Widgets Magazine
03
Jul / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...


ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇ​സ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ...കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്... ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്...


പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി...നാലുപേരും ചേർന്ന് കലയെ കാറിൽവച്ച് കൊലപ്പെടുത്തുകയും സെപ്‌ടിക് ടാങ്കിൽ കുഴിച്ചുമൂടുകയും ചെയ്തെന്നാണ് എഫ് ഐ ആർ... ശരീര അവശിഷ്ടങ്ങൾ നശിപ്പിക്കാൻ രാസവസ്തുക്കൾ...


കണ്ണൂരില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭരണ പരാജയങ്ങള്‍..തുറന്ന് കാട്ടി കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടും ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ളവരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി...സംസ്ഥാന സെക്രട്ടറിയേറ്റ് അവലോകന റിപ്പോര്‍ട്ടും...


ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും.. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്... എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍..ഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്...

രാഹുല്‍ ഗാന്ധി ശിവനെ ഉയര്‍ത്തിക്കാട്ടി യഥാര്‍ത്ഥ ഹിന്ദു ആരാണെന്ന് അദ്ദേഹം പറഞ്ഞു;ബിജെപി തിരഞ്ഞെടുപ്പില്‍ ധ്രുവീകരണത്തിനായി ഹിന്ദുക്കളെ ഉപയോഗിച്ചെന്ന് കെസി വേണഗോപാല്‍,രാഹുലിന്റെ വാക്കുകള്‍ ബിജെപി വളച്ചൊടിക്കുന്നു

01 JULY 2024 08:59 PM IST
മലയാളി വാര്‍ത്ത

More Stories...

കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയുടെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അമ്മ ജീവനോടെ ഉണ്ടെന്ന് മാന്നാറില്‍ കാണാതായ കലയുടെ മകന്‍... അമ്മ ജീവനോടെ ഉണ്ടെന്നും ടെന്‍ഷന്‍ അടിക്കണ്ടെന്നാണ് അച്ഛന്‍ പറഞ്ഞതെന്ന് കലയുടെ മകന്‍

നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദം... ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത്; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...

സഭയില്‍ ഹിന്ദു ദൈവം ശിവനെ ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി പ്രസംഗിച്ചത് വലിയ ചര്‍ച്ചയാകുകയാണ്. ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ഹിന്ദുവല്ല യഥാര്‍ത്ഥ ഹിന്ദുവെന്ന് രാഹുല്‍ പറഞ്ഞുവെക്കുന്നത്. ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം മുഴുവന്‍ ബിജെപിയ്ക്ക് അല്ല. വോട്ടിനും ധ്രുവീകരണത്തിനും ഒരുപറ്റം മനുഷ്യരുടെ വിശ്വാസത്തെ ബിജെപി മുതലെടുക്കുന്നുവെന്ന് കോണ്‍ഗ്രസ്. ബിജെപി തിരഞ്ഞെടുപ്പില്‍ ധ്രുവീകരണത്തിനായി ഹിന്ദുക്കളെ ഉപയോഗിച്ചു എന്ന് കോണ്‍ഗ്രസ് എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണഗോപാല്‍. യഥാര്‍ത്ഥ ഹിന്ദു ബിജെപിയില്‍ നിന്ന് വ്യത്യസ്തമാണ് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ ഹിന്ദു ആരാണ് എന്ന് വിശദീകരിക്കുകയാണ് രാഹുല്‍ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മുഴുവന്‍ പ്രസംഗത്തിലും രാഹുല്‍ ശിവനെ ഉയര്‍ത്തിക്കാട്ടി. യഥാര്‍ത്ഥ ഹിന്ദു ആരാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി ജെ പി സ്‌പോണ്‍സര്‍ ചെയ്യുന്ന ഹിന്ദു വ്യത്യസ്തനാണ്. അവര്‍ തിരഞ്ഞെടുപ്പില്‍ ധ്രുവീകരണത്തിന് മാത്രം ഹിന്ദുക്കളെ ഉപയോഗിക്കും. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ മാത്രം ഹിന്ദുക്കളെ ഉപയോഗിക്കും. രാഹുലിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു,' കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രസംഗങ്ങള്‍ സന്‍സദ് ടിവി കാണിക്കുന്നില്ലെന്നും വേണുഗോപാല്‍ ആരോപിച്ചു. മൈക്കുകള്‍ മാത്രമല്ല, സന്‍സദ് ടിവിയും പൂര്‍ണ്ണമായും സര്‍ക്കാരിന്റെ പക്ഷത്താണ്, അത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാഹുല്‍ ബിജെപിയെ കടന്നാക്രമിച്ചത്.

ഇന്ത്യ എന്ന ആശയത്തിന് നേരെ ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ടെന്ന് രാഹുല്‍ ആരോപിച്ചു. 'ഇന്ത്യ, ഭരണഘടന, ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ചെറുത്തുനിന്ന ആളുകള്‍ എന്നിവക്ക് നേരെ ആസൂത്രിതവും പൂര്‍ണ്ണവുമായ ആക്രമണം നടന്നിട്ടുണ്ട്. ഞങ്ങളില്‍ പലരും വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ചില നേതാക്കള്‍ ഇപ്പോഴും ജയിലിലാണ്. 'അഭയമുദ്ര കോണ്‍ഗ്രസിന്റെ പ്രതീകമാണ്. ഭയമില്ലായ്മയുടെ അടയാളമാണ് അഭയമുദ്ര.

ഭയം അകറ്റുകയും ഹിന്ദുമതം, ഇസ്ലാം, സിഖ്, ബുദ്ധമതം, മറ്റ് ഇന്ത്യന്‍ മതങ്ങള്‍ എന്നിവയില്‍ ദൈവിക സംരക്ഷണവും ആനന്ദവും നല്‍കുന്ന ഉറപ്പിന്റെയും സുരക്ഷയുടെയും ആംഗ്യമാണ് ഇത്. നമ്മുടെ എല്ലാ മഹാന്മാരും അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. പക്ഷേ, സ്വയം ഹിന്ദുവെന്ന് വിളിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ... നിങ്ങള്‍ ഹിന്ദുവല്ല,'' എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അക്രമത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്ന് അമിത് ഷാ പറഞ്ഞു. 'ഹിന്ദു എന്ന് വിളിക്കുന്നവര്‍ അക്രമത്തെ കുറിച്ച് സംസാരിക്കുകയും അക്രമം നടത്തുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് തീര്‍ത്തു പറഞ്ഞു. അക്രമത്തെ ഏത് മതവുമായും ബന്ധിപ്പിക്കുന്നത് തെറ്റാണ്. അദ്ദേഹം മാപ്പ് പറയണം,' അമിത് ഷാ പറഞ്ഞു.

എന്നാല്‍ ബിജെപി എന്നാല്‍ ഹിന്ദു സമൂഹം എന്നല്ല അര്‍ത്ഥം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്നത് മുഴുവന്‍ ഹിന്ദുവിനെ അല്ല, ബിജെപിയും ആര്‍എസ്എസും അങ്ങനെ അല്ല എന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തില്‍ തന്നെ അഭിവാദ്യം ചെയ്യാന്‍ മന്ത്രിമാര്‍ക്ക് ഭയമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പ്രധാനമന്ത്രി പരിഹസിച്ചു. ജനാധിപത്യത്തെ ഗൗരവമായി കാണാന്‍ ജനാധിപത്യം തന്നെ പഠിപ്പിച്ചു. പ്രതിപക്ഷ നേതാവിനെ ഗൗരവമായി കാണണമെന്ന് ജനാധിപത്യവും ഭരണഘടനയും എന്നെ പഠിപ്പിച്ചു, മോദി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയുടെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (22 minutes ago)

അമ്മ ജീവനോടെ ഉണ്ടെന്ന് മാന്നാറില്‍ കാണാതായ കലയുടെ മകന്‍... അമ്മ ജീവനോടെ ഉണ്ടെന്നും ടെന്‍ഷന്‍ അടിക്കണ്ടെന്നാണ് അച്ഛന്‍ പറഞ്ഞതെന്ന് കലയുടെ മകന്‍  (30 minutes ago)

നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദം... ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത്; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന്  (1 hour ago)

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...  (5 hours ago)

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...  (5 hours ago)

ക്യാമ്പസുകളിലെ SFIയുടെ പീഡന മുറിയും ഇടിമുറിയും- പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം...  (5 hours ago)

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചത്; ഇടിമുറി മർദ്ദനത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സഞ്ചോസ്...  (5 hours ago)

ആരെ കൊന്നാലും നേതാക്കൾ രക്ഷിക്കാനുണ്ടാകുമെന്ന് അവർക്കറിയാം; ഇടിമുറിയും മരണവും ഇനിയും ഉണ്ടാകും- സിദ്ധാർത്ഥിന്റെ പിതാവ്...  (5 hours ago)

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ തെലുങ്കാന സ്വദേശി അറസ്റ്റിൽ...  (5 hours ago)

48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് മധ്യവയസ്കൻ അറസ്റ്റില്‍...  (5 hours ago)

കാപ്പ നിയമ ലംഘനം : പ്രതി അറസ്റ്റില്‍...  (5 hours ago)

കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...  (5 hours ago)

സിഎംആർഎലിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ നൽകിയ റിവിഷൻ പെറ്റീഷനി  (6 hours ago)

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ... എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും പറഞ്ഞ ഗവർണർ, ഇത്തരം ആളുകൾക്ക  (6 hours ago)

അടിയന്തിര കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയ ആയ രോഗിയ്ക്ക് കൈത്താങ്ങ്  (7 hours ago)

Malayali Vartha Recommends