ഡാറ്റാ സെന്റര്‍; എ.ജി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രം. സി.ബി.ഐ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍
ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയ കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടാണ് മന്ത്രിസഭ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ പറയുന്നു.
നേരത്തെ കേസില്‍ സി.ബി.ഐ അന്വേണമെന്ന ആവശ്യവുമായി മുന്നോട്ട് പോകരുതെന്ന് എജി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്‌തു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നാണ് രണ്ടു പേജുള്ള കത്തില്‍ എ.ജി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ എ.ജിയുടെ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ വിഷയത്തില്‍ നിലപാട് എടുത്തത്.
വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് എ.ജി സുപ്രീംകോടതിയില്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. മുന്നണിക്കുള്ളില്‍ നിന്നുതന്നെ സര്‍ക്കാരിന് ഇത് വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം പുനപരിശോധിച്ചത്.
സി.ബി.ഐ അന്വേഷണം വേണ്ടെന്നത് എ.ജിയുടെ അഭിപ്രായം മാത്രമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ എജിയുടെ നിയമോപദേശം തള്ളിയെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha