സ്വര്‍ണക്കടത്ത് അന്വേഷണം വഴിമുട്ടും... ഫയാസിന് വേണ്ടി പ്രബലനായ കേന്ദ്രമന്ത്രിയും മകനും രംഗത്ത്
കേന്ദ്ര സര്‍ക്കാരിലെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന തമിഴ്‌നാട് സ്വദേശിയായ കേന്ദ്രമന്ത്രി സ്വര്‍ണകടത്തുകാരന്‍ ഫയാസിന് വേണ്ടി രംഗത്തെത്തി. മന്ത്രിയുടെ മകന്റെ ഉറ്റ ചങ്ങാതിയായ ഫയാസിന്റെ ബന്ധങ്ങള്‍ അന്വേഷിക്കുന്നത് തടയാനാണ് അദ്ദേഹം രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ ചില പ്രധാനികളുടെ കുടുംബാംഗങ്ങളുമായും ഫയാസിന് അടുത്ത ബന്ധമുണ്ട്.
വിവിധ ഇടപാടുകളില്‍ സജീവമായ മന്ത്രി പുത്രന് അതിരുവിട്ട ബന്ധങ്ങള്‍ ധാരാളമുണ്ട്. ഫയാസ് സംഭവം വിവാദമാകുന്നതിന് മുമ്പ് തന്നെ ചില കള്ളകടത്തലുമായി ബന്ധപ്പെട്ട് മന്ത്രി പുത്രന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. പരമ്പരാഗതമായി ബിസിനസുകാരാണ് മന്ത്രിയുടെ കുടുംബം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരായ നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചിരുന്നത്.
ഡി.ആര്‍ .ഐയിലെയും കസ്റ്റംസിലെയും ഉന്നതരുമായി ഫയാസിന് ബന്ധമുണ്ട്. ചലച്ചിത്രതാരങ്ങളുടെയും ബന്ധങ്ങള്‍ നീളുന്നു. യുവനടിമാരില്‍ പലരും ഫയാസിന്റെ പോക്കറ്റിലാണ്. ഇവരെ ഉപയോഗിച്ചാണ് ഫയാസ് സ്വര്‍ണം കടത്തുന്നത്. ഗ്ലാമര്‍താരങ്ങളെ കാണുമ്പോള്‍ ഉദ്യോഗസ്ഥര്‍ പൊതുവെ കവാത്ത് മറക്കാറുണ്ട്.
കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയായാലുടന്‍ ഫയാസ് പുറത്തുവരുമെന്ന് കരുതുന്ന സ്വര്‍ണകച്ചവടക്കാര്‍ ധാരാളമുണ്ട്. കേന്ദ്രത്തിലെ താക്കോലിടങ്ങളില്‍ പിടിപാടുള്ള ഫയാസിന് നേരെ അന്വേഷണം നീണ്ടാല്‍ പല പ്രമുഖരും വെള്ളത്തിലാകുമെന്നാണ് ബിസിനസ് രംഗത്തെ പ്രമുഖര്‍ പറയുന്നത്.
ഫയാസിന്റെ സിനിമ രാഷ്‌ട്രീയ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കസ്റ്റംസിന് അധികാരമില്ല. സി.ബി.ഐ അന്വേഷണമാകട്ടെ കാര്യമായ പ്രതികരണം ഉണ്ടാക്കാനുമിടയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha