ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍സ് ദിനം ആചാരിച്ചു
![](https://www.malayalivartha.com/assets/coverphotos/w657/313869_1719851986.jpg)
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്സ് ദിനം ആചരിച്ചു. ആനയറ ഐഎംഎ ആസ്ഥാനത്ത് നടന്ന ദിനാചരണം സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.പരിപാടിയോടനുബന്ധിച്ച് തലസ്ഥാനത്തെ സീനിയര്‍ ഡോക്ടര്‍മാരെ ആദരിച്ചു. ഡോ അലക്സ് ഫ്രാങ്ക്ലിന്, ഡോ സി ജോണ്‍ പണിക്കര്‍, ഡോ കെ രാജശേഖരന് നായര്‍, ഡോ കെ ചന്ദ്രകുമാരി, ഡോ ബി കെ ഈശ്വരപിള്ള, ഡോ എസ് കെ ബാലകൃഷ്ണന് നായര്‍, ഡോ സി കാര്ത്തികേയന്, ഡോ ലീലാമണി ഡി അബ്രോസ്, ഡോ എല്‍ പ്രസന്ന കുമാരി, ഡോ സി ആര് രാധാമണി അമ്മ, ഡോ ടി എസ് രാജശേഖരന് നായര്‍, ഡോ ജി രമേശന് പിള്ള, ഡോ ബി എസ് സരസ്വതി അമ്മ, ഡോ സുശീല പ്രഭാകരന് എന്നിവരെ ആണ് ആദരിച്ചത്.
അക്കാദമിക തലങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു . ഐ എം എ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. എ മാര്‍ത്താണ്ഠ പിള്ള, മുന്‍ ഭാരവാഹികളായ ഡോ സുല്‍ഫി നൂഹ്, ഡോ ശ്രീജിത്ത് എന്‍ കുമാര്‍, ഡോ അലക്സ് ഫ്രാങ്ക്ളിന് ഐ എം എ തിരുവനന്തപുരം പ്രസിഡന്റ് ഡോ ജി എസ് വിജയകൃഷ്ണന്, സെക്രട്ടറി ഡോ എ അല്‍ത്താഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha