Widgets Magazine
29
Jun / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...


സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...


ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍...സിപിഎമ്മിനെ പ്രതിചേർത്ത് പുകമറ സൃഷ്ടിക്കാനാണ് ഇഡിയുയെ ശ്രമം... നീക്കം നിലവിൽ നിയമപരമായി നേരിടുകയാണ്...


മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം...വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് റിപ്പോർട്ട്...ഫെയ്‌സ്ബുക്കിലൂടെ ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു...


വീണ്ടും കരുവന്നൂരിൽ ഇ ഡി പിടി മുറുക്കുകയാണ്.. എം എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി... 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്..

ഏഷ്യാ പസഫിക് മേഖലാ ഡെയറി സമ്മേളനത്തിന് തുടക്കം.. ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കർഷകർക്ക് ഗുണകരമെന്ന് മന്ത്രി ചിഞ്ചുറാണി

26 JUNE 2024 10:16 PM IST
മലയാളി വാര്‍ത്ത

കൊച്ചി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയവും നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡും (എൻ ഡി ഡി ബി ) ഇൻ്റർനാഷണൽ ഡയറി ഫെഡറേഷനും (ഐ.ഡി.എഫ്) ചേർന്ന് രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന "റീജിയണൽ ഡയറി കോൺഫറൻസ് - ഏഷ്യ പസഫിക് 2024" ത്രിദിന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി.

സംസ്‌ഥാന ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. കാലാവസ്‌ഥാ വ്യതിയാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ക്രിയാത്മകമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കർഷകർക്ക് കൂടി ഗുണകരമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തണം.

സുസ്‌ഥിരത, ഉത്പാദന വർധന എന്നിവയ്ക്കായി നയരൂപീകരണം നടത്തണം. ക്ഷീര സഹകരണമേഖലയാണ് സംസ്‌ഥാനത്തെ ക്ഷീരവികസന മേഖലയ്ക്ക് ഊർജം പകർന്നത്. 3000 ലേറെ സഹകരണ ക്ഷീര സംഘങ്ങളാണ് കേരളത്തിലെ ക്ഷീര മേഖലയുടെ കരുത്ത്. 25.79 ലക്ഷം മെട്രിക് ടണ്ണാണ് കേരളത്തിലെ വാർഷിക ക്ഷീരോത്പാദനം.

70.65 ലക്ഷമാണ് പ്രതിദിന പാലുത്പാദനം. തീരദേശ സംസ്‌ഥാനമായതിനാൽ കേരളം പലവിധ വെല്ലുവിളികൾ നേരിടുന്നുണ്ട്. ലേബർ കോസ്റ്റ്, സ്‌ഥല ദൗർലഭ്യം എന്നിവ പ്രതിബന്ധങ്ങളാണെങ്കിലും ക്ഷീരകാർഷിക മേഖലയിൽ ഏറെ മുന്നോട്ട് പോകാൻ സംസ്‌ഥാനത്തിന്‌ കഴിഞ്ഞിട്ടുണ്ട്. മിൽമയുടെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തമാകാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിനനുയോജ്യമായ ശാസ്ത്രീയ ക്ഷീര മാനേജ്‌മെൻറ് സംവിധാനം വേണമെന്നും ചിഞ്ചുറാണി പറഞ്ഞു. ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കാൻ നൂതന മാർഗങ്ങൾ തേടണമെന്നും മന്ത്രി നിർദേശിച്ചു.

പാൽ ക്ഷാമം നേരിട്ടിരുന്ന അവസ്‌ഥയിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ പാൽഉദ്‌പാദന രാജ്യമായി ഇന്ത്യ വളർന്നതിൽ ദശലക്ഷക്കണക്കിനു ക്ഷീരകർഷകരുടെ അത്യധ്വാനമുണ്ടെന്ന് ഉദ്‌ഘാടന ചടങ്ങിൽ വെർച്വലായി മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു.

ക്ഷീരമേഖലയിൽ നവീകരണം അനിവാര്യമാണ്. നൂതന സാങ്കേതിക വിദ്യകളും പുതിയ വിപണി സാധ്യതകളും കണ്ടെത്തണം. രാജ്യത്തെ നൂറ് ദശലക്ഷം കുടുംബങ്ങളുടെ ജീവിതമാർഗമായ ക്ഷീരമേഖല ഇന്ത്യയിലെ 1.4 ദശലക്ഷം ജനങ്ങൾക്ക് പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ക്ഷീരമേഖലയിൽ കർഷക സൗഹൃദ നൂതന രീതികൾ അനിവാര്യമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി


.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്...  (18 minutes ago)

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി  (39 minutes ago)

മൂന്ന് വയസ്സുകാരന് പൊള്ളലേറ്റ സംഭവം; തിളച്ച ചായ ഒഴിച്ചത് മുത്തശ്ശനല്ലെന്ന് പൊലീസ്...  (39 minutes ago)

പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം... സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു....  (42 minutes ago)

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം...  (52 minutes ago)

കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...  (1 hour ago)

സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...  (1 hour ago)

ദീപു സോമന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ; പാറശാല സ്വദേശി സുനിൽ കുമാറിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക തിരച്ചിൽ തുടരുന്നു...  (1 hour ago)

ആയുധമിറക്കി മോദി...!  (1 hour ago)

സര്‍വ്വകലാശാലയില്‍ ഒരുമുഴം മുന്നേയെറിഞ്ഞ് ഗവര്‍ണര്‍ സര്‍ക്കാരിനിട്ട് വെടിപൊട്ടിച്ചതോടെ കലിതുള്ളി സിപിഎം.... വീണ്ടും ആരിഫ് ഖാനെതിരെ എസ്എപ്‌ഐയെ ഇറക്കി സമരം കൊഴുപ്പിക്കാന്‍ നീക്കം....  (1 hour ago)

മനു തോമസിന് പോലീസ് സംരക്ഷണം  (1 hour ago)

കൈമലർത്തി പാർട്ടി  (1 hour ago)

ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ മാസങ്ങളെടുത്തേക്കുമെന്ന് സൂചന.... പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചതിന് പിന്നാ  (1 hour ago)

ബഹ്റൈൻ - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും; ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്  (1 hour ago)

ബൈഡനും ട്രംപും പൊരിഞ്ഞയടി...!  (1 hour ago)

Malayali Vartha Recommends