Widgets Magazine
06
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി വെറും ആറു ദിനംമാത്രം..... രണ്ടായിരം കണ്ടെയ്‌നറുകളുമായി പടുകൂറ്റന്‍ കപ്പല്‍ വിഴിഞ്ഞത്തെത്തുന്നു... ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ ചാറ്റേഡ് മദര്‍ഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക


എകെജി സെന്റര്‍ ആക്രണകേസിലെ പ്രതി സുഹൈല്‍ ഷാജന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്....


സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഇപ്പോൾ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്..ഉയർന്ന തിരമാലയ്ക്ക് കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും കേന്ദ്രം..


ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറ്റ് യാത്രക്കാരനു പരിക്കേറ്റു...വയറിനു ഇഷ്ടികയേറു കൊണ്ടത്..തീവണ്ടി വേഗം എടുക്കുംമുമ്പാണ് ഇഷ്ടിക വന്നുവീണത് എന്നതിനാല്‍ പരിക്ക് ഗുരുതരമല്ല...


ഛിന്നഗ്രഹങ്ങളെ പൊതുവേ മനുഷ്യന്‍ ഭയക്കുന്ന കാര്യമാണ്...നാസ അടക്കമുള്ളവര്‍ ഭീമാകാരനായ ഛിന്നഗ്രഹങ്ങളെ അത്യന്തം ഗൗരവത്തോടെ നിരീക്ഷിക്കാറുണ്ട്...ഭൂമിക്ക് പ്രതിരോധ സംവിധാനങ്ങള്‍ നാസ അടക്കമുള്ളവര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്...

നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദം... ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത്; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

03 JULY 2024 07:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഹരിപ്പാട് ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം

ഇനി വെറും ആറു ദിനംമാത്രം..... രണ്ടായിരം കണ്ടെയ്‌നറുകളുമായി പടുകൂറ്റന്‍ കപ്പല്‍ വിഴിഞ്ഞത്തെത്തുന്നു... ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ ചാറ്റേഡ് മദര്‍ഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക

എകെജി സെന്റര്‍ ആക്രണകേസിലെ പ്രതി സുഹൈല്‍ ഷാജന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്....

ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ഇന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍... തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി

പാലക്കാടും ഞങ്ങളിങ്ങെടുക്കും... ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി നേടിയ വിജയം പാലക്കാടും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി

സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തിരുവല്ല നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം വിവാദമായിരിക്കെ ശിക്ഷാനടപടി തടഞ്ഞ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അവധിദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. ഞായറാഴ്ചയാണ് റീല്‍സ് ചിത്രീകരിച്ചതെന്ന് വ്യക്തമാക്കി ജീവനക്കാര്‍ നോട്ടീസിന് മറുപടി നല്‍കുകയും ചെയ്തു. ജീവനക്കാരെ പിന്തുണച്ചും എതിര്‍ത്തും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ വരുന്നതിനിടെയാണ് തദ്ദേശവകുപ്പ് മന്ത്രിയുടെ ഇടപെടല്‍.

'ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്. പക്ഷെ, ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസംവരുന്ന രീതിയില്‍ ആഘോഷപരിപാടികളൊന്നും ഓഫീസുകളില്‍ സംഘടിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. തിരുവല്ല നഗരസഭയില്‍ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നു' മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു


മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

'തിരുവല്ല നഗരസഭയില്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയാ റീല്‍ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിവരങ്ങള്‍ തേടുകയുണ്ടായി. ഇവരില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഞായറാഴ്ച ദിവസത്തിലാണ് റീല്‍ തയ്യാറാക്കിയത് എന്ന് മനസിലായി. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി, ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്. പക്ഷെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണം ഇതെല്ലാം. പ്രവൃത്തി സമയത്ത് ജോലിക്ക് തടസം വരുന്ന രീതിയില്‍ ആഘോഷപരിപാടികളൊന്നും ഓഫീസുകളില്‍ സംഘടിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്.

തിരുവല്ല നഗരസഭയില്‍ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നു.'

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിപ്പാട് ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 minutes ago)

ഫ്രാന്‍സ് യൂറോ കപ്പ് സെമി ഫൈനലില്‍... പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ മറികടന്ന് ഫ്രാന്‍സ്, സെമിയില്‍ ഫ്രാന്‍സ് സ്പെയ്നിനെ നേരിടും  (12 minutes ago)

ഇനി വെറും ആറു ദിനംമാത്രം..... രണ്ടായിരം കണ്ടെയ്‌നറുകളുമായി പടുകൂറ്റന്‍ കപ്പല്‍ വിഴിഞ്ഞത്തെത്തുന്നു... ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ ചാറ്റേഡ് മദര്‍ഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്ത  (36 minutes ago)

എകെജി സെന്റര്‍ ആക്രണകേസിലെ പ്രതി സുഹൈല്‍ ഷാജന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്....  (47 minutes ago)

ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ഇന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍... തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ മുഖ്യാ  (1 hour ago)

പാലക്കാടും ഞങ്ങളിങ്ങെടുക്കും... ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി നേടിയ വിജയം പാലക്കാടും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി  (8 hours ago)

കാലിയായ മദ്യകുപ്പി എവിടെ കളയുമെന്ന ചിന്ത വേണ്ട... വാങ്ങിയടുത്തു തന്നെ തിരിച്ചു കൊടുക്കാം... പണവും കിട്ടും  (8 hours ago)

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം... 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്  (8 hours ago)

ബീഹാറില്‍ രണ്ടാഴ്ചയ്ക്കിടെ തകര്‍ന്നത് 12 പാലങ്ങള്‍... 15 എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു  (9 hours ago)

ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അമൃത്പാല്‍ സിംഗ്;എന്‍ ഐ എയുടെ ഹിറ്റ്‌ലിസ്റ്റിലെ ഖാലിസ്ഥാനി നേതാവ്, തലയെടുക്കാന്‍ പുറത്ത് കാത്തിരിക്കുന്നത് വമ്പന്മാര്‍,ഇന്ദിരയെ കൊലപ്പെടുത്തിയത് പോലെ അമിത് ഷായെ ക  (10 hours ago)

രാജ്യം വോട്ട് ചെയ്തത് മാറ്റത്തിനു വേണ്ടി പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും;അധികാരം പിടിച്ചെടുത്ത് കെയ്ര്‍ സ്റ്റാര്‍മാര്‍ ആദ്യം പറഞ്ഞ വാക്കുകള്‍,തൊഴിലാളി കുടുംബത്തില്‍ ജനിച്ച സ്റ്റാര്‍മര്‍ തൊഴിലാ  (10 hours ago)

നീറ്റ് പിജി പരീക്ഷയ്ക്കുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു  (10 hours ago)

എടപ്പാളില്‍ സി ഐ ടി യുവിന്റെ ഗുണ്ടായിസം;ഈ ക്രിമിനലുകളെ പേടിച്ചോടിയ യുവാവിന്റെ കാലുകള്‍ ഒടിഞ്ഞു,എടപ്പാളില്‍ യൂണിയന് നേരെ വലിയ പ്രതിഷേധം,ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു,ഗോവിന്ദന്‍ സഖാവേ..  (11 hours ago)

ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് കണ്ട് തല ഉയര്‍ത്തല്ലേ പിണറായി;ചട്ടി മറിയേ ബോംബ് സീനെ ഇറങ്ങ് പെണ്ണുങ്ങളെ,കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും അഹങ്കാരിയും നീചനുമായ ഭരണാധികാരി പിണറായി,ഈ ബൊമ്മകളെ ജനങ്ങള്‍  (11 hours ago)

പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്ര സര്‍വീസില്‍ 8326 ഒഴിവുകള്‍;കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കും, അപേക്ഷ ജൂലായ് 31നകം നല്‍കണം  (11 hours ago)

Malayali Vartha Recommends