പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡനക്കേസ്... പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് അന്വേഷണസംഘം
![](https://www.malayalivartha.com/assets/coverphotos/w657/313566_1719427485.jpg)
പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതി മൊഴിയിന്മേല് കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതിയായ രാഹുല്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹര്‍ജിയിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടയില്‍ റിപ്പോര്‍ട്ട് നല്കി.
യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഭര്‍ത്താവായ രാഹുലിനെതിരെ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസെടുത്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. തന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്ന് യുവതി പിന്നീട് പറഞ്ഞത്. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ദില്ലിയിലേക്കും തിരിച്ചു പോയി.
സര്‍ക്കാര്‍, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. ഫോറന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചാല്‍ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയായിരുന്നു കേസ് റദ്ദാക്കാനുള്ള ആവശ്യവുമായി പ്രതി രംഗത്തെത്തിയത്. 'രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു.
രാഹുല്‍ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണ്. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര്‍ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെയും അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്.' തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യമെന്നും യുവതി നേരിട്ട് വീഡിയോയിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ ഇതി. രാഹുലിന് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha