കോൺഗ്രസ്സ് എന്നും ജനാധിപത്യ വിരുദ്ധ നിലപാടു സ്വീകരിച്ച സംഘടന - സന്ദീപ് വാചസ്പതി
നെഹ്രു - ഗാന്ധി കുടുംബാധിപത്യത്തെ അംഗീകാരിക്കാത്ത കോൺഗ്രസ്സ് നേതാക്കളെ പുറത്താക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന ജനാധിപത്യ വിരുദ്ധബോധത്തോടെ എന്നും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്സ് എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി അഭിപ്രായപ്പെട്ടു.
കൊച്ചിയിൽ അടിയന്തിരാവസ്ഥ വിരുദ്ധദിനാചരണം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു. സമ്മേളനാനന്തരം ലഹരി വിരുദ്ധപ്രതിജ്ഞയെടുത്തു.
സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ., ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, ന്യുനപക്ഷ മോർച്ച സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ്, ജില്ലാ ജന. സെക്രട്ടറിമാരായ എസ്.സജി, വി.കെ. ഭസിത്കുമാർ. സംസ്ഥാന സമിതിയംഗങ്ങളായ എൻ.പി. ശങ്കരൻകുട്ടി. സി.ജി. രാജഗോപാൽ,പി.പി.സജീവ്, ജില്ലാ സെൽ കോർഡിനേറ്റർ കെ.കെ. ഉല്ലാസ്കുമാർ, രാമല ഹിതൻ. തുടങ്ങിയവർ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha