Widgets Magazine
29
Jun / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...


സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...


ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍...സിപിഎമ്മിനെ പ്രതിചേർത്ത് പുകമറ സൃഷ്ടിക്കാനാണ് ഇഡിയുയെ ശ്രമം... നീക്കം നിലവിൽ നിയമപരമായി നേരിടുകയാണ്...


മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം...വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് റിപ്പോർട്ട്...ഫെയ്‌സ്ബുക്കിലൂടെ ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു...


വീണ്ടും കരുവന്നൂരിൽ ഇ ഡി പിടി മുറുക്കുകയാണ്.. എം എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി... 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്..

കേരള ബാങ്കിന് കഴിഞ്ഞ വർഷം 209 കോടി രൂപ അറ്റലാഭം; നബാർഡ് റേറ്റിങ് കാര്യമായി ബാധിക്കില്ല

26 JUNE 2024 10:10 PM IST
മലയാളി വാര്‍ത്ത

2023-24 സാമ്പത്തിക വർഷം കേരള ബാങ്ക് 209 കോടി രൂപയുടെ അറ്റ ലാഭം നേടി (കഴിഞ്ഞ സാമ്പത്തിക വർഷം അറ്റലാഭം 20.5 കോടി രൂപയായിരുന്നു). രൂപീകരണ ശേഷമുള്ള 5 സാമ്പത്തിക വർഷങ്ങളിലും ബാങ്ക് അറ്റലാഭം നേടുകയുണ്ടായി. നിക്ഷേപത്തിലും വായ്പയിലും മൊത്തം ബിസിനസ്സിലും ക്രമാനുഗതമായ വളർച്ചയുണ്ടായി. മൊത്തം ബിസിനസ് 2020 മാർച്ച് 31-ലെ 101194 കോടി രൂപയിൽ നിന്നും 2024 മാർച്ച് 31 പ്രകാരം 116582 കോടി രൂപയായി ഉയർന്നു.

• 2023-24 സാമ്പത്തിക വർഷം പുതുതായി 19601 കോടി രൂപയുടെ വായ്പ അനുവദിച്ചു. കാർഷിക മേഖലയിൽ 99200 വായ്പകളും, ചെറുകിട സംരംഭ മേഖലയിൽ 85000-ത്തിലധികം വായ്പകളും ഇക്കാലയളവിൽ ബാങ്ക് നൽകിയത്.

• 2024 മാർച്ച് 31 പ്രകാരം ബാങ്കിന്റെ മൂലധന പര്യാപ്തത 10.32% ആണ്. 9% മാണ് റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം മൂലധന പര്യാപ്തത വേണ്ടത്. ഇക്കാര്യത്തിൽ നിലവിൽ ബാങ്കിന്റെ സ്ഥിതി സുരക്ഷിതമാണ്.

• നബാർഡിൽ നിന്നുമുള്ള കാർഷിക-കാർഷികേതര വായ്പ 6173 കോടിയിൽ നിന്നും 11113 കോടിയായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷം 80 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

• പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് (PACS) 10335 കോടി രൂപയുടെ വായ്പ അനുവദിച്ചു. (ബാങ്കിന്റെ മൊത്തം വായ്പയിൽ 21 ശതമാനം വായ്പയാണ് ഇത്). ഇത് പടിപടിയായി ഉയർത്തുന്നതിനുള്ള കർമ്മ പദ്ധതികൾ തൻ വർഷം ആസൂത്രണം ചെയ്തിട്ടുണ്ട്.

• 29.11.2019-ന് കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ബാങ്കിന്റെ സഞ്ചിത നഷ്ടം 1151 കോടി രൂപ ആയിരുന്നു. നിഷ്ക്രിയ ആസ്തി 8834 കോടി രൂപയും (23.39%) 2024 മാർച്ച് 31 പ്രകാരം ബാങ്കിന്റെ സഞ്ചിത നഷ്ടം 477 കോടി രൂപയും നിഷ്ക്രിയ ആസ്തി 11.45 ശതമാനവുമാണ്.

• സാമ്പത്തിക ദുർബലതകൾ നേരിടുന്ന പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ പിന്തുണക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.

• കേരള ബാങ്ക് നബാർഡ് പുനർവായ്പാ പിന്തുണയോടെ നടപ്പാക്കിയ PACS as MSC/AIF പദ്ധതിയിൽ 164 PACS കൾക്കായി 203 പ്രൊജെക്ടുകളിൽ 436 കോടി രൂപ അനുവദിച്ചു നൽകിയിട്ടുണ്ട്. ഇതിൽ 53 പദ്ധതികൾ പൂർത്തിയാക്കി കമ്മീഷൻ ചെയ്യുകയും ഈ പദ്ധതികളിൽ നിന്നും വിപണനവും വിദേശ രാജ്യങ്ങളിലേക്കടക്കം കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്.

2024-2025 സാമ്പത്തിക വർഷം വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങൾ

• 2024-2025 സാമ്പത്തിക വർഷം ബാങ്ക് ഊന്നൽ നൽകുന്നത് കാർഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള വായ്പാ വിതരണം വർദ്ധിപ്പിക്കുന്നതിനും തദ്വാര 2025 മാർച്ച് 31 ന് ബാങ്കിന്റെ കാർഷിക മേഖലാ വായ്പയുടെ നിൽപ്പുബാക്കി ബാങ്കിന്റെ മൊത്തം വായ്പയുടെ 30 ശതമാനത്തിലേക്ക് (നിലവിൽ 24.65%) ഉയർത്തുകയും അടുത്ത സാമ്പത്തിക വർഷം (2025-26) മുതൽ ബാങ്കിന്റെ മൊത്തം വായ്പയിൽ മൂന്നിലൊന്ന് (33%) കാർഷിക മേഖലയിൽ ആയിരിക്കണമെന്നുമാണ്.

• ഇതിനായി കാർഷിക മേഖലയിൽ ദീർഘകാല നിക്ഷേപം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദീർഘകാല വായ്പാ പദ്ധതികൾ, കാർഷിക മേഖലയിൽ സ്റ്റാർട്ട് അപ്പുകളുടെ പ്രോത്സാഹനത്തിനായി യുവ പ്രൊഫഷണലുകൾ, യൂത്ത് കോ-ഓപ്പറേറ്റീവ്സ് എന്നിവയ്ക്കായുള്ള സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതി, സ്വയം സഹായ സംഘങ്ങൾ, കുടുംബശ്രീ എന്നിവയുമായി ചേർന്നുള്ള വായ്പാ പദ്ധതികൾ എന്നിങ്ങനെ വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ, ചെറുകിട കച്ചവടക്കാർക്കായി ‘വ്യാപാർ മിത്ര’ വായ്പാ പദ്ധതിയും നടപ്പാക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്...  (1 hour ago)

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി  (1 hour ago)

മൂന്ന് വയസ്സുകാരന് പൊള്ളലേറ്റ സംഭവം; തിളച്ച ചായ ഒഴിച്ചത് മുത്തശ്ശനല്ലെന്ന് പൊലീസ്...  (1 hour ago)

പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം... സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു....  (1 hour ago)

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം...  (1 hour ago)

കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...  (2 hours ago)

സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...  (2 hours ago)

ദീപു സോമന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ; പാറശാല സ്വദേശി സുനിൽ കുമാറിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക തിരച്ചിൽ തുടരുന്നു...  (2 hours ago)

ആയുധമിറക്കി മോദി...!  (2 hours ago)

സര്‍വ്വകലാശാലയില്‍ ഒരുമുഴം മുന്നേയെറിഞ്ഞ് ഗവര്‍ണര്‍ സര്‍ക്കാരിനിട്ട് വെടിപൊട്ടിച്ചതോടെ കലിതുള്ളി സിപിഎം.... വീണ്ടും ആരിഫ് ഖാനെതിരെ എസ്എപ്‌ഐയെ ഇറക്കി സമരം കൊഴുപ്പിക്കാന്‍ നീക്കം....  (2 hours ago)

മനു തോമസിന് പോലീസ് സംരക്ഷണം  (2 hours ago)

കൈമലർത്തി പാർട്ടി  (2 hours ago)

ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ മാസങ്ങളെടുത്തേക്കുമെന്ന് സൂചന.... പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചതിന് പിന്നാ  (2 hours ago)

ബഹ്റൈൻ - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും; ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്  (2 hours ago)

ബൈഡനും ട്രംപും പൊരിഞ്ഞയടി...!  (2 hours ago)

Malayali Vartha Recommends