പോലീസ് മൊഴിയില്‍ ഒപ്പിടീപ്പിച്ചത്. മൊഴിയാണ് രേഖപ്പെടുത്തുന്നെതന്ന് തന്നോട് വെളിപ്പെടുത്തിയിട്ടില്ലെന്നും നാസര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha