Widgets Magazine
03
Jul / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...


ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇ​സ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ...കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്... ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്...


പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി...നാലുപേരും ചേർന്ന് കലയെ കാറിൽവച്ച് കൊലപ്പെടുത്തുകയും സെപ്‌ടിക് ടാങ്കിൽ കുഴിച്ചുമൂടുകയും ചെയ്തെന്നാണ് എഫ് ഐ ആർ... ശരീര അവശിഷ്ടങ്ങൾ നശിപ്പിക്കാൻ രാസവസ്തുക്കൾ...


കണ്ണൂരില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭരണ പരാജയങ്ങള്‍..തുറന്ന് കാട്ടി കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടും ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ളവരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി...സംസ്ഥാന സെക്രട്ടറിയേറ്റ് അവലോകന റിപ്പോര്‍ട്ടും...


ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും.. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്... എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍..ഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മാസ് നീക്കം കേരളം ഈയാഴ്ച കണ്ട് കണ്ണുതള്ളും... പിണറായി വിജയന്റെ വൽസല വൈസ് ചാൻസലർമാർ ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ..യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ട 1.12 കോടി രൂപ ഗവർണർ തിരികെ പിടിക്കും..

01 JULY 2024 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദം... ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത്; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...

ക്യാമ്പസുകളിലെ SFIയുടെ പീഡന മുറിയും ഇടിമുറിയും- പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം...

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചത്; ഇടിമുറി മർദ്ദനത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സഞ്ചോസ്...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മാസ് നീക്കം കേരളം ഈയാഴ്ച കണ്ട് കണ്ണുതള്ളും. മുഖ്യമന്ത്രി പിണറായി വിജയന്റെ വൽസല വൈസ് ചാൻസലർമാർ  ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ  യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ട 1.12 കോടി രൂപ ഗവർണർ തിരികെ പിടിക്കും. ഓരോ വി.സിമാരും ചെലവിട്ട പണം അവരുടെ   പോക്കറ്റിൽ നിന്നും ഗവർണർ ഈടാക്കും.ഇല്ലെങ്കിൽപിണറായിയുടെ സർക്കാർ ആ തുക സർവകലാശാലക്ക് തിരികെ നൽകും. വി.സി. മാരുടെ നിയമനം അസാധുവാക്കിയ ഗവർണറുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ വിവിധ സർവകലാശാലകളിൽനിന്നുള്ള വി.സിമാർ സർവകലാശാല ഫണ്ടിൽ നിന്ന് ചിലവാക്കിയതാണ് കോടികൾ. കോടതി ചെലവുകൾക്കായി വിവിധ സർവകലാശാലകളുടെ ഫണ്ടിൽനിന്ന് ചെലവിട്ടത് ഒരു കോടി 13 ലക്ഷം രൂപയാണെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു.     ഇതിൽ കൂടുതൽഎന്ത് തെളിവാണ്ഗഗവർണർക്ക്ണ വേണ്ടത്. അയോഗ്യരായ വി.സിമാരെ യോഗ്യരാക്കാൻ വേണ്ടിയാണ് സാധാരണക്കാർന്റെ നികുതിപണം ഉപയോഗിച്ചത്.ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയില്ലാതെ ഇത്രയും അലക്ഷ്യമായി തുക ഉപയോഗിക്കാൻ കഴിയില്ല. സർവകലാശാല സ്വയം ഭരണ സ്ഥാപനമാണെങ്കിലും അതിന് ഗ്രാന്റ് അനുവദിക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ അനുമതിയില്ലാതെ പണം ചെലവഴിക്കാൻ കഴിയുകയുമില്ല. സുപ്രീംകോടതി വിധിയെ തുടർന്ന് വിവിധ സർവകലാശാലകളിലെ വിസിമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ച വൈസ് ചാൻസലർമാരാണ് കേസ് നടത്താൻ സർവകലാശാല ഫണ്ട് ഉപയോഗിച്ചത്.   നിയമസഭയിൽ എൽദോസ് പി. കുന്നപ്പിള്ളിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ വിശദമായ കണക്ക് വെളിപ്പെടുത്തിയത്. സ്വന്തം കേസ്നനടത്താ സർക്കാർ പണം ചെലവഴിക്കുന്നതിൽ അപാകതയുണ്ട്. കാരണം വി.സി.മാരുടെ യോഗ്യതയാണ്  ചാൻസലർ  കൂടിയായ ഗവർണർ ചോദ്യം ചെയ്തത് . ചാൻസലറാണ് സർവകലാശാലയുടെ പരമാധികാരി . സർക്കാരിന് സർവകലാശാലയുടെ കാര്യത്തിൽ പരിമിതമായ ഇടപെടൽ മാത്രമേ നടത്താൻ കഴിയുകയുള്ളു.കണ്ണൂർ വി.സി ആയിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രൻ 69 ലക്ഷം രൂപയും കുഫോസ് വി.സിയായിരുന്ന ഡോ. റിജി ജോൺ 36 ലക്ഷം രൂപയും സാങ്കേതിക സർവ്വകലാശാല വി.സി യായിരുന്ന ഡോ: എം.എസ്. രാജശ്രീ ഒന്നരലക്ഷം രൂപയും കാലിക്കറ്റ് വി.സി ഡോ: എം.കെ. ജയരാജ് 4.25 ലക്ഷം രൂപയും     കുസാറ്റ് വി.സി ഡോ: കെ. എൻ. മധുസൂദനൻ 77,500 രൂപയും മലയാളം സർവകലാശാല വി.സിയായിരുന്ന ഡോ: വി. അനിൽകുമാർ ഒരു ലക്ഷം രൂപയും ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി വി.സി ഡോ. മുബാറക് പാഷ 53,000 രൂപയും സർവ്വകലാശാല ഫണ്ടിൽനിന്ന് ചെലവിട്ടതായി മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.അതോടൊപ്പം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ചോദ്യംചെയ്തുള്ള ഹർജ്ജിയിൽ കോടതി ചെലവിനായി എട്ടുലക്ഷം രൂപ നാളിതുവരെ കണ്ണൂർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവാക്കിയതായും സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുള്ള സ്‌പെഷ്യൽ ലീവ് പെറ്റീഷനിൽ വിചാരണ പൂർത്തിയാകാത്തതുകൊണ്ട് പ്രസ്തുത കേസിന്റെ ചെലവുകൾ സർവ്വകലാശാല നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.     ഇതിൽ പ്രതി മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഭാര്യയാണ്. അത് അധികാര ദുർവിനിയോഗമാണ്.കണ്ണൂർ വി.സിയും കുഫോസ് വി.സിയും സുപ്രീം കോടതിയിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നതിന് മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിനെ പ്രത്യേകമായി ചുമതലപെടുത്തുകയായിരുന്നു. കാലിക്കറ്റ് വി.സി, ഹൈക്കോടതിയിലെ യൂണിവേഴ്‌സിറ്റി സ്റ്റാൻഡിങ് കൗൺസലിനെ ഒഴിവാക്കി സീനിയർ അഭിഭാഷകന്റെ സേവനം തേടിയതിന് നാലേകാൽ ലക്ഷം രൂപയാണ് യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത്.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വർഗീസിന്റെ ഹർജ്ജി ഹൈക്കോടതിയിൽ പരിഗണിക്കുമ്പോഴും യൂണിവേഴ്‌സിറ്റി കൗൺസലിനെ ഒഴിവാക്കി മുതിർന്ന അഭിഭാഷകൻ പി. രവീന്ദ്രനെ ചുമതലപെടുത്തിയതിന് 6,50,000 രൂപ കണ്ണൂർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടു.  
സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ കോടതി വ്യവഹാരങ്ങളിൽ സ്വന്തം നിലയ്ക്കാണ് കോടതി ചെലവുകൾ ഉദ്യോഗസ്ഥർ വഹിക്കേണ്ടത്. എന്നാൽ, ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർകക്ഷിയാക്കി കോടതിയിൽ ചോദ്യംചെയ്യുന്നതിന് സർവ്വകലാശാല ഫണ്ടിൽനിന്ന് തുകചെലവിടുന്നത് ആദ്യമായാണ്. ഇത് നിയമവിരുദ്ധമാണെന്ന് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥർ തന്നെ ചൂണ്ടികാട്ടിയിട്ടുണ്ട്. എന്നാൽ ഇത്തരം ഒബ്ജക്ഷനുകൾ വി.സി. മാർ തന്നെ മറികടന്നിരുന്നു.സർവകലാശാല ഉദ്യോഗസ്ഥർക്കെതിരായുള്ള കോടതി വ്യവഹാരങ്ങളിൽ അവർ സ്വന്തം ചെലവിൽ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ, വിസിമാർ ഫയൽ ചെയ്ത ഹർജ്ജികൾക്കു വേണ്ടി ചെലവിട്ട തുക ബന്ധപ്പെട്ട വിസിമാരിൽ നിന്നോ, യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് തുക അനുവദിച്ച സിൻഡിക്കേറ്റ് അംഗങ്ങളിൽനിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.     ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ നീങ്ങാൻ പോകുന്നത്. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള പിണറായിയുടെ നീക്കം തടഞ്ഞത്  യു.ജി.സിയാണ്.  വിവിധ സംസ്ഥാന സർക്കാരുകൾ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പുതിയ നീക്കം. കേരളത്തിന് പുറമേ ബംഗാളിലും ഇതേ നീക്കം നടന്നിരുന്നു.ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ അഥവാ യു ജി സി. 1953 ഡിസം‌ബർ 28-നാണ് മൗലാനാ അബ്ദുൾകലാം ആസാദ് യു.ജി.സി കമ്മീഷൻ ഉദ്ഘാടനം ചെയ്തത്.     
എന്നാൽ നിയമപരമായി ഇത് പ്രാബല്യത്തിൽ വന്നത് 1956-ലാണ്.രാജ്യത്തുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഊർജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്നു. പൂണെ, ഹൈദരാബാദ്, കൽക്കത്ത, ഭോപാൽ‍, ഗുവാഹത്തി, ബാംഗ്ലൂർ എന്നിവിടങ്ങളിലാണീ കേന്ദ്രങ്ങൾ. ഇവിടങ്ങളിൽ ഹൈദരാബാദിലെ, കൽക്കത്ത, ഭോപാൽ, ഗുവാമതി, ബാംഗ്ലൂർ തുടങ്ങിയവയാണ്.സർവകലാശാലാവിദ്യാഭ്യാസം ഏകീകരിക്കുകയാണ് ഇവരുടെ സുപ്രധാന ദൗത്യം. സർവകലാശാലകളിലെ ഗവേഷണസൗകര്യങ്ങൾ,മൂല്യനിർണ്ണയം,അദ്ധ്യാപനം എന്നിവ പരിശോധിച്ച്  ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യവും യു.ജി.സി ക്കുണ്ട്.അടിസ്ഥാനവിദ്യാഭ്യാസ നിലവാരത്തിൽ അനിവാര്യമായ നിയമനിർമ്മാണം നടത്തുകവിദ്യാഭ്യാസസമ്പ്രദായങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുക, ആവശ്യമായ ധനസഹായം നൽകുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതും യു ജി സി യുടെ ലക്ഷ്യമാണ്.  
യു.ജി.സി യുടെ നേതൃത്വത്തിൽ 1984-ൽ സ്ഥാപിക്കപ്പെട്ട ന്യൂക്ലിയസ് സയൻസ് സെന്റർ ആദ്യത്തെ അന്തർ സർവകലാശാലയാണ്. സർവകലാശാലാ വിദ്യാഭ്യാസനിലവാരം പരിശോധിച്ച് വിലയിരുത്തി അവക്ക് അംഗീകാരം നൽകുന്നതിനായി 1994-ൽ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC) (NAAC) സ്ഥാപിച്ചു.യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്. സ്വന്തമായ ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗാധികാരവും ഇതിനുണ്ട്. ചെയർമാനും വൈസ് ചെയർമാനും പത്ത് അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി. കേന്ദ്രസർക്കാർ ആണ് ഇവരെ നിയമിയ്ക്കുന്നത്.ചെയർമാന്റെ കാലാവധി 5 കൊല്ലവും വൈസ് ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി 3 വർഷവും ആണ്. ഇതാണ് യു ജി സി.ഇവർക്ക് മാത്രമാണ് സർവകലാശാലാ ഭരണത്തിൽ ഇടപെടാനുള്ള ഏക അവകാശം. അല്ലാതെ സംസ്ഥാന സർക്കാരിന് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ സ്വന്തം ഇഷ്ടപ്രകാരം  വലിച്ചെറിയാൻ ഒരു അവകാശവുമില്ല.   ഗവർണർമാരെ ചാൻസലർ സ്ഥാനത്ത് നിയമിക്കാൻ തീരുമാനിച്ചത് യു.ജി.സിയുടെ നിർദ്ദേശാനുസരണമാണ്. പിണറായി വിജയന് മുഖ്യമന്ത്രിയാവാൻ മോഹം തുടങ്ങുന്നതിന് മുമ്പ്  ഉണ്ടായ തീരുമാനമാണ് ഇത്.ഗവർണർമാരെ ചാൻസലർമാരാക്കിയത് സർവകലാശാലകൾക്ക് ഔന്നത്യം കൈവരുന്നതിന് വേണ്ടിയാണ്.  മന്ത്രിമാർ ചാൻസലർമാരാകുമ്പോൾ സർവകലാശാലകൾക്കുള്ള സ്വതന്ത്ര അസ്ഥിത്വം ഇല്ലാതാകും. ഇക്കാര്യങ്ങൾ വിശദമായി മനസിലാക്കിയ ശേഷമാണ് ചാൻസലറായി ഗവർണർ മതിയെന്ന നിർദ്ദേശം യുജിസി മുന്നോട്ടുവച്ചത്. സർവകലാശാലകളിൽ കയറി മേയാനാണ് ഇടതു മുന്നണിയുടെ തീരുമാനം.താൻ ഗവർണറായിരിക്കുന്ന കാലത്തോളം അത് നടക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു.സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി.     ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്.1956 നു മുൻപേ ഗവര്‍ണറാണ്   സർവകലാശാലകളുടെചാന്‍സലര്‍. ഇത്  സർക്കാർ നൽകുന്ന ഔദാര്യം  അല്ല. സംസ്ഥാന സര്‍ക്കാരിന്‍റെ  ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി  തീരുമാനിക്കട്ടെ.നാണക്കേട് മറച്ചു  വെക്കാൻ ആണ് സർക്കാരിന്‍റെ  ഇത്തരം  ശ്രമങ്ങൾ.കോടതി  വിധിയിൽ  സർക്കാരിന് അതൃപ്തി ഉണ്ട്‌. സർക്കാർ കേഡറിനു വേണ്ടി പ്രവർത്തിക്കുന്നു. ജനങ്ങൾക്ക്‌ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിൽ  നിന്ന് വിസിമാരെ നിയമിക്കാൻ നിർദേശം  വരുന്നു.   തന്‍റെ    പേഴ്സണല്‍ സ്റ്റാഫിനെ  താൻ തന്നെയാണ് തീരുമാനിക്കുന്നത്.ആ നിയമനങ്ങളില്‍  നിയമലംഘനം  ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വി.സി. മാരെ നിയമിക്കുന്ന കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഗവർണർ പുറത്താക്കിയ പല വി.സി. മാരും ഇപ്പോൾ സർവീസിലില്ല.അതിനാൽ അവരുടെ പെൻഷനിൽ നിന്നും തുക ഈടാക്കേണ്ടി വരും.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദം... ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത്; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന്  (25 minutes ago)

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...  (3 hours ago)

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...  (3 hours ago)

ക്യാമ്പസുകളിലെ SFIയുടെ പീഡന മുറിയും ഇടിമുറിയും- പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം...  (4 hours ago)

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചത്; ഇടിമുറി മർദ്ദനത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സഞ്ചോസ്...  (4 hours ago)

ആരെ കൊന്നാലും നേതാക്കൾ രക്ഷിക്കാനുണ്ടാകുമെന്ന് അവർക്കറിയാം; ഇടിമുറിയും മരണവും ഇനിയും ഉണ്ടാകും- സിദ്ധാർത്ഥിന്റെ പിതാവ്...  (4 hours ago)

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ തെലുങ്കാന സ്വദേശി അറസ്റ്റിൽ...  (4 hours ago)

48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് മധ്യവയസ്കൻ അറസ്റ്റില്‍...  (4 hours ago)

കാപ്പ നിയമ ലംഘനം : പ്രതി അറസ്റ്റില്‍...  (4 hours ago)

കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...  (4 hours ago)

സിഎംആർഎലിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ നൽകിയ റിവിഷൻ പെറ്റീഷനി  (5 hours ago)

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ... എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും പറഞ്ഞ ഗവർണർ, ഇത്തരം ആളുകൾക്ക  (5 hours ago)

അടിയന്തിര കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയ ആയ രോഗിയ്ക്ക് കൈത്താങ്ങ്  (6 hours ago)

അഭിനയ മേഖലയിലെ മികവിന് ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്....  (6 hours ago)

ഇ​സ്രായേൽ സൈന്യത്തിന് സംഭവിക്കുന്നത്  (6 hours ago)

Malayali Vartha Recommends