Widgets Magazine
03
Jul / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...


ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇ​സ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ...കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്... ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്...


പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി...നാലുപേരും ചേർന്ന് കലയെ കാറിൽവച്ച് കൊലപ്പെടുത്തുകയും സെപ്‌ടിക് ടാങ്കിൽ കുഴിച്ചുമൂടുകയും ചെയ്തെന്നാണ് എഫ് ഐ ആർ... ശരീര അവശിഷ്ടങ്ങൾ നശിപ്പിക്കാൻ രാസവസ്തുക്കൾ...


കണ്ണൂരില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭരണ പരാജയങ്ങള്‍..തുറന്ന് കാട്ടി കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടും ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ളവരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി...സംസ്ഥാന സെക്രട്ടറിയേറ്റ് അവലോകന റിപ്പോര്‍ട്ടും...


ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും.. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്... എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍..ഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്...

'ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ആണെടാ ഞാൻ... 'അമ്മ സംഘടനയുടെ മീറ്റിംഗിലേക്കുള്ള സുരേഷ് ഗോപിയുടെ മാസ്സ് എൻട്രി...ഉപഹാരം നല്‍കി വരവേറ്റ് മോഹന്‍ലാല്‍.. പലരും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു... അവിടെ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു...

01 JULY 2024 03:03 PM IST
മലയാളി വാര്‍ത്ത

'ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ആണെടാ ഞാൻ '...ഈ ഒരു ഡയലോഗ് ഈ അടുത്ത ഇറങ്ങിയ മലയാള സിനിമയിൽ ഉള്ളതാണ് . പിന്നീട് അങ്ങോട്ട് ഇതൊരു ട്രെൻഡായി തന്നെ മാറുകയാണ്. ഇപ്പോൾ ഈ ഒരു സാഹചര്യത്തിൽ അത് ഏറ്റവും കൂടുതൽ ചേരാൻ പോകുന്നത് കേന്ദ്ര സഹ മന്ത്രിയായിട്ടുള്ള സുരേഷ് ഗോപിക്കാവും.കാരണം തൃശ്ശൂരിലെ അമ്മാതിരി വിജയം കണ്ട് ഇവിടെ അദ്ദേഹത്തിന്റെ ശത്രുക്കൾക്ക് വരെ കണ്ണും തള്ളി ഇരിക്കുകയാണ്. തൃശൂർ അങ്ങ് എടുക്കുമെന്ന് പറഞ്ഞ വാക്ക് പാലിച്ച് തൃശൂർ അങ്ങ് എടുത്തിരിക്കുകയാണ് നമ്മുടെ ആക്ഷൻ ഹീറോ.അത് മാത്രമല്ല ഇപ്പോഴിതാ മറ്റൊരു കാര്യമാണ് ചർച്ചയാകുന്നത് 'അമ്മ സംഘടനയുടെ മീറ്റിംഗിലേക്കുള്ള സുരേഷ് ഗോപിയുടെ മാസ്സ് എൻട്രി ആണ് ചർച്ചയാകുന്നത്.

 

കാല്‍ നൂറ്റാണ്ടിന് ശേഷം 'അമ്മ' യുടെ ജനറല്‍ ബോഡിയില്‍ സുരേഷ് ഗോപി; കേന്ദ്ര മന്ത്രിയായ ശേഷം വിവിഐപി പരിവേഷവുമായി സുരേഷ് ഗോപി; ഉപഹാരം നല്‍കി വരവേറ്റ് മോഹന്‍ലാല്‍പലവട്ടെ സുരേഷ് ഗോപിയെ പലരും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു. അവിടെ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. കൊച്ചിയില്‍ ഇന്ന് നടന്ന മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപി എത്തി. 27 വര്‍ഷത്തിന് ശേഷം ആദ്യമായാണ് സുരേഷ് ഗോപി അമ്മയുടെ ജനരല്‍ ബോഡിയില്‍ പങ്കെടുക്കുന്നത്. കേന്ദ്ര മന്ത്രിയായ ശേഷം വിവിഐപി പരിവേഷവുമായാണ് സുരേഷ് ഗോപി എത്തിയത്.

സംഘടനയുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ വോട്ടെടുപ്പ് തീരുന്നതിന് തൊട്ടുമുന്‍പാണ് സുരേഷ് ഗോപി എത്തിയത്. തുടര്‍ന്ന് സുരേഷ് ഗോപി വോട്ടുരേഖപ്പെടുത്തുകയും ചെയ്തു.സുരേഷ് ഗോപിയെ ഉപഹാരം നല്‍കിയാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വരവേറ്റത്. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ഗോപിയെ താരസംഘടന ആദരിക്കുകയും ചെയ്തു. പുതുക്കിയ അംഗത്വ കാര്‍ഡും സുരേഷ് ഗോപിക്ക് നല്‍കി. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് 1997ല്‍ സുരേഷ് ഗോപി അമ്മയില്‍ നിന്ന് വിട്ടുനിന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ അമ്മ സംഘടിപ്പിച്ച ഉണര്‍വ് എന്ന മെഡിക്കല്‍ ക്യാമ്പില്‍ സുരേഷ് ഗോപി പങ്കെടുത്തിരുന്നു.

 

എന്നാല്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കുന്നത് കാല്‍നൂറ്റാണ്ടിന് ശേഷമാണ്.തന്നെ അന്ന് അടിച്ചൊതുക്കാൻ ശ്രമിച്ചവരുടെ മുൻപിലൂടെ തലയുയർത്തി പിടിച്ചു കൊണ്ടാണ് സുരേഷ് ഗോപി കടന്നു പോയത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഞാൻ തന്നെയാണ് ഒരേയൊരു ആക്ഷൻ ഹീറോ എന്ന് വെല്ലുവിളിച്ചു കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വരവ്. അതെ സമയം മലയാള സിനിമ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖ്. തിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് സിദ്ദിഖ് താര സംഘടനയുടെ താക്കോല്‍ സ്ഥാനാത്ത് എത്തുന്നത്. ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാരാകും.നടന്‍ ബാബുരാജിനെ ജോയിന്റ്‌ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.

 

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖിനെ തിരഞ്ഞെടുത്തത്.അമ്മയുടെ മൂന്ന് വര്‍ഷത്തില്‍ ഒരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. കടുത്ത മത്സരമായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്നത്.ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍, സിദ്ദിഖ്, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിച്ചത്. സിദ്ദിഖിന് പിന്നില്‍ കുക്കുപരമേശ്വരന്‍ രണ്ടാമത് എത്തി. 25 വര്‍ഷത്തിനുശേഷം ഇടവേള ബാബു സ്ഥാനമൊഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 1994ല്‍ അമ്മയ്ക്ക് രൂപം നല്‍കിയതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതല്‍ ബാബു നേതൃത്വത്തിലുണ്ടായിരുന്നു.പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരും. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോഹന്‍ലാല്‍ പ്രസിഡന്റാകുന്നത്. കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക നല്‍കിയെങ്കിലും സഹപ്രവര്‍ത്തകരിടപെട്ട് പിന്തിരിപ്പിച്ചെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

 

മോഹന്‍ലാല്‍ ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സഹപ്രവര്‍ത്തകരുടെ സ്നേഹത്തിന് വഴങ്ങുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും, ജോയിന്റ്‌ സെക്രട്ടറി തിരഞ്ഞെടുപ്പിലേക്ക് അനൂപ് ചന്ദ്രന്‍, ബാബുരാജ് എന്നിവരുമാണ് മത്സരിച്ചത്.ട്രഷററായി ഉണ്ണി മുകുന്ദനേയും തിരഞ്ഞെടുത്തു. അതായത് അമ്മയുടെ താക്കോല്‍ സ്ഥാനം മോഹന്‍ലാലും സിദ്ദിഖും ഉണ്ണി മുകന്ദനും നല്‍കുകയാണ് നടി-നടന്മാര്‍.സമൂഹമാധ്യമങ്ങളിൽ തന്നെ പലരും ബലിയാടാക്കിയപ്പോൾ 'അമ്മ' സംഘടനയിലെ ആരും പിന്തുണച്ചില്ലെന്ന് സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി ഇടവേള ബാബു.

സംഘടനയിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചിലർ തനിക്ക് 'പെയ്ഡ് സെക്രട്ടറി' എന്ന അലങ്കാരം ചാർത്തിത്തന്നതായും അദ്ദേഹം വിടവാങ്ങൽ പ്രസംഗത്തിൽ വികാരഭരിതനായി പറഞ്ഞു.സമൂഹമാധ്യമത്തിൽ ആക്രമിക്കപ്പെട്ടപ്പോൾ ആരും സഹായത്തിനുണ്ടായില്ല. ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട് മറുപടി പറയാനാകില്ല. പ്രതികരിക്കേണ്ടിയിരുന്നത് മറ്റുള്ളവരാണ്. പക്ഷേ, ഒരാൾപോലും മറുപടി പറഞ്ഞില്ല. പുതിയ ഭരണസമിതിയിലുള്ളവർക്ക് ഈ അവസ്ഥയുണ്ടാകരുത്. മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും എന്നും കൂടെ നിന്നതുകൊണ്ടാണ് പലതും സാധിച്ചത്.

 

ശമ്പളം തരണമെന്ന് ആദ്യം പറഞ്ഞത് ജഗതി ശ്രീകുമാറാണ്. അന്നത് ആരും കേട്ടില്ല. ഒൻപത് വർഷം മുൻപാണ് 30,000 രൂപ അലവൻസ് കിട്ടിത്തുടങ്ങിയത്. സ്ഥാനമൊഴിയുമ്പോൾ അത് 50,000 രൂപ ആയിട്ടുണ്ട്. പക്ഷേ, അതിലെ പതിനായിരം രൂപ മാത്രമാണ് എടുക്കാറുള്ളത്. ബാക്കിയുള്ളത് ഡ്രൈവർക്കും ഫ്ലാറ്റിനുമാണ്. ആദ്യതവണ ജനറൽ സെക്രട്ടറിയായപ്പോൾ 36 ലക്ഷം രൂപയും രണ്ടാംവട്ടം ഒരുകോടിയും നീക്കിയിരിപ്പുണ്ടാക്കി. സ്ഥാനമൊഴിയുന്നത് സംഘടനയ്ക്ക് ആറരക്കോടി രൂപ ബാക്കിവെച്ചുകൊണ്ടാണ്- ഇടവേള ബാബു പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...  (3 hours ago)

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...  (3 hours ago)

ക്യാമ്പസുകളിലെ SFIയുടെ പീഡന മുറിയും ഇടിമുറിയും- പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം...  (3 hours ago)

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചത്; ഇടിമുറി മർദ്ദനത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സഞ്ചോസ്...  (3 hours ago)

ആരെ കൊന്നാലും നേതാക്കൾ രക്ഷിക്കാനുണ്ടാകുമെന്ന് അവർക്കറിയാം; ഇടിമുറിയും മരണവും ഇനിയും ഉണ്ടാകും- സിദ്ധാർത്ഥിന്റെ പിതാവ്...  (3 hours ago)

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ തെലുങ്കാന സ്വദേശി അറസ്റ്റിൽ...  (3 hours ago)

48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് മധ്യവയസ്കൻ അറസ്റ്റില്‍...  (3 hours ago)

കാപ്പ നിയമ ലംഘനം : പ്രതി അറസ്റ്റില്‍...  (3 hours ago)

കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...  (3 hours ago)

സിഎംആർഎലിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ നൽകിയ റിവിഷൻ പെറ്റീഷനി  (4 hours ago)

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ... എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും പറഞ്ഞ ഗവർണർ, ഇത്തരം ആളുകൾക്ക  (4 hours ago)

അടിയന്തിര കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയ ആയ രോഗിയ്ക്ക് കൈത്താങ്ങ്  (5 hours ago)

അഭിനയ മേഖലയിലെ മികവിന് ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്....  (5 hours ago)

ഇ​സ്രായേൽ സൈന്യത്തിന് സംഭവിക്കുന്നത്  (6 hours ago)

ഞെട്ടിക്കുന്ന കണ്ടെത്തൽ  (6 hours ago)

Malayali Vartha Recommends