കൊച്ചി ചെല്ലാനത്ത് അജ്ഞാത വസ്തു; തീരത്തടിഞ്ഞ വസ്തു എന്താണെന്നറിയാതെ ജനം അങ്കലാപ്പിലായി; കപ്പലിന്റെ ഭാഗങ്ങളാണോ എന്നാണ് നാട്ടുകാരുടെ സംശയം
എറണാകുളം കൊച്ചി ചെല്ലാനത്ത് അജ്ഞാത വസ്തു. തീരത്തടിഞ്ഞ വസ്തു എന്താണെന്നറിയാതെ ജനം അങ്കലാപ്പിലായി . ഇന്നലെ രാത്രിയാണ് വസ്തു തീരത്തടിഞ്ഞത്. കപ്പലിന്റെ ഭാഗങ്ങളാണോ എന്നാണ് നാട്ടുകാർ സംശയമുന്നയിക്കുന്നത്. ഷിപ് ഫെൻഡർ ആണോയെന്നാണ് സംശയം ശക്തമാക്കിയിരുന്നു. അധികൃതർ എത്രയും വേഗം പരിശോധന നടത്തി ഇത് എന്താണെന്ന് കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം ഇങ്ങനെ;-കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തീരങ്ങൾക്ക് ജാഗ്രത നിർദേശം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ 27-06-2024 ഉച്ചക്ക് 02.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha