പാലക്കാടും ഞങ്ങളിങ്ങെടുക്കും... ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി നേടിയ വിജയം പാലക്കാടും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നേടിയ വിജയം പാലക്കാടും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷയാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്. തൃശൂരില്‍ സുരേഷ് ഗോപി നേടിയ വന്‍വിജയം ഊര്‍ജ്ജമാക്കി പാലക്കാട് ഉപതിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാന്‍ ബി.ജെ.പി തയ്യാറെടുപ്പ് തുടങ്ങി. കേന്ദ്രസഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും നല്കിയ സ്വീകരണത്തോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിച്ചത്.
പാലക്കാട് തന്നാല്‍ കേരളം ഞങ്ങള്‍ എടുക്കുമെന്ന് ഉദ്ഘാടന വേദിയില്‍ സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി രണ്ടാമതെത്തിയിരുന്നു.
ഇത്തവണ മാത്തൂര്‍, കണ്ണാടി, പിരായിരി പഞ്ചായത്തുകളിലും പാലക്കാട് നഗരസഭാ പരിധിയിലും അടിത്തട്ടില്‍ ബി.ജെ.പി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകളാണ് ബി.ജെ.പിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനോട് ഇ. ശ്രീധരന് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചിരുന്നു.
https://www.facebook.com/Malayalivartha