Widgets Magazine
01
Jul / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തോൽവിക്കുള്ള മുഴുവൻ കാരണവും മുഖ്യമന്ത്രിയുടെ തലയിൽ വീണിരിക്കുകയാണ്..തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന്...സ്വന്തം അണികൾ തന്നെ തുറന്നടിച്ചിരിക്കുകയാണ്...


'ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ആണെടാ ഞാൻ... 'അമ്മ സംഘടനയുടെ മീറ്റിംഗിലേക്കുള്ള സുരേഷ് ഗോപിയുടെ മാസ്സ് എൻട്രി...ഉപഹാരം നല്‍കി വരവേറ്റ് മോഹന്‍ലാല്‍.. പലരും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു... അവിടെ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു...


യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി പിടിയിൽ...


കിടങ്ങൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ചു; കിടങ്ങൂർ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ...


സംസ്ഥാന പോലീസ് മേധാവിയും നിയമ ലംഘനം നടത്തിയോ? 10.8 സെന്റ് വരുന്ന ഭൂമി, വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കോടതി ജപ്തി ചെയ്തു... പണം തിരികെനല്‍കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ..

മനു തോമസിന്റെ ജീവന് ഭീഷണി... ജീവന് എന്തും സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് വിവരം...സി.പി.എം. ഔദ്യോഗിക പക്ഷത്തിൽ നിന്നും ഭീഷണിയുണ്ടാവുമോ എന്ന കാര്യത്തിലും പോലീസിന് സംശയമുണ്ട്...

29 JUNE 2024 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

എന്നെ വീണ്ടും ക്രിമിനലാക്കരുത് ഇനിയും സഹിക്കാനാകില്ല;അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി അത്ര നിസ്സാരമല്ല, കണ്ണൂരില്‍ സിപിഎമ്മില്‍ കൂട്ടയടി നടക്കുമ്പോള്‍ പി ജെ ഗ്രൂപ്പുകള്‍ ശക്തിയാര്‍ജിക്കുന്നു,സ്വര്‍ണ്ണംപൊട്ടിക്കലില്‍ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ആയങ്കിയുടെ താക്കീത്, ഗോവിന്ദന്‍ സഖാവിന് വിറളിപിടിച്ച് തുടങ്ങി

പിണറായി വിജയന്റെ അടുക്കളയില്‍ ഒളിച്ച മുതലാളി ആരാണ്;അണികള്‍ മഷിയിട്ട് നോക്കിയിട്ടും ആളെ കിട്ടുന്നില്ല,ആരോപണം ഉന്നയിച്ച സിപിഎം നേതാവിനെതിരെ കൊടുവാളെടുത്ത് സ്വരാജ്,കോര്‍പറേറ്റുകളുമായുള്ള മുഖ്യന്റെ ബന്ധം പരസ്യമായ രഹസ്യം,സഖാക്കള്‍ പിണറായിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നു

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ പാർട്ടി ഒരു അവസരം കൂടി നൽകും....തീരുമാനം; സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ..മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്... മേയറെ മാറ്റിയില്ലെങ്കിൽ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് ജില്ലാ കമ്മിറ്റിയിൽ ആശങ്ക ഉയർന്നിരുന്നു...

കടം വാങ്ങിയ പണം തിരികെ കിട്ടാൻ പരാതിയുമായി എത്തിയ യുവാവിനെ പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് എ എസ് ഐ : പരാതിക്കാരനെ എ എസ് ഐ അസഭ്യം പറയുന്ന വീഡിയോ പുറത്ത്

അമ്മയെ വെട്ടിക്കൊന്ന മകൾക്കു ജീവപര്യന്തം : ശിക്ഷിച്ചത് അയർക്കുന്നം സ്വദേശിനിയെ... മറ്റ് ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ 25 സാക്ഷികളെ വിസ്തരിച്ചതിൽ കേസിലെ രണ്ടാം സാക്ഷി 15 വയസുള്ള കുട്ടിയുടെ മൊഴിയാണ് നിർണായകമായത്..!

മനു തോമസിന്റെ ജീവന് ഭീഷണി. പി ജയരാജനും മകനുമെതിരെ ആരോപണം ഉന്നയിച്ച സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന്റെ ജീവന്  എന്തും സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചത്.മനുവിന്റെ ജീവന് ഭീഷണിയുണ്ടായാൽ പി.ജയരാജനെ പിണറായി കേരള രാഷ്ട്രീയത്തിൽ നിന്നും നിഷ്കാസിതമാക്കും. മനുവിന് സി.പി.എം. ഔദ്യോഗിക പക്ഷത്തിൽ നിന്നും ഭീഷണിയുണ്ടാവുമോ എന്ന കാര്യത്തിലും പോലീസിന് സംശയമുണ്ട്. മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിർദേശം നൽകി. രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. മനു തോമസിന് ഫേസ്ബുക്കിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.


പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണെന്ന് മനുതോമസ് പറഞ്ഞിരുന്നു. പി ജയരാജന്‍റെ മകന്‍ സ്വര്‍ണം പൊട്ടിക്കലിന്‍റെ കോ ഓര്‍ഡിനേറ്ററാണ്. ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ്   പ്രതികരിച്ചു. പി ജയരാജനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ല. എന്നാല്‍, താനുമായി ഒരു സംവാദത്തിന് ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ല. താന്‍ ഉന്നയിച്ച ചില കാര്യങ്ങളില്‍ പി ജയരാജന് അസഹിഷ്ണുത ഉണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു തോമസ് പറഞ്ഞു. ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നത്. ഇന്ന് ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായി.

പാര്‍ട്ടി ഇത് തിരിച്ചറിഞ്ഞ് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മനു പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നടപടി ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം ഫാന്‍സിന് വേണ്ടിയാണ് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പി ജയരാജന്‍റെ പ്രതികരണം പാര്‍ട്ടി തീരുമാനമല്ലെന്നും മനു തോമസ് പറഞ്ഞിരുന്നു. എന്നാൽ തനിക്കെതിരെ മനു തോമസിനെ ഇറക്കിയത് സി പി എം ഔദ്യോഗിക പക്ഷമാണെന്ന  ധാരണയിലാണ് പി.ജയരാജൻ. മുമ്പും തനിക്കെതിരെ ഇത്തരം ശ്രമങ്ങൾ നടന്നിട്ടുണ്ട്. മനുവിനെ ഔദ്യോഗിക പക്ഷം കൈകാര്യം ചെയ്ത ശേഷം പി. ജയരാജന്റെ തലയിലാക്കാൻ ശ്രമം നടക്കുന്നതായും ജയരാജന്റെ അണികൾ സംശയിക്കുന്നു.  കണ്ണൂരിൽ നടന്ന പല കൊലപാതക കേസുകളിലും പി. ജയരാജൻ ഇത്തരത്തിൽ ആരോപണ വിധേയനായിട്ടുണ്ട്. അത് ചൂണ്ടിക്കാണിച്ചാണ് പുതിയ സംഭവവികാസങ്ങളെ ജയരാജൻ നേരിടുന്നത്.  

  ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് സി പി എം ഉള്ളത്. കേരളത്തിലാകട്ടെ കണ്ണൂരിലും. അവിടെ പാർട്ടിയുടെ ശക്തി ചോരുന്ന മട്ടിൽ  നേതാക്കൾ തമ്മിൽ പിടിവലി രൂക്ഷമാവുന്നു .  പരസ്പരം വെട്ടിയും കുതികാൽ വെട്ടിയും മുന്നേറുന്ന നേതാക്കൾ പാർട്ടിയുടെ അടിസ്ഥാനം ഇളക്കുമോ എന്ന സംശയത്തിലാണ് കേന്ദ്ര   നേതാക്കൾ. സ്പീക്കർ എ. എൻ. ഷംസീറിനെതിരെ കണ്ണൂരിലെ സിംഹം പി ജയരാജൻ മുമ്പ്  ഇതേ കാര്യത്തിൽ രംഗത്തെത്തിയിരുന്നു  . സി. ഒ. ടി. നസീർ വധശ്രമകേസിൽ  തന്നെ  പ്രതി ചേർക്കാനുള്ള ചില സി പി എം നേതാക്കളുടെ തന്ത്രമാണ് ജയരാജൻ പൊളിച്ചത് .ഷുക്കൂർ, ഷുഹൈബ്, കതിരൂൾ മനോജ് കേസുകളിൽ പ്രതി സ്ഥാനത്തുള്ള പി. ജയരാജൻ പുതിയൊരു കേസ് കൂടി തന്റെ തലയിൽ ചാരാനുള്ള ശ്രമമാണ് തകർത്തത്. സി ഒ ടി നസീർ വധശ്രമക്കേസ് ആദ്യം വിവാദമായപ്പോൾ തന്നെ ജയരാജന്റെ തലയിൽ ചാരാനുള്ള ശ്രമം നടന്നിരുന്നു.     എന്നാൽ അക്കാര്യം മുൻകൂട്ടി കണ്ട ജയരാജൻ നസീറിനെ ആശുപത്രിയിൽ ചെന്നു കാണുകയും തന്റെ നിരപരാധിത്വം  വ്യക്തമാക്കുകയും ചെയ്തു. തന്നെ ഇല്ലാതാക്കാൻ പാർട്ടി ശ്രമിച്ചെന്ന  പരാതി ജയരാജന്റെ ഉള്ളിലുണ്ട്. വടകരയിലെ സ്ഥാനാർത്ഥിത്വം തന്റെ ജില്ലാ സെക്രടറി സ്ഥാനം ഇല്ലാതാക്കാനുള്ള കരു നീക്കത്തിന്റെ ഭാഗമാണെന്ന് ഏറെ നാളായി ജയരാജൻ  സംശയിക്കുന്നു. അതിൽ കുറച്ചധികം സത്യങ്ങളുണ്ട്. കാരണം ജയരാജനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ തന്നെ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.  സാധാരണ ഒരാളെ സ്ഥാനാർത്ഥിയാക്കുമ്പോൾ അയാൾ പാർട്ടിയിൽ വഹിക്കുന്ന സ്ഥാനം ഒഴിവാക്കാറില്ല. എന്നാൽ ജയരാജനെ മത്സരിപ്പിച്ചതു  സെക്രട്ടറി  സ്ഥാനത്ത് നിന്ന് ഒഴിവാക്കാനായിരുന്നു. എം.പിയായി മത്സരിച്ച എം.വി.ജയരാജൻ ഇപ്പോഴും ജില്ലാ സെകട്ടറിയാണ്.വളരെ നേരത്തെ തന്നെ ജയരാജൻ പിണറായിയുടെ കണ്ണിലെ കരടായിരുന്നു. ജയരാജൻ തങ്ങൾക്കു മേലെ പറക്കുന്നു എന്ന പരാതിയാണ്  പിണറായിക്ക്  ഉണ്ടായിരുന്നത്.     അതിന് വളം വളയ്ക്കാൻ ജയരാജന്റെ സുഹ്യത്തുക്കൾ എന്ന ഭാവേനെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ശുതുക്കൾ  ശ്രമിക്കുകയും ചെയ്തു. അവരാണ് ജയരാജനെ പ്രകീർത്തിച്ച് ആൽബം ഇറക്കിയത്. ഒറ്റനോട്ടത്തിൽ ഇതെല്ലാം ജയരാജനെ നന്നാക്കാനാ ണെന്ന് തോന്നുമായിരുന്നെങ്കിലും  അതായിരുന്നില്ല വാസ്തവം. ജയരാജനെ എതിർക്കാൻ മുരളി വന്നപ്പോൾ തന്നെ ജയരാജൻ തോൽക്കുമെന്ന് സി പിഎം നേതാക്കൾക്ക് അറിയാമായിരുന്നു. തോറ്റാൽ ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്നും  അറിയാമായിരുന്നു. അതിനെ തുരങ്കം വയ്ക്കാനാണ് നസീർ വധശ്രമ കേസ് ജയരാജന്റെ തലയിൽ ചാരാൻ  ശ്രമിച്ചത് . ഇതിനു പിന്നിൽ പാർട്ടി  ആണെന്ന കാര്യം  ജയരാജൻ സംശയിക്കുന്നു.  സി ഒടി നസീറിനെ കണ്ട ജയരാജൻ ഇക്കാര്യം നസീറിനോട് പറഞ്ഞു.   സി പി എം ജില്ലാ സമ്മേളനത്തിൽ സിഐഫ് ഐ നേതാക്കളെ ഉപയോഗിച്ച് ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിപ്പിച്ചത് ഷംസീറാണ്. ജയരാജനെ പ്രകീർത്തിക്കുന്ന ആൽബവും ഫ്ലക്സും വിവാദമാക്കിയതും ഷംസീർ തന്നെയാണെന്നാണ് ജയരാജൻ പക്ഷം പറയുന്നത്.     ഷംസീർ സി പിഎം സംസ്ഥാന കമ്മിറ്റിയുടെ പൂർണ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്നും ജയരാജന് അറിയാം. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. നസീറിനെതിരായ ആക്രമണം അന്വേഷിക്കണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് ജയരാജനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി കമ്മീഷനെ നിയമിച്ചത്. എന്നാൽ ഷംസീറിനെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. കെ. മുരളീധരനും മുല്ലപള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കൾ നസീർ വധത്തിൽ ജയരാജനെ പ്രതികൂട്ടിൽ നിർത്താൻ ശ്രമിച്ചപ്പോൾ തന്നെ സഹായിക്കാൻ ഒരു സിപിഎം നേതാവും എത്താത്തത് ജയരാജനെ വല്ലാതെ വേദനിപ്പിച്ചു . തീർത്തും നിസഹായനാണ് ഇപ്പോൾ ജയരാജൻ. പാർട്ടിക്കുള്ളിലും പുറത്തും അദ്ദേഹത്തിന് ശത്രുക്കൾ മാത്രമാണുള്ളത്. അതിനെ അതിജീവിക്കാൻ പോലും കഴിയാതെ നിരായുധനായി മാറിയിരിക്കുന്നു ജയരാജൻ. ഇപ്പോൾ അ അതേ കളികൾ ആവർത്തിക്കുന്നു ക്കുന്നു ജയരാജനെ സംബന്ധിച്ചിടത്തോളം വൻ പ്രതിസന്ധിയിലൂടെയാണ് അദ്ദേഹം കടന്നു പോയിക്കൊണ്ടിരിക്കുന്നത്... സർക്കാരും പാർട്ടിയും തനിക്കൊപ്പം ഇല്ല. ഏത് നേരത്തും പോലീസ് തൻറെ നേരെ തിരിയാമെന്ന് ജയരാജൻ കരുതുന്നു .     അങ്ങനെ സംഭവിച്ചാൽ പാർട്ടിയിൽ നിന്നും പുറത്താകും. മനു തോമസ് മറ്റുള്ളവരുടെ കയ്യിലെ ചട്ടുകം ആണെന്ന് ജയരാജന്  അറിയാം. അതാണ് അദ്ദേഹം ജാഗ്രതയോടെ നീങ്ങുന്നത്. മനു തോമസിന്റെ സംരക്ഷണം ഇപ്പോൾ പി.ജയരാജന്റെ കൈയിലാണ്. മനുവിന് എന്തെങ്കിലും സംഭവിച്ചാൽ താൻ അകത്താകുമെന്ന് പി. ജെക്കറിയാം. തനിക്കൊപ്പം പ്രവർത്തകരല്ലാതെ ആരുമില്ലെന്നും  പി.ജയരാജനറിയാം. ചുരുക്കം പറഞ്ഞാൽ പി.ജെ പെട്ടത് വലിയ ചതികുഴിയിലാണ്. ഏറെ നാളായി സി പി എമ്മിൻ്റെ അഴിമതികളിൽ മനംമടുത്തിരിക്കുകയാണ് പാർട്ടി പ്രവർത്തകർ. ഒന്നാം പിണറായി സർക്കാരിൻെറ കാലം മുതൽ  അവർ കേട്ടു തുടങ്ങിയതാണ് മനംമടുപ്പിക്കുന്ന നാറുന്ന അഴിമതി കഥകൾ. മുഖ്യമന്ത്രിയുടെ ഓഫിസിൽ  അരുതാത്ത തെല്ലാം നടന്നിട്ടും  അവർ പരസ്യമായി പ്രതികരിച്ചില്ല. പിണറായിയുടെ അറിവോടെയല്ല അവിടെ ശിവശങ്കരൻ അറുമാതിച്ചതെന്ന് അവർ കരുതി. ഇതിൽ വാസ്തവമില്ലെങ്കിലും അവർക്ക് അങ്ങനെ വിശ്വസിക്കാനായിരുന്നു ഇഷ്ടം.      എന്നും അഴിമതിക്കെതിരെ കുരിശുയുദ്ധം നയിച്ച അച്ചുതാനന്ദനെ പോലുള്ള നേതാക്കൾ രംഗത്ത് നിന്നും നിഷ്ക്രമിച്ചതോടെ പിണറായിയെ സഹിക്കുകയല്ലാതെ അവർക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലാതായി.പിണറായിയാണ് ശരിയെന്ന് വിശ്വസിച്ച ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരാണ് ഇപ്പോൾ പാർട്ടിയിൽ നിന്ന് അകന്ന് പി.ജയരാജനൊപ്പം അണിനിരക്കുന്നത്.  പി. ജയരാജൻ സി പി എമ്മിൽ ഒരു സമാധാനമാണെന്ന്  കരുതുകയാണ് അണികൾ.  ഇത് ഒരു നിശബ്ദയാത്രയാണ്.ഇ.പി.ജയരാജനെതിരെ പി.ജയരാജൻ രംഗത്തെത്തിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് പാർട്ടി പി ജെയിൽ വിശ്വാസമർപ്പിച്ച് തുടങ്ങിയത്.  ഇ.പി.ജയരാജൻ എന്ന നേതാവിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിൽ പ്രവർത്തകർ  പാർട്ടിയിൽ നിന്ന് അകലുമായിരുന്നില്ല.  ഇ.പി.ജയരാജൻ അഴിമതിക്കാരൻ തന്നെയെന്ന് പാർട്ടിക്കാർ  ഒരുമിച്ച് വിശ്വസിക്കുന്നു. തൻ്റെ ഭാര്യക്കും മകനും പഞ്ചനക്ഷത്ര റിസോർട്ടിൽ ഓഹരിയുണ്ടെന്ന് ഒരു കമ്യൂണിസ്റ്റ് നേതാവ് തുറന്നു പറയുമെന്ന് അണികൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.   അഥവാ  ഓഹരി  ഉണ്ടെങ്കിൽ തന്നെ അദ്ദേഹത്തിന് പറയാതിരിക്കാമായിരുന്നുവെന്നാണ് അണികൾ നിശബ്ദം പറയുന്നത്.   ഇ.പിയുടെ കുടുംബത്തിന് പണ്ട്  എന്തുണ്ടെന്നായിരുന്നുവെന്ന്  പാർട്ടി  അണികൾക്ക് നന്നായറിയാം. ഇന്ന് ഇ.പിയുടെ സാമ്പത്തിക അടിത്തറ എന്താണെന്നും അണികൾക്ക് നന്നായറിയാം.നിർഭാഗ്യവശാൽ പിണറായി ഉൾപെടെയുള്ള നേതാക്കൾ ഇ പി ക്ക്  പിന്നിലാണ് അണിനിരന്നത്. തനിക്കെതിരെ അന്വേഷണം വന്നാൽ സർക്കാരിനെ മറിച്ചിടാൻ വരെ താൻ തയ്യാറാകുമെന്ന്  ഇ പി ജയരാജൻ മുഖ്യമന്ത്രിയെ അറിയിച്ചു. തന്നെ ബലിയാടാക്കാനാണ് നീക്കമെങ്കിൽ സി പി എമ്മിൻെറ സമുന്നത നേതാക്കളെന്ന് വിശ്വസിക്കുന്നവരുടെ മൂടുപടം അഴിഞ്ഞു വീഴുമെന്നും ഇ.പി.മുന്നറിയിപ്പ് നൽകി. ഒറ്റവാക്കിൽ പറഞ്ഞാൽ സ്വർണ്ണക്കടത്ത് കേസിലെ കഥകളെല്ലാം താൻ പുറത്തു പറയും എന്നാണ്  ഇ പി  പറഞ്ഞത്. ഒരു കാലത്ത് ചക്കരയും ഈച്ചയുമായിരുന്ന പിണറായി - ജയരാജൻ സുഹ്യത്തുക്കൾക്ക് പരസ്പരം എല്ലാം അറിയാം. അതു തന്നെയാണ് പിണറായിയുടെ ഭയം. ദേഷ്യം വന്നാൽ ഇ.പിയെ നിയന്ത്രിക്കാൻ കഴിയില്ലെന്നും പിണറായിക്ക് നന്നായി അറിയാം.       ഇതെല്ലാം അറിയുന്ന പ്രവർത്തകരാണ്  പി.ജയരാജന് പിന്നിൽ അണിനിരക്കുന്നത്.  അതിനാൽ പി. ജയരാജനെ ഇല്ലാതാക്കുക എന്നതാണ് സി.പി.എം. ഔദ്യോഗിക പക്ഷത്തിന്റെ പ്രധാന ഉദ്ദേശ്യം. മതു തോമസ് പോലീസ് സഹായം ചോദിക്കുന്നതിന് മുമ്പ് തന്നെ സംരക്ഷണം നൽകാനുള്ള നിർദ്ദേശം കണ്ണൂർ പോലീസിന് ലഭിച്ചത് തിരുവനന്തപുരത്ത് നിന്നാണ്. എത്രയും വേഗം മനുവിനെ ഇറക്കി പി.ജയരാജനെ വകയിരുത്താൻ ഔദ്യോഗികപക്ഷം തീരുമാനിച്ചുകഴിഞ്ഞു. ഈ മല്ല യുദ്ധത്തിൽ ആരു ജയിക്കും എന്ന ചോദ്യത്തിനാണ് പ്രസക്തി.സി.പി.എം പ്രവർത്തകർ ജയരാജൻ ജയിക്കാൻ ആഗ്രഹിക്കുന്നു.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്നെ വീണ്ടും ക്രിമിനലാക്കരുത് ഇനിയും സഹിക്കാനാകില്ല;അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി അത്ര നിസ്സാരമല്ല, കണ്ണൂരില്‍ സിപിഎമ്മില്‍ കൂട്ടയടി നടക്കുമ്പോള്‍ പി ജെ ഗ്രൂപ്പുകള്‍ ശക്തിയാര്‍ജിക്കുന്നു,സ്വര്‍ണ്ണം  (2 minutes ago)

പിണറായി വിജയന്റെ അടുക്കളയില്‍ ഒളിച്ച മുതലാളി ആരാണ്;അണികള്‍ മഷിയിട്ട് നോക്കിയിട്ടും ആളെ കിട്ടുന്നില്ല,ആരോപണം ഉന്നയിച്ച സിപിഎം നേതാവിനെതിരെ കൊടുവാളെടുത്ത് സ്വരാജ്,കോര്‍പറേറ്റുകളുമായുള്ള മുഖ്യന്റെ ബന്ധം  (41 minutes ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ പാർട്ടി ഒരു അവസരം കൂടി നൽകും....തീരുമാനം; സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ..മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിര  (1 hour ago)

ഹമാസ് കൂട്ടത്തിനിടയിലേക്ക് ഇരച്ച് ഇസ്രയേല്‍ ടാങ്കുകള്‍;ബങ്കറുകളില്‍ നിലവിളി ആയുധങ്ങളില്ലാതെ നട്ടംതിരിഞ്ഞ് ഭീകരര്‍, റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേല്‍ ആക്രമ  (1 hour ago)

കടം വാങ്ങിയ പണം തിരികെ കിട്ടാൻ പരാതിയുമായി എത്തിയ യുവാവിനെ പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് എ എസ് ഐ : പരാതിക്കാരനെ എ എസ് ഐ അസഭ്യം പറയുന്ന വീഡിയോ പുറത്ത്  (1 hour ago)

24 വര്‍ഷത്തെ നിയമപോരാട്ടം... ഒടുവില്‍ അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ച് കോടതി  (1 hour ago)

വൈദ്യുതി ലൈനിൽ തട്ടി ചെറുവിമാനം തകർന്നുവീണു... മൂന്ന് മരണം.... വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തിൽപെട്ടത്....  (1 hour ago)

ലോക്സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തികാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി... ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നു പറഞ്ഞാണു രാഹുൽ ഗാന്ധി ശിവന്റെ ചിത്രം ഉയർത്തിയത്...ഹിന്ദുക്കളെ അക്  (1 hour ago)

അമ്മയെ വെട്ടിക്കൊന്ന മകൾക്കു ജീവപര്യന്തം : ശിക്ഷിച്ചത് അയർക്കുന്നം സ്വദേശിനിയെ... മറ്റ് ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ 25 സാക്ഷികളെ വിസ്തരിച്ചതിൽ കേസിലെ രണ്ടാം സാക്ഷി 15 വയസുള്ള കുട്ടിയുടെ മൊഴിയാണ്  (2 hours ago)

'തലയ്ക്ക് വെളിവില്ലാതെ പോയിട്ടില്ല' കയറി പൊട്ടിച്ച് ജയശങ്കർ..!പിണറായിയുടെ അന്തകൻ S G തന്നെ തെളിവുകൾ ഇതാ  (2 hours ago)

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മറ്റിയിലെ വിമര്‍ശനം ഞെട്ടിക്കുന്നത്... എന്നാല്‍ മേയറെ സംരക്ഷിക്കുന്ന നിലപാടാകും സിപിഎം നേതൃത്വം എടുക്കുക.... മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശന  (2 hours ago)

ദക്ഷിണ ലബനാനിൽ നിന്ന് ഹിസ്ബുല്ല അയച്ച റോക്കറ്റ് ഗുലാൻ കുന്നിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ പതിച്ച് 18 പേർക്ക് പരിക്കേറ്റു. ഒരു സൈനികന്‍റെ നില ഗുരുതരം  (2 hours ago)

റഫയിലെ ഹമാസ് തുരങ്കവും റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഐഡിഎഫ് തകർത്തു... .തെക്കൻ ഗാസയിലെ റഫയിൽ ഐക്യരാഷ്ട്രസഭയുടെ സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഹമാസ് തുരങ്കം ആണ് തകർത്തതെന്നു ഐഡിഎഫ്  (2 hours ago)

ഈ നിമിഷം എനിക്ക് തോന്നുന്നു, ഏറ്റവും അനുഗ്രഹിക്കപ്പെട്ടയാളാണ് ഞാൻ എന്ന്... നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി'- അമ്മയുടെ ഒന്നാംനമ്പർ അംഗത്വകാർഡ് നെഞ്ചോട് ചേർത്ത് വെച്ചശേഷം തുളുമ്പാൻ തുടങ്ങിയ കണ്ണുകളോടെ സ  (2 hours ago)

കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഇന്നത്തെ സർവ്വീസ് റദ്ദാക്കി....  (3 hours ago)

Malayali Vartha Recommends