Widgets Magazine
29
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത...


സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത...


ആരാണ് ആരാണ് ഹസൻ നസ്റല്ല? വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി.... ലബനൻ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തുന്നയാൾ...


അങ്കമാലിയെ നടുക്കിയ സംഭവം...​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു...ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും...

അല്‍പമെങ്കിലും അഭിമാനമുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇനി ഒരു ദിവസം കൂടി ഇരിക്കില്ല... സംസ്ഥാനത്തെ 14 സിപിഎം ജില്ലാ കമ്മിറ്റികളും, ഒരു പോലെ വിധിയെഴുതിക്കൊണ്ടിരിക്കുകയാണ്.. ഇങ്ങനെയൊരാള്‍ കേരളത്തിനും പാര്‍ട്ടിക്കും ബാധ്യതയാണെന്ന്...

25 JUNE 2024 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമിട്ട് നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം പരിപാടി സംസ്ഥാനത്ത് വലിയ വിജയമായി മാറുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍

രണ്ട് പ്രമുഖ ക്രിസ്ത്യൻ സംഘടനകൾ വഖഫ് ബോർഡ് ബില്ലിന്മേൽ പാർലമെൻ്ററി കമ്മിറ്റിക്ക് സമർപ്പിച്ച നിവേദനങ്ങൾ; സ്വാഗതം ചെയ്ത് ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ

സാധാരണ ജനത്തെ സംരക്ഷിക്കേണ്ട പൊലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യം; പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പോലീസ് സിപിഎമ്മിന്‍റെ അടിമകളായെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍

വള്ളംകളിയുടെ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്; നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ ഗ്രാൻഡ് അനുവദിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

മൂന്നു പതിറ്റാണ്ടു കാലം നീണ്ട തൻ്റെ സഹനങ്ങൾക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു; പുഷ്പൻ്റെ വേർപാടിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അല്‍പമെങ്കിലും അഭിമാനമുണ്ടെങ്കില്‍  പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇനി ഒരു ദിവസം കൂടി ഇരിക്കില്ല. സംസ്ഥാനത്തെ 14 സിപിഎം ജില്ലാ കമ്മിറ്റികളും ഒരു പോലെ വിധിയെഴുതിക്കൊണ്ടിരിക്കുകയാണ് ഇങ്ങനെയൊരാള്‍  കേരളത്തിനും പാര്‍ട്ടിക്കും ബാധ്യതയാണെന്ന്.ലോക് സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ഒരേയൊരു കാരണക്കാരന്‍ കാരണഭൂതന്‍ മാത്രമാണെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായോടുള്ള കലിപ്പ് വോട്ടിംഗില്‍ അടായാളപ്പെടുത്തി എന്നുമാണ് ജില്ലാ കമ്മിറ്റികളിലെ പരസ്യവിമര്‍ശനം. സ്വര്‍ണം കായിക്കുന്ന മരമാണെങ്കിലും പുരയുടെ മുകളിലേക്കു ചാഞ്ഞാല്‍ വെട്ടിമാറ്റണമെന്ന് പിണറായി മുന്‍പ്  പി. ജയരാജനെ ഉന്നമിട്ടു പറഞ്ഞിരുന്നു.

 

ഇതേ കണ്ണൂര്‍ ജില്ലാ കമ്മിറ്റിതന്നെ വിധിയെഴുതിയിരിക്കുന്നു ഈ പൊന്നിന്‍കുടം കേരളത്തിന് വല്ലാത്ത അപമാനമവും കളങ്കവുമാണെന്ന്. മൈക്കുകാരനോടും മൈക്കിനോടും സകലമാന മനുഷ്യരോടും  മെക്കിട്ടുകയറുന്ന ഒരു  ധിക്കാരി. സ്റ്റാലിനെയും മാവോയെയുംകാള്‍ വലിയ ധാര്‍ഷ്ട്യക്കാരന്‍. മനുഷ്യരോടു പുശ്ചത്തോടെ മാത്രം  സംസാരിക്കുന്ന അഹങ്കാരി. ഒന്നു ചിരിക്കാന്‍ പോലും മനസില്ലാത്ത മുഖ്യന്‍. ഇങ്ങനെയൊക്കെ കേരളത്തിലെ ജനങ്ങള്‍ ഒരു  മുഖ്യമന്ത്രിയെക്കുറിച്ചും പറഞ്ഞിട്ടുണ്ടാവില്ല. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെയും കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെന്നാണ് ഏറെ ജില്ലാ കമ്മിറ്റികളും വിധിയെഴുതിക്കൊണ്ടിരിക്കുന്നത്.

മന്ത്രിമാരില്‍ ഏറെപ്പേരും ശരാശരിക്കും ഏറെ  താഴെയാണെന്നും കേരളത്തിലെ  അഭ്യന്തര വകുപ്പ് വന്‍പരാജയമാണെന്നും മന്ത്രിസഭ  അടിയന്തിരമായി പുനസംഘടിപ്പിക്കണമെന്നുമൊക്കെയാണ് കൊല്ലം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്. മുകേഷിനെ സ്ഥാനാര്‍ഥിയാക്കിയത് വലിയ വീഴ്ചയായിപ്പോയെന്നും മന്ത്രിമാരില്‍ ഏറെപ്പേരും നാടിനു ബാധ്യതയാണെന്നും കൊല്ലം കമ്മിറ്റി വിധിയെഴുതി.ഒരേ സമയം പൊട്ടത്തരവും ഊളത്തരവും മാത്രം പറയുന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണങ്ങള്‍ ഇലക്ഷനില്‍ വലിയ  തിരിച്ചടിയായി. ജയരാജന്‍ പകല്‍ സമയം സഖാവും രാത്രി സങ്കിയുമാണെന്ന വിമര്‍ശനവും പുറത്തുവന്നു.

 

എംഎം ബേബിയുടേയും  സിഎസ് സുജാതയുടേയും സാന്നിധ്യത്തിലായിരുന്നു കൊല്ലം  ജില്ലാ കമ്മറ്റി യോഗം.വിഎസ്  പക്ഷത്തെ വെട്ടിനിരത്തി പിണറായി പിടിച്ചെടക്കിയ എറണാകുളം ജില്ലാ കമ്മിറ്റിയും  കാരണഭൂതനെ തള്ളിറഞ്ഞിരിക്കുന്നു.പിണറായി വിജയന്റെ മൗനത്തിനും മകളുടെ മാസപ്പടക്കും  പാര്‍ട്ടി വലിയ വില നല്കേണ്ടി വന്നുവെന്നാണ് എറണാകുളം ജില്ലാ കമ്മിറ്റിയില്‍  വിമര്‍ശനമുണ്ടായത്.  കരിമണല്‍ കമ്പനിയുമായി മകള്‍ വീണയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ പിണറായി വിജയന്‍ പ്രതികരിക്കാന്‍ തയാറായില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാധ്യമപ്രവര്‍ത്തകരോട് ഇടപെടുന്നത് ശരിയായ രീതിയിലല്ല.
മൈക്കിനോടുപോലും അരിശംകാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിച്ചതായി സി.പി.എം.

 

പത്തനംതിട്ട ജില്ലാക്കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം. തിരഞ്ഞെടുപ്പുഫലം അത് തെളിയിച്ചു.  നല്ല കമ്യൂണിസ്റ്റുകാരന് ചേര്‍ന്ന നടപടികളല്ല മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നില്‍ ഭരണവിരുദ്ധവികാരം ആഞ്ഞടിച്ചതാണ് കാരണമെന്നും സഖാക്കള്‍ തുറന്നടിച്ചു. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ മുപ്പതിനായിരത്തിലധികം ഉറച്ച പാര്‍ട്ടിവോട്ടുകളുണ്ടായിരുന്നത് അപ്പാടെ ഒലിച്ചുപോയി.ഇത്രയേറെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും പിണറായി വിജയന്‍ അതിനൊക്കെ പുല്ലുവിലയാണ് നല്‍കുന്നത്. സിപിഎം പ്രസ്ഥാനത്തെ കാല്‍ക്കീഴിലാക്കി പിണറായി സ്വേ്ച്ഛാധിപതിയെപ്പോലെ ഭരണം നടത്തുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ ഒരു നിഴലാകാന്‍പോലും രണ്ടാം പിണറായി സര്‍ക്കാരിന് സാധിച്ചിട്ടെന്നാണ് ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തല്‍.

എന്തു തെമ്മാടിത്തരം കാണിച്ചാലും നീതീകരിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന  ജയരാജനും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിന്റെ വിലകളഞ്ഞ എംവി ഗോവിന്ദനും തുടരുന്നിടത്തോളം കാലം കേരളത്തില്‍ സിപിഎം ഇനി രക്ഷപ്പെടില്ല. പിണറായി വിജയനെ ചരിത്രത്തില്‍ നിന്ന് തൂത്തെറിയാതെ കേരളത്തില്‍ സിപിഎം ഗുണം പിടിക്കില്ലെന്ന് പറയാനുള്ള വിവരം ഒരു പറ്റം ന്യായീകരണത്തൊഴിലാളികളും അടക്കംപറച്ചിലിലും കേട്ടുതുടങ്ങിയിരിക്കുന്ന എന്നതാണ് വസ്തുത.നവകേരള സദസ് ഒരു മാടമ്പി മുഖ്യമന്ത്രിയുടെ എഴുന്നള്ളത്തു മാത്രമായിരുന്നു.  അടിയാന്‍ മന്ത്രിമാരെ ഒപ്പം കൂട്ടി നടത്തിയ കേരള വിനോദസഞ്ചാരം നാണക്കേടും തിരിച്ചടിയുമാണുണ്ടാക്കിയതെന്ന് ജനം വിധിയെഴുതുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക പേ വിഷബാധ ദിനാചരണം ഇന്ന്; പേ വിഷബാധയുണ്ടാകാനുള്ള സാഹചര്യങ്ങള്‍ മനസിലാക്കി പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം  (11 hours ago)

സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമിട്ട് നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം പരിപാടി സംസ്ഥാനത്ത് വലിയ വിജയമായി മാറുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍  (11 hours ago)

രണ്ട് പ്രമുഖ ക്രിസ്ത്യൻ സംഘടനകൾ വഖഫ് ബോർഡ് ബില്ലിന്മേൽ പാർലമെൻ്ററി കമ്മിറ്റിക്ക് സമർപ്പിച്ച നിവേദനങ്ങൾ; സ്വാഗതം ചെയ്ത് ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ  (11 hours ago)

സാധാരണ ജനത്തെ സംരക്ഷിക്കേണ്ട പൊലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യം; പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പോലീസ് സിപിഎമ്മിന്‍റെ അടിമകളായെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍  (11 hours ago)

വള്ളംകളിയുടെ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്; നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിന് വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ ഗ്രാൻഡ് അനുവദിക്കുമെന്ന് മന്ത്ര  (11 hours ago)

മൂന്നു പതിറ്റാണ്ടു കാലം നീണ്ട തൻ്റെ സഹനങ്ങൾക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു; പുഷ്പൻ്റെ വേർപാടിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (11 hours ago)

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാത്ത് ലാബുകള്‍ ഉടന്‍ തന്നെ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്; നിലവില്‍ മെഡിക്കല്‍ കോളേജുകളും ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 13 ജില്ലകളില്‍ കാത്  (12 hours ago)

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു...!  (12 hours ago)

നീതിക്ക് വേണ്ടി അലയുന്ന, അത് കൊണ്ട് മാത്രം രക്തദാഹിയായി ഒരു നാട് അടയാളപ്പെടുത്തിയ പെണ്ണ് -ചിത്തിനി!!! ചിത്തിനി എന്നത് കേവലം ഒരു സിനിമ അല്ല; മറിച്ച് സ്ത്രീശക്തി എന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന  (13 hours ago)

കേരള തീരത്ത് ഇന്ന് വൈകുന്നേരം വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക  (13 hours ago)

ഒക്ടോബർ 2 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (13 hours ago)

ബാലയുടെ ഡ്രൈവര്‍ അമൃത പോയപ്പോള്‍ കൂടെ പോയെന്നോ? സ്‌പെല്ലിങ് മിസ്റ്റേക്ക്... കമന്റിട്ട ആളെ തേച്ചൊട്ടിച്ച് അമൃതയും, അഭിരാമിയും...  (13 hours ago)

ഇനിയും ഇവരെ ദ്രോഹിച്ചാൽ പലതും തുറന്നു പറയും.... ബാലയെ ഞെട്ടിച്ച് ഡ്രൈവർ ഇർഷാദ്  (13 hours ago)

അർജുന് അന്തിമോപചാരം അർപ്പിച്ച് ഉറ്റവരും നാടും നാട്ടുകാരും; മുദ്രാവാക്യ വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി  (13 hours ago)

മുഖ്യമന്ത്രിയും, പി.വി അൻവറും കാട്ടുകള്ളന്മാർ : പി.സി ജോർജ്  (13 hours ago)

Malayali Vartha Recommends