ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ 20കാരി ബലാത്സംഗത്തിന് ഇരയായതായി പരാതി
കണ്ണൂര്‍ പയ്യന്നൂരില്‍ ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ 20കാരി ബലാത്സംഗത്തിന് ഇരയായതായി പരാതി. സംഭവത്തില്‍ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക്, ഫിറ്റ്നസ് ആന്റ് ജിം ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.നാരായണന് കുട്ടിയുടെ മകന് ശരത് നമ്പ്യാര്‍ (42) ആണ് പിടിയിലായത്. തിങ്കള്‍ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം.
ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ പയ്യന്നൂര്‍ സ്വദേശിനിയായ ഇരുപതുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ചികിത്സക്കിടെ ശരത് നമ്പ്യാര്മുറി അകത്തു നിന്ന് പൂട്ടിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇവിടെ നിന്ന് പുറത്തിറങ്ങിയ ഉടന്‍ യുവതി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുത്തു. രാത്രിയോടെ ശരത് നമ്പ്യാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha