Widgets Magazine
03
Jul / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...


ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇ​സ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ...കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്... ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്...


പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി...നാലുപേരും ചേർന്ന് കലയെ കാറിൽവച്ച് കൊലപ്പെടുത്തുകയും സെപ്‌ടിക് ടാങ്കിൽ കുഴിച്ചുമൂടുകയും ചെയ്തെന്നാണ് എഫ് ഐ ആർ... ശരീര അവശിഷ്ടങ്ങൾ നശിപ്പിക്കാൻ രാസവസ്തുക്കൾ...


കണ്ണൂരില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭരണ പരാജയങ്ങള്‍..തുറന്ന് കാട്ടി കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടും ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ളവരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി...സംസ്ഥാന സെക്രട്ടറിയേറ്റ് അവലോകന റിപ്പോര്‍ട്ടും...


ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും.. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്... എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍..ഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്...

തോൽവിക്കുള്ള മുഴുവൻ കാരണവും മുഖ്യമന്ത്രിയുടെ തലയിൽ വീണിരിക്കുകയാണ്..തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന്...സ്വന്തം അണികൾ തന്നെ തുറന്നടിച്ചിരിക്കുകയാണ്...

01 JULY 2024 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദം... ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത്; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...

ക്യാമ്പസുകളിലെ SFIയുടെ പീഡന മുറിയും ഇടിമുറിയും- പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം...

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചത്; ഇടിമുറി മർദ്ദനത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സഞ്ചോസ്...

എല്ലാം തികഞ്ഞ തൃപ്തിയായി നിൽക്കുന്ന മുഖ്യമന്ത്രിയുടെ തലയ്ക്ക് അടുത്ത വാളും കൂടെ ഓങ്ങി ഇരിക്കുകയാണ് സ്വന്തം നേതൃത്വം . ആരോപണങ്ങളുടെ നീണ്ടു ശരങ്ങൾ ആണ് കുറച്ചു ദിവസമായി മുഖ്യമന്ത്രിക്ക് കിട്ടി കൊണ്ട് ഇരിക്കുന്നത് . രാവിലെ എണ്ണിക്കുന്നു പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്ന് വിമർശനം. ഉച്ചക്ക് ആലപ്പുഴയിൽ നിന്ന് വൈകുനേരം കണ്ണൂരിൽ നിന്ന് രാത്രി പത്തനംത്തിട്ടയിൽ നിന്ന് . കഴിഞ്ഞിട്ടില്ല ഇങ്ങനെ ഓരോ ജില്ലാ കമ്മിറ്റികളിലും മുഖ്യൻ എയറിലാണ് . തോൽവിക്കുള്ള മുഴുവൻ കാരണവും മുഖ്യമന്ത്രിയുടെ തലയിൽ വീണിരിക്കുകയാണ് . എന്തായാലും തിരുത്തേണ്ടി ഇരിക്കുന്നു . കാരണം പിണറായി വിജയൻ എന്ന പേരെടുത്ത് പറയാൻ ഭയമുള്ള നേതാക്കൾ പോലും ഇന്ന് പാർട്ടിയുടെ ഈ അവസ്ഥയ്ക്ക് കാരണം പിണറായി വിജയൻ ആണ് എന്ന പറയാൻ യാതൊരു മടിയുമില്ലാതെ ആയിരിക്കുന്നു.

 

ഏതായാലും രഹസ്യങ്ങളും ഇന്ന് അങ്ങാടി പാട്ടാവുകയാണ്. അല്ലെങ്കിൽ പാട്ടാക്കുകയാണ് സ്വന്തം അണികൾ എന്ന് തന്നെ വളരെ കൃത്യമായി പറയാം . ഇപ്പോഴിതാ മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തോട് വിശദീകരണം ആവശ്യപ്പെട്ട് സിപിഎം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിയ്‌ക്കും സിപിഎം നേതാക്കൾക്കുമെതിരെ ശക്തമായ വിമർശനം ഉണ്ടായത്. കമ്മിറ്റിയിലെ ആദ്യദിനമാണ് ജില്ലാ കമ്മിറ്റിയംഗമായ കരമന ഹരി തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെഅടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. തുടർന്ന് മേൽകമ്മിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്ത എം.സ്വരാജ് ആ മുതലാളിയുടെ പേര് പറയണമെന്നും വെറുതെ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞു.

എന്നാൽ കരമന ഹരി മറുപടി നൽകിയില്ല.തുടർന്നാണ് ഹരിയുടെ പരാമർശം പരിശോധിക്കുമെന്നും വിശദീകരണം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി, മന്ത്രി പി.എ മുഹമ്മദ് റിയാസ്, സ്‌പീക്കർ എ.എൻ ഷംസീർ എന്നിവർക്കെതിരെ ജില്ലാ കമ്മിറ്റിയിൽ വലിയ വിമർശനമാണ് ഉണ്ടായത്. ഇന്നലത്തെ കമ്മിറ്റിയിൽ കരമന ഹരി പങ്കെടുത്തില്ല.തലസ്ഥാനത്തെ ഫാർമസ്യൂട്ടിക്കൽ വ്യവസായിയുമായി എ.എൻ ഷംസീറിന് ബിസിനസ് ബന്ധമുണ്ടെന്ന് ചില ജില്ലാ കമ്മിറ്റിയംഗങ്ങൾ ആരോപിച്ചു. പാർട്ടിപ്രവർത്തകർക്ക് കടന്നുചെല്ലാൻ കഴിയാത്തിടത്ത് ഷംസീറിന് എന്ത് ബന്ധമെന്നും ചിലർ ചോദിച്ചു. പാർട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് രീതിയിലല്ല എന്ന ചില അംഗങ്ങളുടെ ആരോപണത്തിന് ജില്ലാ സെക്രട്ടറി നൽകിയ മറുപടിയും ബഹളത്തിന് ഇടയാക്കിയെന്നാണ് റിപ്പോർട്ടുകൾ. നഗരസഭയുടെ പ്രവർത്തനവും മേയറുടെ ശൈലിയും കമ്മിറ്റിയിൽ വിമർശനത്തിന് ഇടയാക്കി.

 

സിപിഎം കോട്ടയം ജില്ലാ നേതൃത്വം നല്‍കുന്നതും പാര്‍ട്ടിയില്‍ തിരുത്തലുകള്‍ വേണമെന്ന ആവശ്യം. ഏറെ നാളേക്ക് ശേഷം കോട്ടയത്തെ സിപിഎം യോഗത്തിലും തുറന്നു പറച്ചിലുകളുണ്ടായി. ലോക്‌സഭാ തോല്‍വിയുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന കുറ്റപ്പെടുത്തലാണ് യോഗത്തിനെ ശ്രദ്ധേയമാക്കുന്നത്.സിപിഎം സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ടിന് അപ്പുറം പ്രശ്‌നങ്ങളുണ്ടെന്നും തൊലിപ്പുറത്തെ ചികില്‍സകൊണ്ട് നഷ്ട വസന്തം തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്നും കോട്ടയത്തെ സിപിഎം തിരിച്ചറിയുന്നു. കോട്ടയത്ത് ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ചത് കേരളാ കോണ്‍ഗ്രസിന്റെ തോമസ് ചാഴിക്കാടനാണ്. എന്ന് പറഞ്ഞ് തോല്‍വിയുടെ ഉത്തരവാദിത്തം കേരളാ കോണ്‍ഗ്രസിന്റെ തലയില്‍ കോട്ടയത്തെ സിപിഎം കെട്ടിവയ്ക്കുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.

 

പിണറായിസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പലതും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്നതാണെന്നു സി.പി.എം. കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണു മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റു മന്ത്രിമാര്‍ക്കുമെതിരേ ജില്ലാ കമ്മിറ്റിയംഗങ്ങളുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. കോട്ടയത്തെ പരാജയത്തിന് കാരണവും പിണറായിയാണെന്ന് കുറ്റപ്പെടുത്തുന്നു. അതിരുവിട്ട ആ ശകാരത്തിന് നല്‍കേണ്ടി വന്ന പ്രതിഫലമാണ് തോല്‍വിയെന്നും സിപിഎം ജില്ലാ നേതൃത്വം പറയുന്നു.ഏതായാലും ഏതോ ഒരു സിനിമയിൽ പറയുന്നത് പോലെ ഹോമം വേണം എന്നുള്ളതിന് പകരം തിരുത്തൽ വേണം . കാരണം നാൾക്കു നാൾ ശത്രുക്കളുടെ എണ്ണം വർധിച്ചു കൊണ്ട് ഇരിക്കുകയാണ്. കേരളത്തിലെ പരാജയത്തിന് ഭരണ വിരുദ്ധ വികാരം കാരണമായെന്ന വാദം മൂന്നു ദിവസമായി ഡൽഹിയിൽ നടന്ന സി.പി.എം കേന്ദ്രകമ്മിറ്റി തള്ളിയില്ല.

 

തോൽവിയിൽ ആഴത്തിലുള്ള പരിശോധന നടത്തും. പരാജയ കാരണങ്ങൾ പഠിക്കും. തിരിച്ചടിക്ക് ഇടയാക്കിയ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്തും. തിരുത്തലിനുള്ള മാർഗനിർദ്ദേശങ്ങൾ തയാറാക്കി നൽകുമെന്നാണ് സൂചന.ഭരണ വിരുദ്ധ വികാരം അടക്കം പരിശോധിക്കാൻ സമിതി . ഭരണ,വിരുദ്ധ വികാരമെന്ന വാദത്തെ കേന്ദ്രകമ്മിറ്റിയിൽ തള്ളിപ്പറയാൻ കേരളത്തിലെ പല മുതി‌ർന്ന നേതാക്കളും തയ്യാറായില്ലെന്നാണ് സൂചന. സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്രനേതാക്കളും പങ്കെടുക്കും. മൂന്നു ദിവസമായി നടന്ന പാർട്ടി കേന്ദ്രകമ്മിറ്റി യോഗം ഇന്നലെ സമാപിച്ചു.അടിസ്ഥാന വിഭാഗങ്ങൾക്കിടയിലെ വോട്ടു ചോർന്നത് കേരളത്തിലെ തോൽവിക്ക് കാരണമായതെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. മത സാമുദായിക സംഘടനകളുടെ എതിർപ്പ് മാത്രമല്ല ,പരാജയത്തിന് വിവിധ കാരണങ്ങളുണ്ട്.

കമ്മ്യൂണിസ്റ്റ് ആശയങ്ങൾ തിരികെ പിടിച്ചാൽ ജനം പാ‌ർട്ടിയിലേക്ക് മടങ്ങിവരും. ജനങ്ങളുടെ ഇടയിലേക്കിറങ്ങി പ്രചാരണം നടത്തണം. . അവരെ കേൾക്കണം.കേരളത്തിൽ ബി.ജെ.പിയുടെ വളർച്ചയും വോട്ട് വിഹിതത്തിലെ വർദ്ധനയും സി.പി.എം പരിശോധിക്കും. . തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം തടയാൻ കഴിയാത്തതും ചർച്ചയായി. കേരളത്തിൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകളിലെ ചോർച്ചയെ അതീവഗൗരവമായാണ് കേന്ദ്ര നേതൃത്വം കാണുന്നത്.ഇനിയും പാഠങ്ങൾ ഉൾകൊണ്ട തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ ഈ കപ്പൽ അതികം വൈകാതെ ആടിയുലയുന്ന കാഴ്ച്ച കാണേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദം... ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത്; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന്  (16 minutes ago)

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...  (3 hours ago)

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...  (3 hours ago)

ക്യാമ്പസുകളിലെ SFIയുടെ പീഡന മുറിയും ഇടിമുറിയും- പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം...  (3 hours ago)

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചത്; ഇടിമുറി മർദ്ദനത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സഞ്ചോസ്...  (4 hours ago)

ആരെ കൊന്നാലും നേതാക്കൾ രക്ഷിക്കാനുണ്ടാകുമെന്ന് അവർക്കറിയാം; ഇടിമുറിയും മരണവും ഇനിയും ഉണ്ടാകും- സിദ്ധാർത്ഥിന്റെ പിതാവ്...  (4 hours ago)

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ തെലുങ്കാന സ്വദേശി അറസ്റ്റിൽ...  (4 hours ago)

48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് മധ്യവയസ്കൻ അറസ്റ്റില്‍...  (4 hours ago)

കാപ്പ നിയമ ലംഘനം : പ്രതി അറസ്റ്റില്‍...  (4 hours ago)

കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...  (4 hours ago)

സിഎംആർഎലിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ നൽകിയ റിവിഷൻ പെറ്റീഷനി  (4 hours ago)

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ... എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും പറഞ്ഞ ഗവർണർ, ഇത്തരം ആളുകൾക്ക  (5 hours ago)

അടിയന്തിര കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയ ആയ രോഗിയ്ക്ക് കൈത്താങ്ങ്  (5 hours ago)

അഭിനയ മേഖലയിലെ മികവിന് ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്....  (6 hours ago)

ഇ​സ്രായേൽ സൈന്യത്തിന് സംഭവിക്കുന്നത്  (6 hours ago)

Malayali Vartha Recommends