Widgets Magazine
03
Jul / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...


ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇ​സ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ...കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്... ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്...


പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി...നാലുപേരും ചേർന്ന് കലയെ കാറിൽവച്ച് കൊലപ്പെടുത്തുകയും സെപ്‌ടിക് ടാങ്കിൽ കുഴിച്ചുമൂടുകയും ചെയ്തെന്നാണ് എഫ് ഐ ആർ... ശരീര അവശിഷ്ടങ്ങൾ നശിപ്പിക്കാൻ രാസവസ്തുക്കൾ...


കണ്ണൂരില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭരണ പരാജയങ്ങള്‍..തുറന്ന് കാട്ടി കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടും ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ളവരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി...സംസ്ഥാന സെക്രട്ടറിയേറ്റ് അവലോകന റിപ്പോര്‍ട്ടും...


ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും.. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്... എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍..ഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്...

'തലയ്ക്ക് വെളിവില്ലാതെ പോയിട്ടില്ല' കയറി പൊട്ടിച്ച് ജയശങ്കർ..!പിണറായിയുടെ അന്തകൻ S G തന്നെ തെളിവുകൾ ഇതാ

01 JULY 2024 05:46 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഒരു അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ബിജെപി. ഇനിയുള്ള നീക്കങ്ങള്‍ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ്. കാരണം സുരേഷ് ഗോപിക്ക് കേരളത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന് ബോധ്യമായി. കേന്ദ്ര മന്ത്രിയെ പിന്തുണയ്ക്കുന്ന വലിയ ഒരുകൂട്ടം കേരളത്തില്‍ ഉണ്ട്. ഈ ആത്മവിശ്വാസത്തില്‍ വരാന്‍ പോകുന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കളത്തിലിറങ്ങി ബിജെപി. അടിയുറച്ച സിപിഎം ഗ്രാമങ്ങളില്‍ നിന്നും വോട്ട് പിടിച്ചെടുക്കും. തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി മുഖം സുരേഷ് ഗോപി ആയിരിക്കും.


'ജനവികാരം പ്രകടിപ്പിക്കാനാണ് സുരേഷ്ഗോപി നടന്നത്, അതിനെ വെള്ളം കുടിച്ചെന്നും മസിലുകയറിയെന്നും പറഞ്ഞ് പരിഹസിക്കുമ്പോൾ വിപരീത ഫലമുണ്ടാക്കും, ഇടതിന്റെ ഇരിഞ്ഞാലക്കുടയിൽ സുരേഷ് ഗോപിക്ക് കിട്ടിയ വോട്ടെടുത്ത് നോക്കൂ'; അഡ്വ.എ ജയശങ്കർ

 

 


സിപിഎമ്മില്‍ നിന്ന് വലിയ വോട്ട് ചോര്‍ച്ചയുണ്ടായി അത് ബിജെപി അക്കൗണ്ടുകളിലാണ് നിറഞ്ഞത്. ഇതാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആവേശം. കണ്ണൂര് തൂക്കുമെന്ന് സുരേഷ് ഗോപി മുന്‍പ് വെല്ലുവിളിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി കണ്ണൂരില്‍ പോയി ഓളമുണ്ടാക്കിയതും ഇതിന്റെ ഭാഗമാണ്. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ നിന്നാല്‍ ജനങ്ങള്‍ പിന്നില്‍ അണിനിരക്കുമെന്ന കണക്ക് കൂട്ടല്‍ കേരള ബിജെപി നേതൃത്വത്തിനും ഉണ്ട്. കെ സുരേന്ദ്രനെ മുന്നില്‍ നിര്‍ത്തിയാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന ബോധവും നേതാക്കള്‍ക്ക് ഉണ്ട്. അഥുകൊണ്ട് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സുരേഷ് ഗോപി ആയിരിക്കും താരം. കേന്ദ്ര സഹമന്ത്രിയാണ് സുരേഷ് ഗോപി. നല്ല തിരക്കുകളും ഉണ്ടാകും എങ്കിലും ജോലിയില്‍ തടസം ഉണ്ടാകാതെ അദ്ദേഹം കേരളത്തില്‍ ബിജെപിയെ വളര്‍ത്താനും മുന്നില്‍ ഉണ്ടാകുമെന്നാണ് കേരള നേതാക്കള്‍ വിലയിരുത്തുന്നത്.

സുരേഷ് ഗോപി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് പാര്‍ട്ടി അക്കൗണ്ടില്‍ വീഴും. ജനങ്ങള്‍ ബിജെപിയോടുള്ള അയയ്േ എന്ന മനോഭാവം മാറ്റിയെടുക്കാന്‍ സുരേഷ് ഗോപിയിലൂടെ മാത്രമേ സാധിക്കു.വാര്‍ഗ്ഗീയ പാര്‍ട്ടിയെന്ന ലേബല്‍ കളഞ്ഞ് വികസന പാര്‍ട്ടിയെന്ന ലേബല്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങലുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം കേരള ബിജെപിക്ക് മുതല്‍ക്കൂട്ടാണ്. സുരേഷ് ഗോപിയിലൂടെ കേരളത്തിലേക്ക് ഇറങ്ങിച്ചെന്ന് വിശ്വാസം ആര്‍ജ്ജിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം.

 

 

 

സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരമാവധി മുതലാക്കി കേരളത്തില്‍ വേരുറപ്പിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി. കണ്ണൂരിലുള്‍പ്പടെ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ കൈപ്പിടിയിലൊതുക്കാനാണ് ബിജെപിയുടെ ശ്രമം. ഓരോയിടത്തും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പരമാവധി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒരേഒരു സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. അതിനെക്കാളേറെ സിപിഎമ്മിനെ ഞെട്ടിച്ചത് കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളിലും മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും ബിജെപിയുടെ വോട്ട് കൂടിയതാണ്. ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, ധര്‍മ്മടം, തളിപ്പറമ്പ് തുടങ്ങി പല സിപിഎം കോട്ടകളിലും ബിജെപി കൂട്ടിയത് നാലിരട്ടിയിലേറെ വോട്ടുകളാണ്. ഇവിടങ്ങളിലൊന്നും ബിജെപി കാര്യമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നില്ല. സിപിഎം ഏരിയയെന്ന് കണ്ട് ഒഴിഞ്ഞുമാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപിക്കാര്‍ ഞെട്ടി.

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബിജെപിക്ക് ബൂത്ത് കമ്മറ്റി പോലുമില്ലാത്തിടത്തുപോലും മൂന്നക്ക വോട്ടുകള്‍ നേടാന്‍ അവര്‍ക്കായി. സിപിഎമ്മിനോടുള്ള ജനങ്ങളുടെ വിരോധമാണ് കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ തന്നെ ഇത്തരം സ്ഥലങ്ങളില്‍ വോട്ടുകൂടാന്‍ ഇടയാക്കിയതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ബോംബ് രാഷ്ട്രീയവും, സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ക്ക് മേലുള്ള ആരോപണങ്ങള്‍ മുതലെടുക്കാന്‍ തന്നെയാണ് ബിജെപിയുടെ ശ്രമം. സിപിഎമ്മിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യാതിരിക്കാനും അവര്‍ ശ്രദ്ധിക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമുള്ള സിപിഎം പ്രാദേശിക നേതാക്കള്‍ തങ്ങളുടെ പാളയത്തില്‍ എത്തുമെന്നും ബിജെപി കണക്കുകൂട്ടുന്നു. മുതിര്‍ന്ന നേതാക്കളായിരിക്കും സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുക. പി കെ കൃഷ്ണദാസിനായിരിക്കും ഏകോപന ചുമതല എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രമല്ല കേരളത്തില്‍ തലസ്ഥാന ജില്ലയുള്‍പ്പടെ ഒട്ടുമിക്കയിടങ്ങളിലും അടുത്ത തിരഞ്ഞെടുപ്പോടെ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. തോല്‍വിയെക്കുറിച്ച് സിപിഎം ജില്ലാ കമ്മറ്റികള്‍ നടത്തിയ വിലയിരുത്തലുകളെല്ലാം ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ച് സൂചിപ്പിക്കുന്നുമുണ്ട്. സ്വയം വിമര്‍ശനമുണ്ടെങ്കിലും ബിജെപിയെ എങ്ങനെ തടയാം എന്നതിനെപ്പറ്റി സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടില്ല എന്നാണ് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായ ഘടകങ്ങള്‍ കൂടുതല്‍ അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനൊപ്പം കൂടുതല്‍ ന്യൂനപക്ഷ, പിന്നാക്ക വോട്ടുകളും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പെട്ടിയില്‍ വീഴ്ത്താനുള്ള ശ്രമത്തിലാണ് ബിജെപി. അടുത്തുതന്നെ നടക്കുന്ന പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ ഇതിന്റെ ടെസ്റ്റുഡോസായിരിക്കും. ശോഭാ സുരേന്ദ്രനെ മത്സരിപ്പിച്ച് പാലക്കാട് നിയമസഭയിലെ അക്കൗണ്ട് വീണ്ടും തുറക്കാനായിരിക്കും ബിജെപിയുടെ ഇപ്പോഴത്തെ ശ്രമം.

സിപിഎമ്മിന്റെ് പരമ്പരാഗത ഈഴവ വോട്ടുബാങ്കില്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വീണത് പാര്‍ട്ടിയ്ക്ക് വലിയ വിള്ളലാണ് വീഴുത്തിയത്. അതിലെറെയും വോട്ടുകള്‍ ആലപ്പുഴയിലും ആറ്റിങ്ങലുമെല്ലാം ബിജെപിക്ക് കിട്ടിയിരുന്നു. ഈഴവ വോട്ടുകള്‍ കൂടുതല്‍ ഉറപ്പിച്ചുനിര്‍ത്താനും ബിജെപി ശ്രമമുണ്ട്. വെള്ളാപ്പള്ളി നടേശനെതിരായ സിപിഎം വിമര്‍ശനങ്ങളെ തുടര്‍ന്നും ബിജെപി നേതൃത്വം ശക്തമായി പ്രതിരോധിക്കും. സിപിഎം പ്രതിസന്ധി മുതലെടുത്ത് തദ്ദേശതിരഞ്ഞെടുപ്പിലും പിന്നെ നിയമസഭ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...  (2 hours ago)

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...  (3 hours ago)

ക്യാമ്പസുകളിലെ SFIയുടെ പീഡന മുറിയും ഇടിമുറിയും- പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം...  (3 hours ago)

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചത്; ഇടിമുറി മർദ്ദനത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സഞ്ചോസ്...  (3 hours ago)

ആരെ കൊന്നാലും നേതാക്കൾ രക്ഷിക്കാനുണ്ടാകുമെന്ന് അവർക്കറിയാം; ഇടിമുറിയും മരണവും ഇനിയും ഉണ്ടാകും- സിദ്ധാർത്ഥിന്റെ പിതാവ്...  (3 hours ago)

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ തെലുങ്കാന സ്വദേശി അറസ്റ്റിൽ...  (3 hours ago)

48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് മധ്യവയസ്കൻ അറസ്റ്റില്‍...  (3 hours ago)

കാപ്പ നിയമ ലംഘനം : പ്രതി അറസ്റ്റില്‍...  (3 hours ago)

കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...  (3 hours ago)

സിഎംആർഎലിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ നൽകിയ റിവിഷൻ പെറ്റീഷനി  (4 hours ago)

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ... എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും പറഞ്ഞ ഗവർണർ, ഇത്തരം ആളുകൾക്ക  (4 hours ago)

അടിയന്തിര കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയ ആയ രോഗിയ്ക്ക് കൈത്താങ്ങ്  (5 hours ago)

അഭിനയ മേഖലയിലെ മികവിന് ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്....  (5 hours ago)

ഇ​സ്രായേൽ സൈന്യത്തിന് സംഭവിക്കുന്നത്  (6 hours ago)

ഞെട്ടിക്കുന്ന കണ്ടെത്തൽ  (6 hours ago)

Malayali Vartha Recommends